Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്ത് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത് കുൽദീപ് താരമായി; രോഹിത് ശർമയുടെ സെഞ്ച്വറി തിളക്കം ആവേശമായി; ബ്രിട്ടീഷ് മണ്ണിൽ വെച്ച് ബ്രിട്ടനെ കശക്കിയെറിഞ്ഞ് ഇന്ത്യയുടെ പുലിക്കുട്ടികൾ; 40 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടമായി ഇംഗ്ലണ്ടിന്റെ സ്‌കോറിനെ മറികടന്ന് നോട്ടിങ്ഹാമിൽ മിന്നും പ്രകടനം

പത്ത് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത് കുൽദീപ് താരമായി; രോഹിത് ശർമയുടെ സെഞ്ച്വറി തിളക്കം ആവേശമായി; ബ്രിട്ടീഷ് മണ്ണിൽ വെച്ച് ബ്രിട്ടനെ കശക്കിയെറിഞ്ഞ് ഇന്ത്യയുടെ പുലിക്കുട്ടികൾ; 40 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടമായി ഇംഗ്ലണ്ടിന്റെ സ്‌കോറിനെ മറികടന്ന് നോട്ടിങ്ഹാമിൽ മിന്നും പ്രകടനം

നോട്ടിങ്ഹാം: ബ്രിട്ടീഷ് മണ്ണിൽ താരമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ബോളിങിലും ബാറ്റിങിലും ഒരു പോലെ താരമായി കുൽദീപ് ആണ് കളിയിലെ താരമായി മാറിയത്. പത്ത് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്താണ് കുൽദീപ് കളിയിലെ കേമനായത്. ഇതോടെ കുൽദീപിന്റെ പന്തുകൾക്ക് മുവന്നിൽ സ്വന്തം നാട്ടിൽ വെച്ച് തന്നെ ഇംഗ്ലണ്ട് താരങ്ങൾക്ക് കാൽ ഇടറി. കുൽദീപ് ആവേശം പകർന്നതോടെ രോഹിത് ശർമയും കളം നിറഞ്ഞാടി. 

ഇതോടെ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ എട്ടു വിക്കറ്റിനു തകർത്തു. രോഹിത് ശർമ പുറത്താകാതെ 137 റൺസ്(114 പന്ത്) നേടി വിജയം അനായാസമാക്കി . കുൽദീപിന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനമാണിത്.  സ്‌കോർ ഇംഗ്ലണ്ട് 49.5 ഓവറിൽ 268നു പുറത്ത്, ഇന്ത്യ 40.1 ഓവറിൽ  2–269. ജയത്തോടെ മൂന്നു കളികളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1-0).

നായകൻ വിരാട് കോഹ്‌ലി 75 റൺസ് നേടി. രണ്ടാം വിക്കറ്റിൽ രോഹിത്– കോഹ്‌ലി സഖ്യം 168 റൺസ് ചേർത്തു. ഓപ്പണർ ശിഖർ ധവാൻ 27 പന്തിൽ 40 റൺസെടുത്തു പുറത്തായി. ബട്‌ലർ (53), ബെൻ സ്‌റ്റോക്‌സ് (50) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറർമാർ. ട്വന്റി20 പരമ്പരയിലെ സെഞ്ചുറി നേട്ടത്തിനു പിന്നാലെ രോഹിത് ശർമ വീണ്ടും ഫോമിലേക്കുയർന്നതോടെ ഇന്ത്യൻ റൺചേസിനു ഭീഷണിയുയർത്താൻ ഒരു ഘട്ടത്തിലും ഇംഗ്ലിഷ് ബോളർമാർക്കായില്ല. 15 ഫോറും ആറു സിക്‌സും അടങ്ങുന്നതാണു രോഹിതിന്റെ ഇന്നിങ്ങ്‌സ്. നേരത്തേ ആദ്യ വിക്കറ്റിൽ ജാസൺ റോയ് – ജോണി ബെയർസ്‌റ്റോ സഖ്യം തകർത്തടിച്ചു തുടങ്ങിയതോടെ ഇംഗ്ലണ്ട് സ്‌കോർ 10 ഓവറിൽ 70 റൺസ് കടന്നു.

ഇംഗ്ലണ്ട്  

 ബെയർസ്‌റ്റോ എൽബിഡബ്ല്യു ബി കുൽദീപ് 38, ജാസൺ റോയ് സി ഉമേഷ് ബി കുൽദീപ് 38, റൂട്ട് എൽബിഡബ്ല്യു ബി കുൽദീപ് 3, മോർഗൻ സി റെയ്‌ന ബി ചാഹൽ 19, സ്‌റ്റോക്‌സ് സി കൗൾ ബി കുൽദീപ് 50, ബട്‌ലർ സി ധോണി ബി കുൽദീപ് 53, മോയിൻ അലി സി കോഹ്‌ലി ബി ഉമേഷ് 24, വില്ലി സി രാഹുൽ ബി കുൽദീപ് 1, റഷീദ് സി ഹാ!ർദിക് ബി ഉമേഷ് 22, പ്ലങ്കറ്റ് റണ്ണൗട്ട് 10. ആകെ 49.5 ഓവറിൽ 268നു പുറത്ത്  വിക്കറ്റു വീഴ്ച 1-73, 2-81, 3-82, 4-105, 5-198, 6-214, 7-216, 8-245, 9-261, 10-268  ബോളിങ്: ഉമേഷ് 9.5-0-70-2, കൗൾ 10-2-62-0, ചാഹൽ 10-0-51-1,ഹാർദിക് 7-0-47-0, കുൽദീപ് 10-0-25-6, റെയ്‌ന3-1-8-0 

ഇന്ത്യ 

 രോഹിത് ശർമ 137 നോട്ടൗട്ട്, ശിഖർ ധവാൻ സി റഷീദ് ബി മൊയിൻ 40, വിരാട് കോഹ്‌ലി സ്റ്റംപഡ് ബട്‌ലർ ബി റഷീദ്, രാഹുൽ 9 നോട്ടൗട്ട്.   ആകെ 40.1 ഓവറിൽ 2-269  ബോളിങ്: വുഡ് 6-0-55-0, വില്ലി 5-0-25-0, മൊയിൻ അലി 8.1-0-60-1, പ്ലങ്കറ്റ് 6-0-31-0, സ്‌റ്റോക്‌സ് 4-0-27-0, റഷീദ് 10-0-62-1, റൂട്ട് 1-0-90  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP