Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തനിക്കാണ് അധികാരമെന്നും, താനാണ് സൂപ്പർ പവറെന്നും പറയുന്നു; എന്നാൽ ഒന്നും ചെയ്യുന്നതായി കാണുന്നില്ല; മാലിന്യവിഷയത്തിൽ ലഫ്.ഗവർണർ നടത്തിയ അഭിപ്രായത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

തനിക്കാണ് അധികാരമെന്നും, താനാണ് സൂപ്പർ പവറെന്നും പറയുന്നു; എന്നാൽ ഒന്നും ചെയ്യുന്നതായി കാണുന്നില്ല; മാലിന്യവിഷയത്തിൽ ലഫ്.ഗവർണർ നടത്തിയ അഭിപ്രായത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാലിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി. മാലിന്യ സംസ്‌കരണം പ്രാദേശിക ഭരണകൂടത്തിന്റെ ചുമതലയാണെന്ന ഡൽഹി ലഫ്.ഗവർണറുടെ പരാമർശനത്തിനാണ് രൂക്ഷ വിമർശനം ഏറ്റുവാങ്ങിയത്. തനിക്കാണ് അധികാരമെന്നും താനാണ് സൂപ്പർമാനെന്നും നിങ്ങൾ പറയുന്നു. എന്നാൽ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഡൽഹിയിലെ ഗസ്സിപൂർ, ഓഖ്ല, ഭലാസ്വ എന്നിവിടങ്ങളിലെ ശുചീകരണത്തിനു വേണ്ടി നടന്ന യോഗങ്ങളിലൊന്നും ലഫ്. ഗവർണറുടെ ഓഫീസിൽ നിന്ന് ആരും പങ്കെടുത്തിരുന്നില്ലെന്ന് അമിക്കസ് ക്യൂറി കോളിൻ ഗോൺസാൽവസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമർശനം.

ഡൽഹിയിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനോ ഡൽഹി സർക്കാറിനോ എന്ന ചോദ്യത്തിനാണ് പ്രാദേശിക ഭരണ കൂടങ്ങൾക്കാണ് ഉത്തരവാദിത്തമെന്ന് ഗവർണർ മറുപടി നൽകിയത്. മാലിന്യ സംസ്‌കരണം പ്രാദേശിക സർക്കാറുകളുടെ ചുമതലയാണെന്നും അതിന്റെ മേൽനോട്ടച്ചുമതലയാണ് തനിക്കുള്ളതെന്നുമായിരുന്നു ഗവർണറുടെ മറുപടി. ഇന്ന് രണ്ടു മണിക്ക് മുമ്പ് ശുചീകരണത്തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും നൽകണമെന്ന് കോടതി ലെഫ്. ഗവർണറോട് നിർദ്ദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP