Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ഡാൻസ് കളിക്കുന്ന പെൺകുട്ടിയെ ചുറ്റി പറ്റി നിൽക്കാനേ ആണുങ്ങൾ ശ്രമിക്കുകയുള്ളു`; മുജാഹിദ് ബാലുശ്ശേരിയുടെ ആ അന്തക്കേടിന് ഗായിക സൈറ സലീമിന്റെ ഉഗ്രൻ മറുപടി; `എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന്` എന്ന ഗാനം ആലപിക്കുന്ന ഗായികയുടെ വീഡിയോ വൈറലാകുന്നു; വ്യത്യസ്തമായ ട്രോൾ `കലക്കി`യെന്ന് സോഷ്യൽ മീഡിയ

`ഡാൻസ് കളിക്കുന്ന പെൺകുട്ടിയെ ചുറ്റി പറ്റി നിൽക്കാനേ ആണുങ്ങൾ ശ്രമിക്കുകയുള്ളു`; മുജാഹിദ് ബാലുശ്ശേരിയുടെ ആ അന്തക്കേടിന് ഗായിക സൈറ സലീമിന്റെ ഉഗ്രൻ മറുപടി; `എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന്` എന്ന ഗാനം ആലപിക്കുന്ന ഗായികയുടെ വീഡിയോ വൈറലാകുന്നു; വ്യത്യസ്തമായ ട്രോൾ `കലക്കി`യെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം:ഡാൻസ് കളിക്കുന്ന പെൺകുട്ടിയെ ചുറ്റി പറ്റി നിൽക്കാനേ ആണുങ്ങൾ ശ്രമിക്കുകയുള്ളു. നന്നായി പാട്ട് പാടുന്ന ഒരു പെൺകുട്ടി അവളുടെ ശരീരമൊക്കെ അങ്ങ് ഇളക്കി അങ്ങ് നല്ല രീതിയിൽ പാട്ട് പാടും. അല്ല ഗാനമേളയിൽ നിന്നും ഇനി വ്യപിചരിക്കാന് പാടില്ല എന്ന ഒരു സന്ദേശം ലഭിക്കുമോ? രണ്ട് ദിവസം മുൻപ് സോഷ്യൽ മീഡിയ ഏറ്റവും അധികം തവണ കണ്ട് ചിരിച്ച ഒരു വീഡിയോ ക്ലിപ്പിലെ ആദ്യ ഭാഗമാണ് ഇത്. മതപ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരിയുടെ ഈ പ്രസംഗം സോഷ്യൽ മീഡിയയിൽ ട്രോൾ ആയും പ്രചരിച്ചിരുന്നു. ഇപ്പോൾ മത പ്രഭാഷകന് രസകരമായ മറുപടിയായി രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക സൈറ സലീം.

ഒരു ഗാനം ആലപ്പിക്കുന്ന വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് ഗായിക മറുപടി നൽകിയിരിക്കുന്നത്. എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന് എന്ന് തുടങ്ങുന്ന രസകരമായ ഗാനമാണ് സംഗീത വിരോധിയായ മുജാഹിദിന് സൈറ സലീം ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്. സൈറയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. വിവിധ ട്രോൾ ഗ്രൂപ്പ് വഴിയും വാട്‌സാപ്പ് ഫേസ്‌ബുക്ക് അക്കൗണ്ടുകളിലും സൈറയുടെ ട്രോൾ പ്രചരിക്കുന്നത്.

എന്തുകൊണ്ട് മുസ്‌ലിം സ്ത്രീകൾ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും വിലക്കിയെന്ന ആമുഖത്തോടെ തുടങ്ങുന്ന വിഡിയോയാണ് പ്രചരിച്ചത്.സംഗീതവും നൃത്തവും ഒരു ഉപകാരവുമില്ലാത്ത സംഗതിയാണെന്നും മാനവ ചരിത്രത്തിൽ ഇത്രയും ദ്രോഹം ചെയ്ത മറ്റൊന്നില്ലെന്നുമായിരുന്നു മുജാഹിദ് ബാലുശ്ശേരിയുടെ വാദം. എന്നാൽ ഇതിന് 'എല്ലാരും ചൊല്ലണ്' എന്ന ഗാനം പാടിയാണ് സൈറയുടെ മറുപടി.

മുജാഹിദ് ബാലുശ്ശേരിയുടെ latest അന്തക്കേട് കേട്ട 'ലെ ഞാൻ' Mr. മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ ????
NB: ബാലുശ്ശേരിയുടെ അന്തക്കേട് കമന്റിലുണ്ട്... ഇനിയും കേൾക്കാത്തവർ ഉണ്ടെങ്കിൽ ഉപകാരപ്പെടും.... എന്ന തലക്കെട്ടൊടെയാണ് സൈറ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP