Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹോട്ടലിൽ കയറി കഞ്ഞിവെച്ചു കുടിച്ചു; കുളിച്ചു കുട്ടപ്പനായി കഞ്ഞിക്കലവും കഴുകി പണവും കവർന്ന് മടങ്ങി; വയനാട്ടിൽ നിന്നൊരു നല്ലവനായ കള്ളൻ!

ഹോട്ടലിൽ കയറി കഞ്ഞിവെച്ചു കുടിച്ചു; കുളിച്ചു കുട്ടപ്പനായി കഞ്ഞിക്കലവും കഴുകി പണവും കവർന്ന് മടങ്ങി; വയനാട്ടിൽ നിന്നൊരു നല്ലവനായ കള്ളൻ!

മറുനാടൻ ഡെസ്‌ക്‌

വയനാട്: രാത്രിയിൽ ഹോട്ടലിൽ മോഷ്ടിക്കാൻ കയറിയ അഭിമാനിയായ കള്ളൻ കഞ്ഞിയും വെച്ച് കുടിച്ച്, കുളിയും പാസാക്കി, പണപ്പെട്ടിയിലിരുന്ന കാശും വസൂലാക്കി മുങ്ങി!. കേൾക്കുമ്പോൾ വ്യാജമാണെന്ന് തോന്നുമെങ്കിലും അത്തരത്തിലൊരു സംഭവം നടന്നത് കൽപ്പറ്റയിലാണ്. കൽപ്പറ്റ വെള്ളമുണ്ട എട്ടേനാട്ടിൽ എയുപി സ്‌കൂളിനു മുൻപിൽ സ്ത്രീകൾ നടത്തുന്ന മെസ്ഹൗസിലാണ് കഴിഞ്ഞദിവസം രാത്രി കള്ളൻ കയറിയത്.

മെസ്സിൽ കയറിയ കള്ളന് വിശപ്പ് കലശലായപ്പോൾ പിന്നൊന്നും ആലോചിച്ചില്ല. പുറം കാഴ്ചക്കാരെ ഓർത്ത് ഭയപ്പെടാതെ നേരെ കഞ്ഞിക്കലം റെഡിയാക്കി കഞ്ഞിവെച്ചു. വയറു നിറച്ചു കഞ്ഞി കുടിച്ചതിന് ശേഷം വിശ്രമവും കഴിഞ്ഞപ്പോൾ പിന്നെ തോന്നി വിശാലമായി ഒരു കുളിയായാൽ എന്താണെന്ന്. മെസ്സിൽ ഊണു കഴിക്കാനെത്തുന്നവർക്കായി കരുതിവെച്ചിരുന്ന മൂന്ന് കട്ട സോപ്പിൽ കുളിയങ്ങ് പാസാക്കി. കുളിച്ച തോർത്ത് മേശപ്പുറത്ത് വിരിച്ച ശേഷം കഞ്ഞിക്കലം കഴുകി വെക്കേണ്ട കാര്യം ആലോചിച്ചു. വൃത്തിയായി കഞ്ഞിക്കലവും കഴുകിവെച്ചു. കയ്യിലുണ്ടായിരുന്ന പിച്ചാത്തിയും സ്പാനറും, ലൈറ്ററും സമീപത്ത് വെച്ച ശേഷം പാലിയേറ്റിവ് കെയറിനായി കരുതിയിരുന്ന സംഭവാനപ്പെട്ടിയിലെ 5000 രൂപ കൃത്യമായി എണ്ണിതിട്ടപ്പെടുത്തി കൊണ്ടുപോയി. പെട്ടിയിലുണ്ടായിരുന്ന 50 പൈസ നാണയങ്ങളോട് അയിത്തവും അഭിജാത്യവും കൽപിച്ച മാന്യദേഹം അവ സുരക്ഷിതമായി പെട്ടിയിൽ തന്നെയാക്കി. ബാക്കി കാശുമായി ഹോട്ടൽ വിട്ടു.

സമീപത്തെ പബ്ലിക്ക് ലൈബ്രറിയിൽ ഫുട്ബോൾ ആവേശത്തിൽ മുഴുകിയ യുവാക്കളെയൊന്നും കൂസാതെയാണ് തസ്‌കരൻ തന്റെ തൊഴിൽ ചെയ്ത് മാന്യമായി മടങ്ങിയത്. രാവിലെ ഹോട്ടൽ തുറക്കാനെത്തിയ സ്ത്രികളാണ് മോഷണവിവരം പൊലീസിനെ അറിയിക്കുന്നത്. ഇവിടെ നിന്ന് നാലു കിലോമീറ്റർ അകലെയാണ് റിപ്പർ മോഡൽ ദമ്പതികളെ കൊലപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP