Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജമ്മു കാശ്മീരിൽ സർക്കാർ രൂപീകരണത്തിന് നീക്കം ശക്തമാക്കി ബിജെപി; പിഡിപി വിമതരുടേയും സ്വതന്ത്ര എംഎൽഎമാരുടേയും പിന്തുണ ഉറപ്പാക്കും; മുൻ ഉപ മുഖ്യമന്ത്രി നിർമൽ സിങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ജമ്മു കാശ്മീരിൽ സർക്കാർ രൂപീകരണത്തിന് നീക്കം ശക്തമാക്കി ബിജെപി; പിഡിപി വിമതരുടേയും സ്വതന്ത്ര എംഎൽഎമാരുടേയും പിന്തുണ ഉറപ്പാക്കും; മുൻ ഉപ മുഖ്യമന്ത്രി നിർമൽ സിങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ഡൽഹി: ജമ്മു കശ്മീരിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കി. പിഡിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സർക്കാരുണ്ടാക്കാനാണ് ബിജെപി നീക്കം നടത്തുന്നത്.സർക്കാരുണ്ടാക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമായി മെഹബൂബ മുഫ്തി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിർമൽ സിങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകുന്നേരമായിരുന്നു ഈ കൂടിക്കാഴ്ച. ഇതിന് മുമ്പായി ജമ്മു കശ്മീരിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി രാം മാധവുമായി മോദി ചർച്ചനടത്തി.

പിഡിപി എംഎ‍ൽഎ ആബിദ് അൻസാരി മെഹബൂബയുടെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തി രംഗത്തുവന്നു കഴിഞ്ഞു. ബിജെപി സർക്കാരിനെ പിന്തുണക്കാൻ പിഡിപിയിലെ ഒരു വിഭാഗം ആലോചിക്കുന്നുണ്ടെന്ന് ആബിദ് അൻസാരി പറഞ്ഞു. ഷിയാ പണ്ഡിതൻ ഇമ്രാൻ അൻസാരിയുടെ ബന്ധു കൂടിയാണ് ആബിദ്. ഒരു ഡസനിലധികം എംഎ‍ൽഎമാർ തങ്ങളോടൊപ്പമുണ്ടെന്നാണ് ആബിദ് അവകാശപ്പെടുന്നത്.

ഈ സീസണിലെ അമർനാഥ് യാത്ര അവസാനിച്ച് കഴിഞ്ഞാൽ സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 87 അംഗ സഭയിൽ 44 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് സഭയിലുള്ളത് 25 പേരാണ്. അപ്പോഴും എണ്ണം തികയ്ക്കാൻ 19 പേരുടെ പിന്തുണ കൂടി വേണം. പീപ്പിൾസ് കോൺഫറൻസിന്റെ രണ്ട് പേർ പിന്തുണച്ചേക്കാം. അപ്പോഴും 17 പേർ കൂടി വേണം. പിഡിപിയിൽ ഒരു പിളർപ്പുണ്ടായി 17 പേരെ ഒപ്പമെത്തിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP