Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തറക്കല്ലിടലും ഉദ്ഘാടനങ്ങളുമായി വികസനനേട്ടം പ്രചരിപ്പിക്കാൻ മോദി തന്ത്രം; തട്ടികൂട്ട് പദ്ധതികളെങ്കിലും ഉദ്ഘാടന കർമ്മം നിർവഹിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരിനോടും നിർദ്ദേശം; പ്രധാനമന്ത്രിയുടെ നിർദ്ദേശം നടപ്പാക്കാൻ തിരക്കിട്ട നീക്കം

തറക്കല്ലിടലും ഉദ്ഘാടനങ്ങളുമായി വികസനനേട്ടം പ്രചരിപ്പിക്കാൻ മോദി തന്ത്രം; തട്ടികൂട്ട് പദ്ധതികളെങ്കിലും ഉദ്ഘാടന കർമ്മം നിർവഹിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരിനോടും നിർദ്ദേശം; പ്രധാനമന്ത്രിയുടെ നിർദ്ദേശം നടപ്പാക്കാൻ തിരക്കിട്ട നീക്കം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ തുടർഭരണം ലക്ഷ്യമിടുന്ന ബിജെപി, ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം. ഇല്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകിയതുപോലെ സ്ഥാപനങ്ങൾക്ക് തറക്കല്ലിട്ടായാലും വികസന നേട്ടമായി ഉയർത്തിക്കാട്ടാനാണ് കേന്ദ്രസർക്കാർ പദ്ധതി. ഇതിന്റെ ഭാഗമായി ഉദ്ഘാടനം നിർവഹിക്കാനും തറക്കല്ലിടാനും കഴിയുന്ന പദ്ധതികളുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് പ്രഖ്യാപിച്ചു കഴിഞ്ഞു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം എൻഡിഎയ്ക്കും യുപിഎ അടങ്ങുന്ന വിശാലപ്രതിപക്ഷത്തിനും ജീവൻ മരണ പോരാട്ടമാണ്. അതിനാൽ തന്നെ ബിജെപിക്ക് തുടർഭരണം ലഭിച്ചാൽ അത് കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കും വൻ വീഴ്ചയാകും സമ്മാനിക്കുക. നേരെ തിരിച്ചായാൽ മോദിയുടെ പതനത്തിനും സാക്ഷ്യം വഹിക്കേണ്ടിവരും. അതുകൊണ്ടുതന്നെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചും കഴിഞ്ഞു. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളെ സ്വാധീനിക്കാൻ തന്നെയാണ് മോദിയുടെ ശ്രമം. ഇതിനായി പുതിയ ഉദ്ഘാടനങ്ങളും തറക്കല്ലിടലുകളും മത്സരിച്ച് നടത്താനും തീരുമാനമായി.

പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന മന്ത്രിയുടെ ഓഫീസ് എല്ലാ മന്ത്രാലയങ്ങളോടും 2018 ഡിസംബർ 31 വരെയുള്ള ആറ് മാസത്തിനുള്ളിൽ ഉദ്ഘാടനം നിർവഹിക്കാനും, തറക്കല്ലിടാനും കഴിയുന്ന പദ്ധതികളുടെ വിശദ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ഉദ്ഘാടനം ചെയ്യാനും, തറക്കല്ലിടാനും കഴിയുന്ന കേന്ദ്ര പദ്ധതികളുടെ വിവരങ്ങളാണ് മന്ത്രാലയങ്ങൾ കൈമാറേണ്ടത്. പദ്ധതിയുടെ പേര്, പദ്ധതിയുടെ കേന്ദ്ര-സംസ്ഥാന വിഹിതത്തിന്റെ കണക്ക്, പദ്ധതിക്കുള്ള അനുമതി വിവരങ്ങൾ, പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന ഘടകങ്ങൾ തുടങ്ങിയ പദ്ധതിയെ സംബന്ധിച്ച വിശദ വിവരങ്ങൾ മന്ത്രാലയങ്ങൾ നൽകണം.

രാജ്യത്തിന് പ്രധാനമന്ത്രി സമർപ്പിക്കേണ്ട' പദ്ധതി വിവരങ്ങൾ എങ്ങിനെയാണ് കൈമാറേണ്ടത് എന്നതിന്റെ ഒരു മാതൃക പ്രധാനമന്ത്രിയുടെ ഓഫീസ് എല്ലാ മന്ത്രാലയങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളെ മുൻനിർത്തി ഇത്തരം നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം പണം ചെലവിടുന്ന പദ്ധതികളുടെ എല്ലാ ക്രെഡിറ്റും ബിജെപിക്ക് തന്നെ കിട്ടണമെന്നും ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങൾക്ക് പോകരുതെന്ന വാശിയും ഈ നീക്കത്തിനു പിന്നിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP