Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓർത്തഡോക്‌സ് സഭയിലെ പീഡനം; രണ്ടാം പ്രതി ഫാ. ജോബ് മാത്യു കീഴടങ്ങി; വിശദമായ ചോദ്യം ചെയ്യലിന് ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും; കൂടുതൽ ചോദ്യം ചെയ്യലിന് വൈദികനെ കമ്മീഷണർ ഓഫീസിലേക്ക് കൊണ്ട് പോകും; കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാനും നീക്കം; ഒന്നാം പ്രതിയും നാലാം പ്രതിയും കീഴടങ്ങില്ലെന്ന് അഭിഭാഷകൻ; മറ്റ് പ്രതികൾ ജാമ്യത്തിനായി സുപ്രീം കോടതിയിലേക്ക്; കുമ്പസാര രഹസ്യം ഉപയോഗിച്ച് ചൂഷണം ചെയ്തത് ഫാ. ജോബ് മാത്യു

ഓർത്തഡോക്‌സ് സഭയിലെ പീഡനം; രണ്ടാം പ്രതി ഫാ. ജോബ് മാത്യു കീഴടങ്ങി; വിശദമായ ചോദ്യം ചെയ്യലിന് ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും; കൂടുതൽ ചോദ്യം ചെയ്യലിന് വൈദികനെ കമ്മീഷണർ ഓഫീസിലേക്ക് കൊണ്ട് പോകും; കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാനും നീക്കം; ഒന്നാം പ്രതിയും നാലാം പ്രതിയും കീഴടങ്ങില്ലെന്ന് അഭിഭാഷകൻ; മറ്റ് പ്രതികൾ ജാമ്യത്തിനായി സുപ്രീം കോടതിയിലേക്ക്; കുമ്പസാര രഹസ്യം ഉപയോഗിച്ച് ചൂഷണം ചെയ്തത് ഫാ. ജോബ് മാത്യു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ഓർത്തഡോക്സ് സഭയിലെ പീഡനത്തിലെ രണ്ടാം പ്രതി ജോബ് മാത്യു കീഴടങ്ങി. കൊല്ലം ഡിവൈഎസ്‌പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു. കൊല്ലത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് രാവിലെയാണ് നേരിട്ട് എത്തി കീഴടങ്ങിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തു. ഇയാളിൽ നിന്നും വിശദമായി വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് അന്വേഷണ സംഘം.വിശദമായ വൈദ്യ പരിശോധനയ്ക്കും ഇയാളെ വിധേയനാക്കുമെന്നാണ് സൂചന.അതേ സമയം കേസിലെ ഒന്നും നാലും പ്രതികൽ കീഴടങ്ങില്ലെന്നും ഇവർ തിങ്കളാഴ്ച മുൻകൂർ ജാമ്യ അപേക്ഷ സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നും പ്രതികളുടെ അഭിഭാഷകൻ വ്യക്തമാക്കി.

കുമ്പസാര പീഡനത്തിൽ നാല് ഓർത്തഡോക്‌സ് വൈദികർക്ക് എതിരായ കുരുക്ക് മുറുകുന്നുവെന്ന വാർത്ത വന്നതോടെയും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതോടെയാണ് രണ്ടാം പ്രതി കീഴടങ്ങിയത്. കീഴടങ്ങിയ വൈദികനെ വിശദമായി ചോദ്യം ചെയ്ത് മറ്റ് വൈദികരെ കുറിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കും എന്ന പ്രതീക്ഷയിലാണ് പൊലീസ്.

. വൈദികരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ ഉടൻ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യും എന്ന നിലപാടിലായിരുന്നു.ഇന്ന്ലെ കോടതി ജാമ്യ അപേക്ഷ തള്ളിയതാണ് ഇന്ന് കീഴടങ്ങലിലേക്ക് എത്തിച്ചത്. യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഫാ. ജോബ് മാത്യു, ഫാ. സോണി വർഗീസ്, ഫാ. ജോൺസൺ വി. മാത്യു, ഫാ. ജെയ്‌സ് കെ. ജോർജ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതി നാളെ വിധി പറയുമെന്നാണഅ സൂചന. ഇതോടെ കേസ് ഒതുക്കി തീർക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടുവെന്ന് സഭയും വിലയിരുത്തുന്നു. ക്രൈംബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കവും സഭയെ ഞെട്ടിച്ചിട്ടുണ്ട്. ഇതാണ് കീഴടങ്ങലിലേക്ക് നയിച്ചതു. ബാക്കിയുള്ള വൈദികരും ഇന്ന് തന്നെ അറസ്റ്റിലാകും എന്ന സൂചനയാണ് ഇപ്പോൾ അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്നത്.

വൈദികർ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ മതപരമായ വിശ്വാസം ചൂഷണം ചെയ്യുകയായിരുന്നുവെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആരോപിച്ചു. കുമ്പസാരത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ദുരുപയോഗിച്ചു. മജിസ്‌ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വിശ്വാസം ചൂഷണം ചെയ്തുള്ള പീഡനമെന്ന വാദത്തിൽ ക്രൈംബ്രാഞ്ച് ഉറച്ച് നിൽക്കുന്നത് സഭയ്ക്കും പേരു ദോഷമാണ്.

ഭീഷണിപ്പെടുത്തിയെന്നും ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നും ആരോപണങ്ങളുണ്ടെന്നും മജിസ്‌ട്രേട്ടിനു കൊടുത്ത മൊഴിയും ഉപോത്ബലകമായ തെളിവുകളും പരിശോധിച്ചാൽ സംശയിക്കാവുന്ന ചില കാര്യങ്ങളുണ്ടെന്നും വാദത്തിനിടെ കോടതി പരാമർശിച്ചിരുന്നു. ഇപ്പോൾ കീഴടങ്ങിയ ഫാ. ജോബ് മാത്യുവാണ് കുമ്പസാര രഹസ്യം ഉപയോഗിച്ച് യുവതിയെ പീഡിപ്പിച്ചതും ചൂഷണം ചെയ്തതും

62 ദിവസമായിട്ടും പൊലീസിന് കൈമാറാതെ സ്വന്തംനിലയിൽ അന്വേഷണം നടത്താനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. പരാതിക്കാരന് ആവശ്യമെങ്കിൽ പൊലീസിനെ സമീപിക്കാമെന്നാണ് സഭയുടെ നിലപാട്. ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.) 202ാം വകുപ്പനുസരിച്ച് ലൈംഗികപീഡന പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ പൊലീസിന് കൈമാറണം. ഇത് പാലിക്കാതെയാണ് സഭ സ്വതന്ത്രാന്വേഷണവുമായി മുന്നോട്ടുേപാകുന്നത്. ഇടവകവികാരി പീഡിപ്പിച്ചെന്നുകാട്ടി മാവേലിക്കര സ്വദേശിനി നാലുവർഷംമുന്പ് പരാതി നൽകിയിരുന്നു. ഇത് ഇനിയും തീർപ്പാക്കിയിട്ടില്ല. കുറ്റാരോപിതനായ വൈദികൻ ഇപ്പോഴും സഭയിൽ തുടരുന്നു.

വൈദികരുടെ പേരിലുള്ള ലൈംഗിക പീഡനാരോപണങ്ങൾ അന്വേഷിക്കുന്നതിൽ പൊതുവേ നിസ്സംഗതയാണ് സഭാ നേതൃത്വത്തിനും. മുന്പും ഇത്തരം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവയിലൊന്നും കാര്യമായ അന്വേഷണമുണ്ടായില്ല. പലതും ഒതുക്കിത്തീർത്തു. വൈദികരെ താത്കാലികമായി ഇടവകപ്രവർത്തനങ്ങളിൽനിന്ന് വിലക്കുമെന്ന് മാത്രം. പരാതി പിൻവലിച്ചുകഴിഞ്ഞാൽ ഈ വിലക്ക് നീക്കും. വൈദികർ വീണ്ടും കൂദാശകൾക്ക് കാർമികത്വം വഹിക്കുകയും ചെയ്യുന്നുണ്ട

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP