Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെരേസ മെയ്‌ വിരുന്നൊരുക്കിയത് ബ്ലെൻഹീം കൊട്ടാരത്തിൽ; വിരുന്നിൽ പങ്കെടുക്കാൻ ബിസിനസ് പ്രമുഖരും; പുറത്ത് സമരക്കാരുടെ ആരവം; ലണ്ടനിൽ ട്രംപ് വിരുദ്ധരുടെ വമ്പൻ റാലി; ബ്രിട്ടനിൽ എത്തിയ അമേരിക്കൻ പ്രസിഡന്റിന് സമ്മിശ്ര സ്വീകരണം

തെരേസ മെയ്‌ വിരുന്നൊരുക്കിയത് ബ്ലെൻഹീം കൊട്ടാരത്തിൽ; വിരുന്നിൽ പങ്കെടുക്കാൻ ബിസിനസ് പ്രമുഖരും; പുറത്ത് സമരക്കാരുടെ ആരവം; ലണ്ടനിൽ ട്രംപ് വിരുദ്ധരുടെ വമ്പൻ റാലി; ബ്രിട്ടനിൽ എത്തിയ അമേരിക്കൻ പ്രസിഡന്റിന് സമ്മിശ്ര സ്വീകരണം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെ സന്ദർശിക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ചരിത്രപ്രസിദ്ധവും പ്രൗഢഗംഭീരവുമായ ബ്ലെൻഹീം കൊട്ടാരത്തിൽ പ്രധാനമന്ത്രി തെരേസ മെയ്‌ ഇന്നലെ രാത്രി വിരുന്നൊരുക്കി. പ്രസ്തുത വിരുന്നിൽ പങ്കെടുക്കാൻ ബിസിനസ് പ്രമുഖരടക്കം നിരവധി വിശിഷ്ട വ്യക്തികളെത്തിയിരുന്നു.എന്നാൽ കൊട്ടാരത്തിനകത്ത് ട്രംപിന് വമ്പൻ സ്വീകരണം നടക്കുമ്പോൾ പുറത്ത് പ്രതിഷേധക്കാരുടെ ആരവം മുഴങ്ങുന്നുണ്ടായിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ലണ്ടനിൽ ട്രംപ് വിരുദ്ധരുടെ വമ്പൻ റാലിയും അരങ്ങേറിയിരുന്നു.ഇത്തരത്തിൽ ബ്രിട്ടനിൽ എത്തിയ അമേരിക്കൻ പ്രസിഡന്റിന് സമ്മിശ്ര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

കൊട്ടാരത്തിൽ നടന്ന ഗാല ഡിന്നറിനോട് അനുബന്ധിച്ച് നടന്ന ബ്രിട്ടീഷ് പോംപ് ആൻഡ് സെറിമണിയിൽ വച്ച് തെരേസ കൈപിടിച്ചാണ് ട്രംപിനെ സ്വീകരിച്ചിരിക്കുന്നത്. 18ാം നൂറ്റാണ്ടിൽ നിർമ്മിച്ച ബ്ലെൻഹീം കൊട്ടാരത്തിലേക്ക് തന്റെ ഹെലികോപ്റ്ററിൽ ഇന്നലെ രാത്രി 7.50നാണ് എത്തിയിരുന്നത്. യുഎസിലെയും യുകെയിലെയും 150 ബിസിനസ് ചീഫുമാർ ഭാഗഭാക്കായ ബ്ലാക്ക് ടൈ ഡിന്നറിലാണ് ട്രംപു ഭാര്യ മെലാനിയയും പങ്കെടുത്തിരിക്കുന്നത്. നീളമുള്ള പ്ലീറ്റഡ് ബട്ടർകപ്പ് യെല്ലോ ഗൗണായിരുന്നു മെലാനിയ ധരിച്ചിരുന്നത്. കഴിഞ്ഞ വർഷം തെരേസ വൈറ്റ് ഹൗസ് സന്ദർശിച്ച വേളയിൽ ചെയ്തത് പോലെ ഈ ഡിന്നറിനെത്തിയ ട്രംപ് തെരേസയുടെ കൈ പിടിച്ചതായി കാണാമായിരുന്നു.

ബ്രിട്ടീഷ് ആർമി ബാൻഡുകൾ ട്രംപിന് സ്വീകരണം നൽകുന്നതിന് ദൃക്സാക്ഷികളായി കാബിനറ്റ് അംഗങ്ങൾ നോക്കി നിൽക്കുന്നത് കാണാമായിരുന്നു. പുതിയ ഫോറിൻ സെക്രട്ടറി ജെറമി ഹണ്ടും ഭാര് ലൂസിയയും ഈ വിരുന്നിനെത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മുൻ ഫോറിൻ സെക്രട്ടറി വില്യം ഹൗഗും പരിപാടിക്കെത്തിയിരുന്നു. തന്നെ പോലെ കുടിയേറ്റത്തെ എതിർക്കുന്ന നിരവധി പേർ യുകെയിലുണ്ടെന്നതിന് തെളിവാണ് ബ്രെക്സിറ്റ് സംഭവിക്കാൻ പോകുന്നതെന്നാണ് തനിക്കെതിരെ ലണ്ടനിൽ നടക്കുന്ന വമ്പൻ പ്രതിഷേധങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പ്രതികരിച്ചിരിക്കുന്നത്.

തെരേസ ഗവൺമെന്റിൽ നിന്നുംഅടുത്തിടെ നിരവധി പേർ രാജി വച്ചിരിക്കുന്നതിനാൽ ബ്രിട്ടൻ നല്ലൊരു ' ഹോട്ട്സ്പോട്ടായി മാറിയിരിക്കുന്നുവെന്നും തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനുമായി താൻ നടത്താൻ നിശ്ചയിച്ചിരിക്കുന്ന യോഗം സുഗമമായി നടക്കുമെന്നുമാണ് ഇന്നലെ രാവിലെ ട്രംപ് അഭിപ്രായപ്പെട്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയെ വേർപെടുത്തുന്നതിനാണ് ജനം ബ്രെക്സിറ്റിനെ അനുകൂലിച്ച് വോട്ട് ചെയ്തതെന്നും അതിനാൽ അതിനെ ഹനിക്കുന്ന വിധത്തിൽ മൃദു ബ്രെക്സിറ്റ് നടപ്പിലാക്കരുതെന്നും ട്രംപ് തെരേസക്ക് ആവർത്തിച്ച് മുന്നറിയിപ്പേകിയിരുന്നു.

ഇത്തരത്തിൽ ട്രംപിന് വർണാഭമായ സ്വീകരണം ലണ്ടനിൽ നൽകുന്നതിനിടയിലും ലണ്ടനിലെ തെരുവുകളിൽ അദ്ദേഹത്തിനെതിരെ ശബ്ദമുഖരിതവും വർണാഭവുമായി പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ടായിരുന്നു. 'ഡംപ് ട്രംപ്'എന്ന വളരെ പ്രസിദ്ധമായ മുദ്രാവാക്യമായിരുന്നു പ്രതിഷേധക്കാർ പൊതുവായി ഉയർത്തിയിരുന്നത്. ഇതിന് പുറമെ ട്രംപിനെതിരെയുള്ള പ്രതിഷേധ വാചകങ്ങൾ എഴുതിയ പ്ലേക്കാർഡുകളും അവർ ഉയർത്തിപ്പിടിച്ചിരുന്നു. ലണ്ടന് പുറമെ കാർഡിഫിലെ തെരുവുകളിലും ട്രംപിനെതിരെ പ്രതിഷേധം കൊഴുത്തിരുന്നു. ട്രംപിന്റെ സന്ദർശനത്തിനോട് അനുബന്ധിച്ച് നാല് ദിവസങ്ങൾക്കിടെ രാജ്യമാകമാനം 54 പ്രതിഷേധങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP