Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതുഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്..ഇനിയും പറയും; ബിജെപി ജയം ആവർത്തിച്ചാൽ ഹിന്ദുപാക്കിസ്ഥാൻ സ്ഥാപിക്കുമെന്ന പരാമർശത്തിൽ ഉറച്ച് ശശി തരൂർ; അധികാരം കിട്ടാക്കനിയായതിന്റെ മതിഭ്രമമാണ് തരൂരിനെന്നും മാപ്പു പറയണമെന്നും ബിജെപി; മാപ്പിന്റെ കാര്യമേയില്ലെന്ന് തരൂർ; വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി കോൺഗ്രസും

ഇതുഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്..ഇനിയും പറയും; ബിജെപി ജയം ആവർത്തിച്ചാൽ ഹിന്ദുപാക്കിസ്ഥാൻ സ്ഥാപിക്കുമെന്ന പരാമർശത്തിൽ ഉറച്ച് ശശി തരൂർ; അധികാരം കിട്ടാക്കനിയായതിന്റെ മതിഭ്രമമാണ് തരൂരിനെന്നും മാപ്പു പറയണമെന്നും ബിജെപി; മാപ്പിന്റെ കാര്യമേയില്ലെന്ന് തരൂർ; വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി കോൺഗ്രസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയം ആവർത്തിച്ചാൽ അവർ ഇന്ത്യൻ ഭരണഘടനയെ പിച്ചിച്ചീന്തുമെന്നും ഹിന്ദുപാക്കിസ്ഥാൻ രൂപീകരിക്കുമെന്നുമുള്ള ശശി തരൂർ എംപിയുടെ ബുധനാഴ്ചത്തെ പ്രസ്താവന വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന ഭീഷണികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം.

മൂന്ന് കാര്യങ്ങളാണ് ഹിന്ദുപാക്കിസ്ഥാൻ സൃഷ്ടിക്കുന്നതിൽ നിന്ന് ബിജെപിയെ ഇതുവരെ തടുത്തുനിർത്തിയത്, തരൂർ പറയുന്നു. ലോക്‌സഭയിലും രാജ്യസഭയിലും, പകുതി സംസ്ഥാനങ്ങളിലും മൂന്നിൽ രണ്ടുഭൂരിപക്ഷം. ഇപ്പോൾ, അവർക്ക് ലോക്‌സഭയിൽ മൂന്നിൽ രണ്ടുഭൂരിപക്ഷമുണ്ട്. പകുതിയിലധികം സംസ്ഥാനങ്ങൾ ബിജെപിയുടെ കൈയിലായി. 20 സംസ്ഥാനങ്ങളിൽ ഭരണവും രണ്ടുസംസ്ഥാനങ്ങളിൽ സഖ്യകക്ഷി ഭരണവുമുണ്ട്. നിലവിൽ രാജ്യസഭയിൽ ഭൂരിപക്ഷമില്ലെങ്കിലും നാല് അഞ്ച് വർഷത്തിനകം അവർ അത് നേടിയെടുക്കും, തരൂർ തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.

'ലോകസ്ഭയിലെ സീറ്റ് നില അടുത്ത് തിരഞ്ഞെടുപ്പിലും ബിജെപി ആവർത്തിച്ചാൽ നമ്മുടെ ജനാധിപത്യ ഭരണഘടന അവർ ചീന്തിയെറിയുകയും, പുതിയതൊന്ന് രചിക്കുകയും ചെയ്യും. ഹിന്ദു രാഷ്ട്ര ആശയത്തിൽ അധിഷ്ഠിതമായ പുതിയ ഭരണഘടനയാവും അവർ കൊണ്ടുവരിക. ന്യൂനപക്ഷങ്ങൾക്ക് വിഭാവനം ചെയ്യുന്ന തുല്യത അവർ എടുത്തുകളഞ്ഞ് ഹിന്ദു പാക്കിസ്ഥാൻ സൃഷ്ടിക്കും', തരൂർ പറഞ്ഞു.

ഏതായാലും തരൂരിന്റെ പ്രസ്താവന കോൺഗ്രസ് ഉന്നത് നേതൃത്വത്തിന് പിടിച്ച മട്ടില്ല. എല്ലാ നേതാക്കളും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നാമ് പാർട്ടി മുന്നറിയിപ്പ് നൽകിയത്. ബിജെപിയും ശക്തമായ വിമർശനവുമായി രംഗത്തെത്തി. പരാമർശത്തിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ എന്ന രാജ്യം ഉണ്ടായതിന്റെ ഉത്തരവാദികൾ കോൺഗ്രസാണ്. അവർ തന്നെ വീണ്ടും ഇന്ത്യയേയും ഹിന്ദുക്കളേയും നിന്ദിക്കുകയാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തത്. കഴിഞ്ഞ നാലു വർഷമായി രാജ്യത്ത് അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും അന്തരീക്ഷമുണ്ടാക്കിയത് ബിജെപിയാണ്. എന്നാൽ ഇന്ത്യയുടെ സംസ്‌കാരിക മൂല്യങ്ങളായ ബഹുസ്വരതയും വൈവിധ്യവും, മതങ്ങളും വംശങ്ങളും തമ്മിലുള്ള ഐക്യവുമാണ് കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത്. നമ്മളിൽ നിക്ഷിപ്തമായ ചരിത്രപരമായ ഉത്തരവാദിത്തം ബിജെപിയെ വിമർശിക്കുമ്പോൾ എല്ലാ കോൺഗ്രസ് നേതാക്കളും മനസിലാക്കണം- സുർജേവാല വ്യക്തമാക്കി. എന്നാൽ, താൻ മാപ്പുപറയണമെന്ന ആവശ്യം ശശി തരൂർ പാടെ തള്ളിക്കളഞ്ഞു. അവർ ഹിന്ദു രാഷ്ട്രമെന്ന ആദർശത്തിന്റെ സംരക്ഷകരായിരിക്കുന്നിടത്തോളം താൻ എന്തിനാണ് മാപ്പു പറയുന്നതെന്ന് തരൂർ തിരിച്ചടിച്ചു.അവർ ഹിന്ദുരാഷ്ട്രമെന്ന ആദർശം ഉപേക്ഷിച്ചെങ്കിൽ അത് അവർ സമ്മതിക്കണം.

തരൂരിന് മതിഭ്രമമാണെന്നാണ് കേന്ദ്ര മന്ത്രി രാജ്യവർദ്ധൻ സിങ് റാത്തോഡ് പ്രതികരിച്ചത്. അധികാരം നഷ്ടമായതിന്റെയും തിരിച്ചുവരില്ലെന്നതിന്റെ നിരാശയും മൂലമാണ് ഇത്തരം ജല്പനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP