Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലീഗിനു പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമസ്തയും; ഇവർ ആഗോള തീവ്രവാദത്തിന്റെ ഉൽപ്പന്നം; മഹല്ലുകളുടെ സേവന പ്രവർത്തനത്തിന്റെ പേരിൽ പണം സ്വരൂപിക്കുന്നത് ആയുധം വാങ്ങാൻ; പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം ആർ എസ് എസിന് ആയുധമെടുക്കാൻ സഹായിക്കുന്നത്; ഇവരെ സാമൂഹിക മണ്ഡലത്തിൽ നിന്ന് അകറ്റി നിർത്തണം; പോപ്പുലർ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് എസ് വൈ എസ്

ലീഗിനു പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമസ്തയും; ഇവർ ആഗോള തീവ്രവാദത്തിന്റെ ഉൽപ്പന്നം; മഹല്ലുകളുടെ സേവന പ്രവർത്തനത്തിന്റെ പേരിൽ പണം സ്വരൂപിക്കുന്നത് ആയുധം വാങ്ങാൻ; പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം ആർ എസ് എസിന് ആയുധമെടുക്കാൻ സഹായിക്കുന്നത്; ഇവരെ സാമൂഹിക മണ്ഡലത്തിൽ നിന്ന് അകറ്റി നിർത്തണം; പോപ്പുലർ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് എസ് വൈ എസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ രൂക്ഷമായി വിമർശിച്ച് സമസ്ത യുവജന ഘടകം.പോപ്പുലർ പ്രണ്ട് ആഗോള തീവ്രവാദത്തിന്റെ ഉൽപ്പന്നമാണെന്നും മഹലുകളിൽ നിന്ന് ഇത്തരം സംഘടനകളെ അകറ്റി നിർത്തണമെന്നും വ്യക്തമാക്കി സമസ്ത കേരള ജം ഇയ്യത്തുൽ ഖുതുബാ സംസ്ഥാന ജനറൽ സെക്രട്ടറിയും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസിയാണ് കൂടത്തായിയാണ് രംഗത്തെത്തിയത്. എൻഡിഎഫായാലും പോപ്പുലർ ഫ്രണ്ടായാലും എസ്ഡിപിഐയായാലും എല്ലാത്തിന്റെയും മൂലാധാരം തീവ്രവാദമാണ്. ഇത് ഇസ്ലാം അംഗീകരിക്കുന്നില്ല. നിരോധനമല്ല, ബോധവൽക്കരണവും അകറ്റിനിർത്തലുമാണ് ആവശ്യം. മഹല്ലുകളിൽ വിവിധ സേവന ക്ഷേമ പ്രവർത്തനങ്ങളുടെ മറവിൽ ഇവർ നുഴഞ്ഞുകയറാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ചില സാംസ്‌കാരിക- പരിസ്ഥിതി പ്രവർത്തകർ അവരുടെ വേദിയിൽ പങ്കെടുക്കുന്നു. റമദാനിൽ റിലീഫ് പ്രവർത്തനത്തിന്റെ പേരിൽ ഫണ്ട് പിരിക്കുമെങ്കിലും അവ ഉപയോഗിച്ച് ആയുധങ്ങൾ വാങ്ങുന്നു. സാമൂഹ്യപ്രവർത്തനത്തിന്റെ പേരിൽ ജനങ്ങളുടെ പിന്തുണ ആർജിക്കാൻ ശ്രമിക്കും. ഇത് തിരിച്ചറിഞ്ഞ് വേണം ഇത്തരം സംഘടനകളെ അകറ്റി നിർത്താനെന്നും ഫൈസി പറയുന്നു. ജിഹാദിനെപ്പോലും മോശമായി ചിത്രീകരിക്കാൻ അവർ ശ്രമിക്കുകയാണ്. ജിഹാദിന് ഒരുപാട് അർഥങ്ങളുണ്ട്. വ്യക്തി ജീവിതം മുതൽ സാമൂഹ്യപരിവർത്തനം വരെ ജിഹാദിൽപ്പെടും. എന്നാൽ, സായുധപോരാട്ടംമാത്രമാണ് ജിഹാദ് എന്നാണ് തീവ്രവാദികൾ പഠിപ്പിക്കുന്നത്. ആർഎസ്എസ് പോലുള്ള സംഘടനകൾക്ക് ആയുധം നൽകുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതകവും, പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ ചോദ്യക്കടലാസ് തയ്യാറാക്കിയ ന്യുമാൻ കോളജ് അദ്ധ്യാപകൻ ജോസഫിന്റെ കൈവെട്ടിയതുമടക്കം നിരവധി കേസുകളാണ് പോപ്പുലർ ഫ്രണ്ട്, എൻഡിഎഫ് പ്രവർത്തകർ പ്രതിയായ കേസുകളുള്ളത്. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിനേയും അനുബന്ധ പോഷക സംഘടനകളേയും നിരോധിക്കുന്നതടക്കമുള്ള നീക്കങ്ങളുമായി കേന്ദ്ര-സംസ്ഥാന സർക്കാർ മുന്നോട്ടു പോകാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ടിനെ ഒറ്റപ്പെടുത്തണമെന്ന് വ്യക്തമാക്കി സമസ്ത യുവജന ഘടകം രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP