Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓരോ തവണ പുറത്തിറങ്ങുമ്പോഴും വ്യത്യസ്തമായ വസ്ത്രങ്ങൾ; രാജകുമാരിയായി രണ്ടുമാസം തികയുംമുമ്പ് ഒന്നരലക്ഷത്തിലധികം പൗണ്ടിന്റെ തുണികൾ; നികുതി ദായകരുടെ പണമാണോ മേഘൻ ധൂർത്തടിക്കുന്നതെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

ഓരോ തവണ പുറത്തിറങ്ങുമ്പോഴും വ്യത്യസ്തമായ വസ്ത്രങ്ങൾ; രാജകുമാരിയായി രണ്ടുമാസം തികയുംമുമ്പ് ഒന്നരലക്ഷത്തിലധികം പൗണ്ടിന്റെ തുണികൾ; നികുതി ദായകരുടെ പണമാണോ മേഘൻ ധൂർത്തടിക്കുന്നതെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അടുത്തിടെ ഹാരി രാജകുമാരനൊപ്പം അയർലൻഡിലെത്തിയ മേഘൻ മെർക്ക്ൽ ഒരേദിവസം നടന്ന മൂന്ന് ചടങ്ങുകളിൽ മൂന്ന് വസ്ത്രം ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയ അംഗമായ മേഘൻ, രാജകീയ പ്രൗഢി നിലനിർത്തുന്നതിനുവേണ്ടിയാണ് ഈ പകിട്ടൊക്കെ കാണിക്കുന്നതെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ, മേഘന്റെ വസ്ത്ര ഭ്രമം അൽപം കടന്നുപോയോ എന്ന സംശയമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.

ഹാരിയുടെ ഭാര്യയായി ഒരുമാസം തികയുംമുമ്പ് മേഘൻ സ്വന്തമാക്കിയത് ഒന്നരലക്ഷം പൗണ്ടിലേറെ വിലവരുന്ന പതിനഞ്ചോളം ആഡംബര വസ്ത്രങ്ങളാണെന്നാണ് റിപ്പോർട്ട്. ലോകത്തെ മുൻനിര ഫാഷൻ ഡിസൈനർമാരായ ഡിയോർ, ഗിവെൻഷി, പ്രാദ, കലാൻ തുടങ്ങിയവരാണ് മേഘന്റെ വസ്ത്രങ്ങൾ രൂപകൽപന ചെയ്യുന്നത്. അയർലൻഡിൽ ഒരേദിവസം ധരിച്ച മൂന്ന് വസ്ത്രങ്ങൾക്കായി മേഘൻ ചെലവിട്ടത് 28,000 പൗണ്ടിലേറെയാണെന്നും റിപ്പോർട്ടുണ്ട്.

വിവാഹശേഷം ധരിച്ച വസ്ത്രങ്ങളിൽ ഒന്നുപോലും രണ്ടാമതൊരു തവണ മേഘൻ അണിഞ്ഞിട്ടില്ലെന്നും സോഷൽ മീഡിയ കുറ്റപ്പെടുത്തുന്നു. വസ്ത്രങ്ങൾക്കും മറ്റുമായി മേഘൻ പണം ചെലവിടുന്നതിനോട് ആർക്കും എതിർപ്പില്ലെങ്കിലും രാജകുമാരിയുടെ ഈ ധൂർത്ത് കണ്ട് സോഷ്യൽ മീഡിയ ഒരേയൊരു ചോദ്യമേ ചോദിക്കുന്നുള്ളൂ. യഥാർഥത്തിൽ ഈ വ്‌സ്ത്രങ്ങൾക്കും മറ്റുമായി പണം ചെലവാക്കുന്നരാരാണ്? നികുതി ദായകരുടെ പണമുപയോഗിച്ചാണോ മേഘന്റെ ഈ ധൂർത്തെന്നാണ് അവർ ചോദിക്കുന്നത്.

മേഘനെ അപേക്ഷിച്ച് വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടൺ കുറേക്കൂടി യാഥാർഥ്യബോധത്തോടെയാണ് വസ്ത്രങ്ങൾക്കായി തുക ചെലവിടുന്നത്. 2016-ലാകെ കെയ്റ്റ് ഒരുലക്ഷം പൗണ്ടാണ് വസ്ത്രങ്ങൾക്കായി മുടക്കിയത്. 2017-ൽ 119,00 പൗണ്ടും. എന്നാൽ, മേഘൻ രാജകുമാരിയായി ഒരുമാസം കൊണ്ടുതന്നെ ഈ കണക്കുകളെയൊക്കെ അപ്രസക്തമാക്കി. ഇക്കണക്കിനുപോയാൽ ഒരുവർഷം കൊണ്ട് ഒരു മില്യൺ പൗണ്ടെങ്കിലും മേഘൻ ചെലവാക്കുമെന്നും സോഷ്യൽ മീഡിയ ആശങ്കപ്പെടുന്നു.

ഓരോ ചടങ്ങിനും അയ്യായിരം മുതൽ മുകളിലേക്ക് വിലവരുന്ന ആടയാഭരണങ്ങളാണ് മേഘൻ അണിയുന്നത്. എലിസബത്ത് രാജ്ഞിയുടെ 92-ാം പിറന്നാളിന് ധരിക്കാൻ വേണ്ടി വാങ്ങിയ തൊപ്പിക്ക് 885 പൗണ്ടായിരുന്നു വില. ഫിലിപ്പ് ട്രേസി ബ്രാൻഡിലുള്ള തൊപ്പിക്ക് പുറമെ, അതിനോട് യോജിക്കുന്ന തരത്തിലുള്ള കമ്മലുകളും (850 പൗണ്ട്) വജ്രം പതിച്ച മോതിരവും (1752 പൗണ്ട്) വാങ്ങി. രണ്ടും കനേഡിയൻ ജൂവലറിയായ ബിർക്‌സ് നിർമ്മിച്ചവയായിരുന്നു. ഇത്തരത്തിലാണ് മേഘൻ പണം ചെലവാക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP