Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേരിട്ട് എസ്എഫ്ഐയോട് ഏറ്റുമുട്ടാനുള്ള കരുത്ത് കാമ്പസ് ഫ്രണ്ടിനില്ല; ഒളിച്ചിരുന്ന് ഒരാളെ കുത്തിക്കൊല്ലുന്നത് ഭീരുത്വം; നിരോധനംകൊണ്ടു മാത്രം ഇവരെ നേരിടാനാകില്ല; എളമരം കരീം

നേരിട്ട് എസ്എഫ്ഐയോട് ഏറ്റുമുട്ടാനുള്ള കരുത്ത് കാമ്പസ് ഫ്രണ്ടിനില്ല; ഒളിച്ചിരുന്ന് ഒരാളെ കുത്തിക്കൊല്ലുന്നത് ഭീരുത്വം; നിരോധനംകൊണ്ടു മാത്രം ഇവരെ നേരിടാനാകില്ല; എളമരം കരീം

കൊച്ചി:നേരിട്ട് എസ്എഫ്ഐയോട് ഏറ്റുമുട്ടാനുള്ള കരുത്ത് ക്യാമ്പസ് ഫ്രണ്ടിനെപ്പോലുള്ള സംഘടനകൾക്കില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഒളിച്ചിരുന്ന് ഒരാളെ കുത്തിക്കൊല്ലുന്നത് ഭീരുത്വമാണ്. ഇങ്ങനെ ഭീതിയുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഭീരുക്കൾ മാത്രം ചെയ്യുന്ന കാര്യമാണിതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.

പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളെ നിരോധനംകൊണ്ടു മാത്രം നേരിടാനാകില്ല. ഇവരുടെ ക്രിമിനൽ നടപടികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം രാഷ്ട്രീയ പരിഹാരവുമാണ് വേണ്ടത്. രാഷ്ട്രീയപാർട്ടികൾ ജനങ്ങളെ വർഗീയതയ്ക്കെതിരെ ഒറ്റക്കെട്ടായി അണിനിരത്തണം. സിപിഐഎം വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് ജനങ്ങളെ ബോധവൽകരിച്ച് മുന്നോട്ടു പോകും. തീവ്രവാദത്തിനും വർഗീയതയ്ക്കും എതിരെയുള്ള ജനസദസ്സ് ജൂലൈ 10ന് സംഘടിപ്പിച്ചു. ഇത്തരം പ്രചാരണപ്രവർത്തനങ്ങൾ കൂടുതൽ നടത്തും.

അഭിമന്യുവധം വളരെ ഗൗരമായി പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുവരെ പിടികൂടപ്പെട്ടവരും പ്രധാന പ്രതികളാണ്. കേരളം മുഴുവൻ വിവിധ കേസുകളിൽ പ്രതികളായി ഒളിവിൽപ്പോയവരെയടക്കം പിടികൂടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP