Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻ ഐ എ ജഡ്ജിയെ സ്ഥലം മാറ്റിയിട്ടും പുതിയ ജഡ്ജി നിയമനം വൈകിപ്പിക്കുന്നു; മദനിയുടെ വിചാരണ മനഃപൂർവം വൈകിപ്പിക്കുന്നെന്ന് പൂന്തുറ സിറാജ്; ആരോഗ്യസ്ഥിതി മോശമായ മദനിയുടെ വിദഗ്ദ്ധ ചികിത്സക്കായി കർണാടക മുഖ്യനെ കാണും

എൻ ഐ എ ജഡ്ജിയെ സ്ഥലം മാറ്റിയിട്ടും പുതിയ ജഡ്ജി നിയമനം വൈകിപ്പിക്കുന്നു; മദനിയുടെ വിചാരണ മനഃപൂർവം വൈകിപ്പിക്കുന്നെന്ന് പൂന്തുറ സിറാജ്; ആരോഗ്യസ്ഥിതി മോശമായ മദനിയുടെ വിദഗ്ദ്ധ ചികിത്സക്കായി കർണാടക മുഖ്യനെ കാണും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബംഗളൂരുവിലെ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിക്കെതിരെയുള്ള വിചാരണ നടപടികൾ പൂർണമായും സ്തംഭനത്തിലാണെന്ന് പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജ്. നിലവിൽ വിചാരണ നടത്തിക്കൊണ്ടിരുന്ന ബാംഗ്ലൂർ എൻ ഐ എ കോടതി ജഡ്ജിയെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്ഥലം മാറ്റിയതോടെയാണ് വിചാരണ സ്തംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ജഡ്ജിയെ ഇതുവരെ നിയമിച്ചിട്ടില്ല. രണ്ടാമത്തെ തവണയാണ് ജഡ്ജിയെ മാറ്റുന്നത്. ചികിത്സ പോലും ലഭിക്കാതെ അപകടകരമായ അവസ്ഥയിലാണ് മദനിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലു വർഷമായി സുപ്രീം കോടതിയുടെ ജാമ്യത്തിൽ കഴിയുന്ന മദനിക്ക് ബാംഗ്ലൂർ സിറ്റി വിട്ട് പോകാൻ കഴിയില്ലെന്ന ഉപാധിയുണ്ട്. അതിനാൽ തന്നെ പുറത്തു പോയി വിദഗ്ദ്ധ ചികിത്സ നൽകുവാനോ സാധിച്ചിട്ടില്ല. നാട്ടിൽ വരാനോ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മാതാപിതാക്കളെയോ കാണാൻ സാധിച്ചിട്ടില്ല.

മദനിക്ക് നീതി ലഭ്യമാകുന്ന കാര്യത്തിൽ രാജ്യത്തെ എല്ലാ സംവിധാനങ്ങളും കുറ്റകരമായ അനാസ്ഥയാണ് പുലർത്തിപ്പോരുന്നതെന്നും അദ്ദേഹം പറഞ്ഞു. മദനിക്ക് നീതി ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് കേരളത്തിൽ നിന്ന് അടിയന്തിരമായി സർവകക്ഷി സംഘം കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP