Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുതിർന്ന താരങ്ങൾ ഉപദേശിക്കുന്നത് പോലെ ചില സീനുകൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മാത്രമാണ് പ്രകാശ് രാജ് പറഞ്ഞത്; നടി തളർന്ന് വീണത് ഭക്ഷ്യവിഷബാധ മൂലമാണ്; നടി അനുപമയെ പ്രകാശ് രാജ് ശകാരിച്ചുവെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകൻ

മുതിർന്ന താരങ്ങൾ ഉപദേശിക്കുന്നത് പോലെ ചില സീനുകൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മാത്രമാണ്  പ്രകാശ് രാജ് പറഞ്ഞത്; നടി തളർന്ന് വീണത് ഭക്ഷ്യവിഷബാധ മൂലമാണ്; നടി അനുപമയെ പ്രകാശ് രാജ് ശകാരിച്ചുവെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകൻ

പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായികയായി എത്തി അന്യഭാഷകളിലേക്ക് ചെക്കേറിയ നടിയാണ് അനുപമ പരമേശ്വരൻ. തെലുങ്കിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളുമായി നടി തിരക്കിലാണ്. ഇതിനിടെയാണ് നടൻ പ്രകാശ് രാജ് നടിയെ ശകാരിച്ചുവെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.ഹലോ ഗുരു പ്രേമശോകം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രകാശ് രാജ് അനുപമയെ ചീത്ത പറഞ്ഞെന്നും ഇതിന്റെ വിഷമത്തിൽ നടി തലകറങ്ങി വീണെന്നുമായിരുന്നു വാർത്ത.

എന്നാൽ പുറത്ത് വന്ന വാർത്തകൾ മുഴുവൻ സത്യമല്ലെന്നും യഥാർത്ഥത്തിൽ സംഭവിച്ച തെന്താണെന്നും ഇപ്പോൾ സംവിധായകൻ തന്നെ വെളിപ്പെടുത്തി. മുതിർന്ന താരങ്ങൾ ഉപദേശിക്കുന്നതു പോലെ പ്രകാശ് രാജ് ഉപദേശിക്കുക മാത്രമേ ചെയതുള്ളൂ. ചിത്രത്തിലെ ചില സീനുകൾ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇതിൽ ചിലപ്പോൾ അനുപമയ്ക്ക വിഷമം തോന്നിയിട്ടുണ്ടാകും.

എന്നാൽ അനുപമ തളർന്ന് വീണത് ഭക്ഷ്യവിഷബാധ മൂലമാണ്. തളർന്നിരുന്ന നടിയോട് വിശ്രമിക്കാൻ പറയുകയായിരുന്നു. എന്നാൽ ഇത് വിസമ്മതിച്ച് അഭിനയം തുടർന്ന നടി തളർന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്തു മിനിറ്റിൽ തിരികെ വന്നു. ഷൂട്ട് നിർത്തിവെച്ചത് പ്രകാശ് രാജിന്റെ ഡേറ്റ് കുറവായതിനാലാണ്. പിന്നീട് ഷൂട്ട് തുടരുകയും ചെയ്തു-സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു.

തെലുങ്കിലെ സൂപ്പർതാരം നിതിന്റെ നായികയായിട്ടായിരുന്നു നടി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടർന്ന് പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും അനുപമ തന്നെയായിരുന്നു നായികാ വേഷത്തിലെത്തിയിരുന്നത്. ശർവാനന്ദിന്റെ നായികയായുള്ള ശതമാനം ഭവതി എന്ന ചിത്രമായിരുന്നു നടിയുടെതായി തെലുങ്കിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളിലൊന്നായി മാറിയിരുന്നത്.തേജ് ഐ ലവ് യൂ എന്ന ചിത്രമാണ് അനുപമയുടെതായി തെലുങ്കിൽ ഒടുവിൽ പുറത്തിറങ്ങിയിരിക്കുന്ന ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP