Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൈനിക കാന്റീനിലെ മദ്യം മറിച്ചുവിറ്റാൻ ഇനി കർശന നടപടി; അഴിമതിക്ക് അറുതി വരുത്താൻ മറ്റ് നിർദ്ദേശങ്ങളും; വിരമിച്ച സൈനികരെ കൊണ്ടുള്ള ദാസ്യപ്പണിക്കും വിലക്ക്; സൈനിക ക്യാമ്പുകളിൽ ആഘോഷങ്ങൾക്കും നിയന്ത്രണം; സൈനിക മേധാവി വിപിൻ റാവത്തിന്റെ ഉത്തരവ് ഇങ്ങനെ

സൈനിക കാന്റീനിലെ മദ്യം മറിച്ചുവിറ്റാൻ ഇനി കർശന നടപടി; അഴിമതിക്ക് അറുതി വരുത്താൻ മറ്റ് നിർദ്ദേശങ്ങളും; വിരമിച്ച സൈനികരെ കൊണ്ടുള്ള ദാസ്യപ്പണിക്കും വിലക്ക്; സൈനിക ക്യാമ്പുകളിൽ ആഘോഷങ്ങൾക്കും നിയന്ത്രണം; സൈനിക മേധാവി വിപിൻ റാവത്തിന്റെ ഉത്തരവ് ഇങ്ങനെ

 ഡൽഹി:ഒന്നാം തീയതിയും അവധി ദിവസങ്ങളിലും അടുത്ത വീട്ടിലെ മിലിട്ടറി ചേട്ടന്റെ വീട്ടിൽ നിന്നും കുപ്പി വാങ്ങുന്ന പരിപാടി ഇനി നടക്കില്ല. ക്യാന്റീനിൽ തന്നെ ഉയർന്ന വിലയ്ക്ക് വിറ്റ് പോകാൻ പട്ടാളക്കാർക്കും ബന്ധുക്കൾക്കും കഴിയുകയുമില്ല സൈനിക കാന്റീനിൽ നിന്ന് മദ്യം വാങ്ങി മറിച്ചുവിൽക്കുന്ന സേനാംഗങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സൈനിക മേധാവി ബിപിൻ റാവത്ത് അറിയിച്ചു. ഇതിന് പുറമെ, സേനയിലെ അഴിമതിക്ക് അറുതി വരുത്താനുതകുന്ന മറ്റ് 37 നിർദേശങ്ങളും അദ്ദേഹം സൈനികർക്ക് നൽകിയിട്ടുണ്ട്.

വിരമിച്ച സൈനികരെ ഉപയോഗിച്ചുള്ള ദാസ്യപ്പണി വിലക്കികൊണ്ടുള്ളതാണ് ബിപിൻ റാവത്ത് പുറത്തിറക്കിയ മറ്റൊരു പ്രധാന ഉത്തരവ്. ഇതിന് പുറമെ, സൈനിക ക്യാമ്പുകളിൽ നടക്കുന്ന ആഘോഷങ്ങൾക്ക് നീയന്ത്രണം വേണമെന്നും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. സൈന്യത്തിൽ അഴിമതിക്ക് ശ്രമിക്കുന്ന ആളുകൾക്കെതിരേ പദവി നോക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമൂഹമാധ്യമങ്ങളിലുൾപ്പെടെ സൈനികർക്കെതിരേ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്കുമെതിരേ സേനയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും റാവത്ത് നിർദേശിച്ചിട്ടുണ്ട്.

സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള നേട്ടങ്ങൾ ലക്ഷ്യമാക്കി മേലുദ്യോഗസ്ഥരെ സേവിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേയും മുഖം നോക്കാതെ നടപടി സ്വീകരിക്കും. അതേസമയം സൈനികരുടെ ആത്മാർഥമായ സേവനങ്ങൾ അഭിനന്ദിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP