Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് വർഷത്തിലധികമായി ഡെന്മാർക്കിൽ താമസമാക്കിയ വിദേശികൾ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുമ്പോൾ പ്രത്യേക ചാർജ്; ഡാനിഷ് ഭാഷയിൽ പ്രാവീണ്യം ഇല്ലാത്തവരിൽ നിന്ന് ദ്വിഭാഷി ചാർജ് ഈടാക്കുന്നത് സേവനത്തിന്റെ പേരിൽ

മൂന്ന് വർഷത്തിലധികമായി ഡെന്മാർക്കിൽ താമസമാക്കിയ വിദേശികൾ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുമ്പോൾ പ്രത്യേക ചാർജ്; ഡാനിഷ് ഭാഷയിൽ പ്രാവീണ്യം ഇല്ലാത്തവരിൽ നിന്ന് ദ്വിഭാഷി ചാർജ് ഈടാക്കുന്നത് സേവനത്തിന്റെ പേരിൽ

ഡെന്മാർക്കിൽ മൂന്ന് വർഷത്തിലധികമായി താമസിക്കുന്ന വിദേശികൾക്ക് ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുമ്പോൾ ദ്വിഭാഷി സേവനത്തിന്റെ പേരിൽ ഫീസ് അടക്കണം. ഈ മാസം ഒന്ന് മുതലാണ് പുതിയ നിയമം നടപ്പിലാക്കിയത്.മൂന്ന് വർഷത്തിലധികമായി ഡെന്മാർക്കിൽ താമസിക്കുന്നവരും ഡാനിഷ് ഭാഷ വശമില്ലാത്തവർക്കുമാണ് ഫീസ് അടക്കേണ്ടി വരുക.

ചികിത്സയ്ക്കായി എത്തുമ്പോൾ ഡാനിഷ് ഭാഷയിൽ മെഡിക്കൽ സേവനം ലഭിക്കുന്നത് മനസിലാകാതെ ദ്വിഭാഷി സേവനം ആവശ്യപ്പെടുന്നവർക്കാണ് ഇത്തരം ഫീസ് ഏർപ്പെടുത്തുക. സർക്കാർ നിർദ്ദേശിച്ച ബില്ലിൽ ഡെന്മാർക്ക് പീപ്പിൾ പാർട്ടിയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും പിന്തുണ നല്കിയതോടെ പാർലമെന്റ് പാസാക്കി നിയമം നടപ്പിലാക്കുകയായിരുന്നു.

ഫീസ് ഈടാക്കുന്നത് ജനറൽ പ്രാക്ടീസ് , കൺസൾട്ടന്റ് അപ്പോയ്ന്റമെന്റുകൾ, അക്യൂട്ട് ട്രിറ്റ്‌മെന്റ് എന്നിവയ്ക്കായിരിക്കും. ചികിത്സയ്‌ക്കെത്തുന്ന രോഗികളിൽ നിന്നും റീജയനിൽ ഹെൽത്ത് അഥോറിറ്റിയാകും ഫീസ് വാങ്ങുന്നത്. ഇത്തരം ഫീസ് നല്കാൻ മടിക്കുന്നവർക്ക് ആരോഗ്യ വിഭാഗത്തിൽ സേവനങ്ങളിൽ പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP