Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആറു മക്കളുണ്ടായിട്ടും അടച്ചിട്ട വീടിന് പുറത്ത് വയോധിക ഉറുമ്പരിച്ച നിലയിൽ; ഭവാനിയമ്മയുടെ ദുരവസ്ഥ അറിഞ്ഞ നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് ഏറ്റെടുക്കാൻ തയ്യാറായി ജ്വാല പ്രവർത്തകർ എത്തി; മാതാവിനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച മക്കൾക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുക്കും

ആറു മക്കളുണ്ടായിട്ടും അടച്ചിട്ട വീടിന് പുറത്ത് വയോധിക ഉറുമ്പരിച്ച നിലയിൽ; ഭവാനിയമ്മയുടെ ദുരവസ്ഥ അറിഞ്ഞ നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് ഏറ്റെടുക്കാൻ തയ്യാറായി ജ്വാല പ്രവർത്തകർ എത്തി; മാതാവിനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച മക്കൾക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: ആറ് മക്കൾക്ക് ജന്മം നൽകിയിട്ടും വയോധികയുടെ ജീവിതം ദുരിതപൂർണം. വീടിന് വെളിയിൽ തിരിഞ്ഞു നോക്കാൻ ആളില്ലാതെ ഉറുമ്പരിച്ച നിലയിൽ കാണപ്പെട്ട 86കാരിയെ നാട്ടുകാർ ഇടപെട്ടാണ് രക്ഷപെടുത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് വയോജനക്ഷേമത്തിന് പ്രവർത്തിക്കുന്ന ജ്വാലയുടെ പ്രവർത്തകർ ഇവരെ ഏറ്റെടുക്കാനെത്തി.

കല്ലുമല മാർക്കറ്റിനുസമീപം ചരിവുമേലതിൽ ഭവാനിയമ്മയാണ് (86) മക്കളുടെ അവഗണനയിൽ കഴിയേണ്ടി വന്നത്. മൂന്ന് ആണും മൂന്ന് പെണ്ണുമടക്കം ആറുമക്കളുള്ള ഇവർ കല്ലുമലയിലെ ആറുസന്റെ് പുരയിടത്തിലെ വീട്ടിൽ ഇളയമകനും മരുമകൾക്കുമൊപ്പമാണ് കഴിഞ്ഞുവരുന്നത്. മരുമക്കളും മക്കളു വേണ്ടവിധത്തിൽ ഈ വയോധികയെ പരിചരിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

മകനും മരുമകളും പുറത്തുപോകുമ്പോൾ വീട്ടിൽ കയറ്റാതെ പടിയിൽ കിടത്തുമെന്ന് നാട്ടുകാർ പറയുന്നു. ജ്വാലയുടെ പ്രവർത്തകരും മാവേലിക്കര പൊലീസും എത്തുമ്പോൾ മുഖത്തും ശരീരത്തിലും മലം പുരണ്ടനിലയിൽ ഉറുമ്പരിച്ച് കിടക്കുകയായിരുന്നു. ജ്വാല പ്രവർത്തകരായ അശ്വതി, ജയകുമാർ, മാവേലിക്കര സ്റ്റേഷനിലെ വനിത കോൺസ്റ്റബിൾ ശ്രീകല, എഎസ്ഐമാരായ അനിരുദ്ധൻ, സിറാജ് എന്നിവർ ചേർന്ന് കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചശേഷം മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി.

മാതാവിനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച മക്കൾക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ജ്വാല പ്രവർത്തകർ മാവേലിക്കര പൊലീസിൽ പരാതി നൽകി. മക്കളോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്‌ഐ സി. ശ്രീജിത്ത് പറഞ്ഞു. മക്കൾക്കെതിരെ കേസെടുക്കാനുള്ള സാധ്യത ഏറെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP