Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ നിരപരാധിയാണെന്ന് മാത്രം എനിക്ക് അറിയാം; പൊലീസിനെ കാത്തിരിക്കുകയാണ്; വത്തിക്കാനിലേക്ക് ഒളിച്ചോടില്ല; അന്വേഷണം നടക്കട്ടേ; പദവിയിൽ നിന്ന് മാറി നിൽക്കാൻ ഉദ്ദേശിക്കുന്നതുമില്ല; എന്റെ കൂടെ ഒന്നും സംഭവിക്കാത്ത രീതിയിൽ യാത്ര ചെയ്ത കന്യാസ്ത്രീയാണ് ഇപ്പോൾ പരാതി പറയുന്നത്; മോശം അനുഭവമുണ്ടായിട്ടുണ്ടെങ്കിൽ എന്റെ കൂടെ നടന്നത് എന്തിന്? പരാതി പറയുന്നവരെല്ലാം എനിക്ക് വധഭീഷണി മുഴക്കിയവർ: ഒടുവിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളങ്കയ്ക്കൽ വിശദീകരണവുമായി എത്തി

ഞാൻ നിരപരാധിയാണെന്ന് മാത്രം എനിക്ക് അറിയാം; പൊലീസിനെ കാത്തിരിക്കുകയാണ്; വത്തിക്കാനിലേക്ക് ഒളിച്ചോടില്ല; അന്വേഷണം നടക്കട്ടേ; പദവിയിൽ നിന്ന് മാറി നിൽക്കാൻ ഉദ്ദേശിക്കുന്നതുമില്ല; എന്റെ കൂടെ ഒന്നും സംഭവിക്കാത്ത രീതിയിൽ യാത്ര ചെയ്ത കന്യാസ്ത്രീയാണ് ഇപ്പോൾ പരാതി പറയുന്നത്; മോശം അനുഭവമുണ്ടായിട്ടുണ്ടെങ്കിൽ എന്റെ കൂടെ നടന്നത് എന്തിന്? പരാതി പറയുന്നവരെല്ലാം എനിക്ക് വധഭീഷണി മുഴക്കിയവർ: ഒടുവിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളങ്കയ്ക്കൽ വിശദീകരണവുമായി എത്തി

മറുനാടൻ ഡെസ്‌ക്‌

ജലന്ധർ: കുടുങ്ങുമെന്ന് ഉറപ്പായതോടെ പീഡന പരാതിയിൽ വിശദീകരണവുമായി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രംഗത്ത്. തനിക്കെതിരായ പീഡന പരാതി കെട്ടിച്ചമച്ചതാണെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കൽ വിശദീകരിച്ചു. താൻ വത്തിക്കാനിലേക്ക് ഒളിച്ചോടില്ലെന്നും അന്വേഷണത്തെ നേരിടുമെന്നും ബിഷപ്പ് വ്യക്തമാക്കി. സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടില്ലെന്നും ബിഷപ്പ് മാതൃഭൂമി ന്യൂസിനോട് വിശദീകരിച്ചു. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുടുക്ക് മുറുകിയ ശേഷം ആദ്യമായാണ് ബിഷപ്പ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. പൊലീസിനും മജിസ്‌ട്രേട്ടിനും കന്യാസ്ത്രീ നൽകിയ മൊഴിയെ പിന്തുണച്ച് നിരവധി കന്യാസ്ത്രീകളും എത്തിയിരുന്നു. ഇതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായി. കേരളാ പൊലീസ് ഇതിനായി പഞ്ചാബിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. അറസ്റ്റ് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബിഷപ്പ് മാതൃഭൂമിക്ക് അഭിമുഖം നൽകിയതെന്നാണ് സൂചന.

ഞാൻ നിരപരാധിയാണ്. അതുകൊണ്ട് തന്നെ വത്തിക്കാനിലേക്ക് ഒളിച്ചോടില്ല. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ തന്നെ ഫോണിൽ വിളിച്ചിട്ടു പോലുമില്ല. അന്വേഷണവുമായി സഹകരിക്കും. സത്യം പുറത്തുവരുമെന്നും ബിഷപ്പ് വിശദീകരിക്കുന്നു. കുറ്റക്കാരനല്ലെന്ന് ബോധ്യമുള്ളതു കൊണ്ടാണ് കോടതിയെ സമീപിക്കാത്തത്. പരാതി ഉയർന്ന് വന്നത് എങ്ങനെയെന്ന് അറിയില്ല. ഇത് കെട്ടിചമ്മച്ചതാണെന്നും ബിഷപ്പ് പറയുന്നു. സഭയുടെ പിന്തുണ തനിക്കുണ്ടെന്ന ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നു. കന്യാസ്ത്രീ സഭയ്ക്ക് പരാതി കൊടുത്തുവെന്ന് പറയുന്നതും വിശ്വാസ യോഗ്യമല്ല. പരാതി കിട്ടിയതായി ആരും പറയുന്നില്ല. ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ എല്ലാം ഗൂഢാലോചനയെന്ന രീതിയിലാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ബിഷപ്പ് പറയുന്നത്.

2014മുതൽ 2016 വരെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ സമയം പല യാത്രകളിലും ഈ കന്യാസ്ത്രീ അനുഗമിച്ചിട്ടുണ്ട്. ബിഷപ്പിനെ കാണാൻ പോലും എന്നോടൊപ്പം എത്തി. അപ്പോഴൊക്കെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിൽ മാറി നിൽക്കേണ്ടേ... എന്റെ അമ്മയുടെ മരണാനന്തര ചടങ്ങിന് പോലും എത്തി. പക്ഷേ പെട്ടെന്ന് പരാതിയുമായി എത്തുന്നു. ഇതിന് പിന്നിൽ എന്താണെന്ന് അറിയില്ല. സഭയിലെ ആർക്കെങ്കിലും പരാതി കൊടുത്തിട്ടുണ്ടോ എന്ന് അറിയില്ല. ഡൽഹിയിലെ കർദിനാളിന് പരാതി കൊടുത്തുവെന്ന് പറയുന്നു. എന്നാൽ എന്നോട് ഇതേ കുറിച്ച് ആരും ചോദിക്കുന്നില്ല. പരാതി കൊടുത്തുവെന്ന് പറയുന്നത് പോലും ദുരൂഹമാണെന്നും ബിഷപ്പ് പറയുന്നു.

പരാതി പറയുന്ന മറ്റ് കന്യാസ്ത്രീകളും എനിക്കെതിരെ വധഭീഷണി ഉയർത്തിയവരാണ്. ഇവർക്കെതിരെ പരാതി പൊലീസിൽ നൽകി. പഞ്ചാബിലും കോട്ടയത്തും പരാതിയുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാനില്ല. സീറോ മലബാർ സഭയും ലത്തീൻ സഭയുമായി പ്രശ്‌നമൊന്നുമില്ല. സീറോ മലബാർ സഭാഗമായ താൻ ലത്തീൻ രൂപതയെ നയിക്കുന്നതൊന്നും ആർക്കും പ്രശ്‌നല്ല. അത്തരം അഭിപ്രായങ്ങളോട് യോജിപ്പുമില്ല. ഇതെല്ലാം കെട്ടുകഥയാണ്. പൊലീസ് അന്വേഷണത്തെ ഭയന്ന് എങ്ങോട്ടും ഒളിച്ചോടില്ലെന്നും ബിഷപ്പ് വിശദീകരിക്കുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യാൻ പൊലീസ് തിരക്കിട്ട നീക്കങ്ങൾ നടത്തുന്നണ്ട്. ബിഷപ്പ് വിദേശരാജ്യങ്ങളിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ, ഇന്ത്യയിൽനിന്ന് രക്ഷപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാനമന്ത്രാലയത്തിന് കത്തു നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകണമെന്നാണ് കത്തിലെ ആവശ്യം. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് വൈക്കം ഡിവൈ.എസ്‌പി. കെ.സുഭാഷ് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.

ബിഷപ്പിനെ അറസ്റ്റുചെയ്യാൻ പഞ്ചാബ് പൊലീസിന്റെ സഹായം തേടുന്നതിനുള്ള നടപടികളും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് ബിഷപ്പ് നേരിട്ട് മാധ്യമങ്ങൾക്ക് മുമ്പിലെത്തുന്നത്. ജലന്ധർ രൂപതയുടെ കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളിൽ വ്യാഴാഴ്ച പൊലീസ് പരിശോധനയ്ക്ക് എത്തിയേക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP