Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയും മകളും കിടപ്പു രോഗുകൾ; മനോദൗർബല്യമുള്ള മകൻ കാണാൻ എത്തിയപ്പോൾ രോഗം മൂർച്ഛിച്ചു; ബന്ധുക്കളെ വിളിച്ചു മകനെ ആശുപത്രിയിലാക്കണം എന്നും പറഞ്ഞപ്പോൾ കൊടുവാളെടുത്ത് കഴുത്തിന് വെട്ടി; ഇന്നലെ അച്ഛനെ കൊന്നതിന് കോട്ടയത്ത് അറസ്റ്റു ചെയ്തിട്ടും യാതൊന്നും സംഭവിക്കാത്ത പോലെ മകൻ

ഭാര്യയും മകളും കിടപ്പു രോഗുകൾ; മനോദൗർബല്യമുള്ള മകൻ കാണാൻ എത്തിയപ്പോൾ രോഗം മൂർച്ഛിച്ചു; ബന്ധുക്കളെ വിളിച്ചു മകനെ ആശുപത്രിയിലാക്കണം എന്നും പറഞ്ഞപ്പോൾ കൊടുവാളെടുത്ത് കഴുത്തിന് വെട്ടി; ഇന്നലെ അച്ഛനെ കൊന്നതിന് കോട്ടയത്ത് അറസ്റ്റു ചെയ്തിട്ടും യാതൊന്നും സംഭവിക്കാത്ത പോലെ മകൻ

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം: ചാന്നാനിക്കാട് നിവാസികളെ നടുക്കിയ കൊലപാതകമാണ് ഇന്നലെ നടന്നത്. മനോദൗർബല്യമുള്ള മകൻ പിതാവിനെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയപ്പോൾ അത്താണില്ലാതായത് കിടപ്പുരോഗികളാ വീട്ടമ്മയ്ക്കും മകൾക്കുമാണ്. ചാന്നാനിക്കാട് ഇടയാടിക്കരോട്ട് ശിവരാമൻ ആചാരിയെ (80)യാണ് മകൻ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. മകൻ രാജേഷാ(50)ണ് കൊലപാതകിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും യാതൊരു മനംമാറ്റവുമില്ലാതെ കസ്റ്റഡിയിൽ തുടരുകയാണ്.

ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തിയ ബന്ധുക്കളാണു ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ ശിവരാമൻ ആചാരിയുടെ മൃതദേഹം അടുക്കളയിൽ കണ്ടെത്തിയത്. വീട്ടിൽ ശിവരാമൻ ആചാരിയുടെ ഭാര്യ സാവിത്രിയും മകൾ ബിന്ദുവുമാണുള്ളത്. ഇരുവരും രോഗികളായി കിടപ്പിലായതിനാൽ സംഭവം നടന്നതു പുറത്തറിയാൻ വൈകി. തൊട്ടടുത്ത ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു ചങ്ങനാശേരി ഡിവൈഎസ്‌പി എസ്. സുരേഷ് കുമാർ, വാകത്താനം സിഐ സി.വി. മനോജ്കുമാർ, ചിങ്ങവനം എസ്‌ഐ അനൂപ് സി. നായർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി. നാട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു രാജേഷിനെ കസ്റ്റഡിയിലെടുത്തത്.

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മാറിതാമസിക്കുകയായിരുന്നു രാജേഷ്. ഇന്നലെ മാതാപിതാക്കളെ കാണാൻ എത്തിയ രാജേഷ് രോഗലക്ഷണങ്ങൾ കാണിച്ചതോടെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു ശിവരാമൻ ആചാരി ബന്ധുക്കളെ ഫോണിൽ വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതുകേട്ടു പ്രകോപിതനായ രാജേഷ് ആക്രമണം നടത്തിയതാകാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മനോദൗർബല്യമുള്ള രാജേഷ് ഇടയ്ക്കിടെ ആക്രമണ സ്വഭാവം കാണിക്കുന്ന കൂട്ടത്തിലായിരുന്നു.

രാത്രി വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയതും നടപടികൾ സ്വീകരിച്ചതും. കിടപ്പുരോഗികളായ സാവിത്രിയെയും ബിന്ദുവിനെയും സമീപത്തെ ബന്ധുവീട്ടിലേക്കു മാറ്റി. വീടിന് സീൽവച്ച് പൊലീസ് കാവലും ഏർപ്പെടുത്തി. സംഭവം അറിഞ്ഞ് ഒട്ടേറെ നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് ഫോറൻസിക് വിഭാഗം പരിശോധനയ്ക്ക് എത്തും. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റും.

സാവിത്രിയുടെയും ബിന്ദുവിന്റെയും ഏക ആശ്രയമായിരുന്നു ശിവരാമൻ ആചാരി. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ആഴ്ചയിലൊരിക്കൽ എത്തിയാണ് ഇവരെ പരിചരിച്ചിരുന്നത്. അത്രയ്ക്കു ദുരവസ്ഥയിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്. കുടുംബ നാഥൻ കൂടി ഇല്ലാതായതോടെ ശിഷ്ട ജീവിതം എങ്ങനെ ഇവർതള്ളിനീക്കുമെന്ന ആശങ്കയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP