Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടുത്തിരുന്ന അയാൾ എന്റെ തുടയിൽ കൈവച്ച് ചോദിച്ചു..നിനക്കൊരു ക്യാരക്റ്റർ തന്നാൽ എനിക്കെന്താ ലാഭം എന്ന്...ചോദ്യത്തിന്റെ അർത്ഥം മനസിലായില്ലേലും തുടയിൽ കൈവച്ചപ്പോൾ കാര്യം പിടികിട്ടി; മുഖം നോക്കി ഒന്നുപൊട്ടിച്ചു ഞാൻ അവിടുന്നിറങ്ങി; മലയാള സിനിമയിൽ അവസരങ്ങൾക്കായി കിടപ്പറ പങ്കിടേണ്ടി വരുന്നത് സ്ത്രീകൾക്ക് മാത്രമല്ല; തനിക്കുണ്ടായ അനുഭവം തുറന്നെഴുതി യുവനടൻ നവജിത്ത് നാരായണൻ

അടുത്തിരുന്ന അയാൾ എന്റെ തുടയിൽ കൈവച്ച് ചോദിച്ചു..നിനക്കൊരു ക്യാരക്റ്റർ തന്നാൽ എനിക്കെന്താ ലാഭം എന്ന്...ചോദ്യത്തിന്റെ അർത്ഥം മനസിലായില്ലേലും തുടയിൽ കൈവച്ചപ്പോൾ കാര്യം പിടികിട്ടി; മുഖം നോക്കി ഒന്നുപൊട്ടിച്ചു ഞാൻ അവിടുന്നിറങ്ങി; മലയാള സിനിമയിൽ അവസരങ്ങൾക്കായി കിടപ്പറ പങ്കിടേണ്ടി വരുന്നത് സ്ത്രീകൾക്ക് മാത്രമല്ല; തനിക്കുണ്ടായ അനുഭവം തുറന്നെഴുതി യുവനടൻ നവജിത്ത് നാരായണൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 'ഒന്നല്ല, ഒരുപാട് ഹാർവി വെയ്ൻസ്റ്റീന്മാർ ബോളിവുഡിലും ഹോളിവുഡിലും ഉണ്ട്. സെക്‌സല്ല, അധികാരമാണു സിനിമാരംഗത്തെ പ്രശ്‌നം. ചില സൂപ്പർതാരങ്ങൾ കാരണമാണു സിനിമാരംഗത്തെ ചില സ്ത്രീകളുടെ സ്വപ്നം തകരുന്നത്. നിങ്ങൾ എന്തുവേഷം ധരിക്കണമെന്നതു പോലും മറ്റുള്ളവർ തീരുമാനിക്കുന്നത് അപകടമാണ്.' പ്രിയങ്ക ചോപ്ര ഇങ്ങനെ പറഞ്ഞതിന്റെ പശ്ചാത്തലം ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീൻ സ്ത്രീപീഡനത്തിന് പിടിയിലായ സംഭവമാണ്. ഇതിനെ തുടർന്ന് 'മീടൂ' ഹാഷ് ടാഗ് ക്യാമ്പെയിനുമായി നാനാതുറകളിലുള്ള സ്ത്രീകൾ തങ്ങളുടെ അനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തി. ആ സമയത്തുയർന്ന മറ്റൊരുചോദ്യം സിനിമാരംഗത്തെ പുരുഷന്മാർക്ക് കാസ്റ്റിങ് കൗച്ചിന്റെ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു. അവസരങ്ങൾ കിട്ടാൻ തങ്ങളിൽ പലർക്കും കിടപ്പറ പങ്കിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡിലെ ചില പുതുമുഖ നടന്മാർ എത്തി. എന്നാൽ മോളിവുഡ് അഥവാ മലയാള സിനിമ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിച്ചു.

അതിനിടെയാണ് കഴിഞ്ഞ ദിവസം മലയാളി സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് യുവ നടൻ നവജിത് നാരായണൻ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചത്. സിനിമയിൽ സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾ മാത്രമേ ചർച്ച ചെയ്യുന്നുള്ളു. എന്തുകൊണ്ട് പുരുഷന്മാർക്ക് നേരേയുള്ള അതിക്രമം ഒരുപരിധിയിൽ കൂടുതൽ ചർച്ച ചെയ്യുന്നില്ല, നവജിത് ചോദിക്കുന്നു. കൊച്ചിയിൽ മൂന്ന് വർഷമായി പരിചയമുള്ള സംവിധായകനെ കാണാനാണ്് നവജിത് കഴിഞ്ഞ ദിവസം പോയത്. ചെയ്ത വർക്കുകളെ കുറിച്ചും ഇപ്പോൾ ചെയ്യുന്നതിനെ കുറിച്ചും കുറെ നേരം സംസാരിച്ചു. 

എന്നാൽ, തന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭാവം മാറി. തന്റെ അഭിനയ മോഹമുള്ള പെൺസുഹൃത്തുക്കളോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് സംവിധായകൻ ചോദിച്ചതായി കേട്ടിട്ടുണ്ട്. നവജിത്ത്് നാരായണന്റെ വാക്കുകൾ ഇങ്ങനെ: 'ഒരു ഞെട്ടലോടെയാണ് ഞാൻ കണ്ടത്..അടുത്തിരുന്ന അയാൾ എന്റെ തുടയിൽ കൈവച്ച് ചോദിച്ചു..നിനക്കൊരു ക്യാരക്റ്റർ തന്നാൽ എനിക്കെന്താ ലാഭം എന്ന്...ചോദ്യത്തിന്റെ അർത്ഥം മനസിലായില്ലേലും തുടയിൽ കൈവച്ചപ്പോൾ കാര്യം പിടികിട്ടി. എനിക്ക് അത്തരം കാര്യങ്ങളിൽ താൽപര്യമില്ലാ.. നിങ്ങൾ തരുന്ന അവസരം വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാൻ പറഞ്ഞു. മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാൻ അവിടുന്നിറങ്ങി.' സംവിധായകന്റെ പേരുവെളിപ്പെടുത്താൻ നവജിത്ത് തയ്യാറായില്ല. അവസരങ്ങൾ കിട്ടില്ലെന്ന് പേടിച്ചല്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ ഓർത്താണ് പേരുവെളിപ്പെടുത്താത്തതെന്നും പറയുന്നു നവജിത്.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഒരു തുറന്നെഴുത്താണിത്. ഇത് സിനിമയിൽ വർക്ക് ചെയ്യുന്ന ഒരാളെയും വേദനിപ്പിക്കാനല്ല. സിനിമയിൽ സ്ത്രീകൾക്ക് നേരെയുള്ള
അതിക്രമങ്ങൾ മാത്രമേ ചർച്ച ചെയ്യപ്പെടുന്നുള്ളു. എന്തുകൊണ്ട് ആണുങ്ങൾക്ക് നേരെയുള്ളത് ഒരു പരിധിയിൽ കൂടുതൽ ചർച്ച ചെയ്യുന്നില്ല ?
ചില വർക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന് മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണാൻ പോയി
കുറച്ച് വർഷമായി ഞാൻ സിനിമയ്ക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം പുള്ളിയുടെ ഫ്‌ളാറ്റിലോട്ട് കേറിച്ചെന്നു, ചെയ്ത വർക്കിനെ കുറിച്ചും ഇപ്പോൾ ചെയ്യുന്നതിനെ കുറിച്ചും കുറെ നേരം സംസാരിച്ചു.

പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി. ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് ..അഭിനയ മോഹമുള്ള എന്റെ സുഹൃത്തുക്കളായ പെൺപിള്ളേരോട്അഡ്ജസ്റ്റ് ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ട് എന്ന്. പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത് ഒരു ഞെട്ടലോടെയാണ് ഞാൻ കണ്ടത് അടുത്തിരുന്ന അയാൾ എന്റെ തുടയിൽ കൈവച്ച് ചോദിച്ചു നിനക്കൊരു ക്യാരക്റ്റർ തന്നാൽ എനിക്കെന്താ ലാഭം എന്ന്. ചോദ്യത്തിന്റെ അർത്ഥം മനസിലായില്ലേലും തുടയിൽ കൈവച്ചപ്പോൾ കാര്യം പിടികിട്ടി.

എനിക്ക് അത്തരം കാര്യങ്ങളിൽ താൽപര്യമില്ലാ നിങ്ങൾ തരുന്ന അവസരം വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാൻ പറഞ്ഞു. മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാൻ അവിടുന്നിറങ്ങി. ഇത്തരം സംഭവങ്ങൾ കൂടി ഇവിടെ നടക്കുന്നുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്നു. അയാളുടെ വികാരത്തേയും വിചാരത്തേയും മാനിക്കുന്നു പക്ഷെ അത് സിനിമയുടെ പേരും പറഞ്ഞിട്ടായതുകൊണ്ടാണ് പൊട്ടിച്ചതും. ഇതുപോലുള്ള തെമ്മാടികൾ കാരണമാണ് മാന്യമായി സിനിമയെ കാണുന്നവരുടെ പേരുകൂടി നശിക്കുന്നത്. ഇത്തരം വിഷയങ്ങൾ പലർക്കും സംഭവിച്ചിട്ടുണ്ടാകാം.... ഇനിയും സംഭവിക്കാം.അതു കൊണ്ട് സൂക്ഷിക്കുക എന്നുമാത്രം പറയുന്നു.'

അതേസമയം ചങ്കൂറ്റം ഉണ്ടെങ്കിൽ സംവിധായകന്റെ പേരുവെളിപ്പെടുത്തണമെന്നും ഇത്തരം പ്രവണതകൾക്ക് തടയിടാൻ അതാണ് മാർഗമെന്നും നവജിത്തിന്റെ പോസ്റ്റിൽ കമന്റിട്ട പലരും അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP