Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിംബിൾഡൺ കിരീടം ജർമ്മൻ സുന്ദരി കെർബറിന്; പ്രസവശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ സെറീനയെ വീഴ്‌ത്തിയത് പതിനൊന്നാം സീഡുകാരി; 24-ാം ഗ്രാൻഡ്‌സ്‌ളാം കയ്യകലത്തിൽ നഷ്ടപ്പെട്ട് സെറീന

വിംബിൾഡൺ കിരീടം ജർമ്മൻ സുന്ദരി കെർബറിന്; പ്രസവശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ സെറീനയെ വീഴ്‌ത്തിയത് പതിനൊന്നാം സീഡുകാരി; 24-ാം ഗ്രാൻഡ്‌സ്‌ളാം കയ്യകലത്തിൽ നഷ്ടപ്പെട്ട് സെറീന

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വിംബിൾഡൺ 2018 വനിതാ സിംഗിൾസ് കിരീടം നേടാമെന്ന സെറീനയുടെ മോഹം തല്ലിക്കെടുത്തി ജേതാവായി ജർമ്മൻ സുന്ദരി കെർബർ. സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകളിൽ ആണ് ജർമ്മൻ താരം വീഴ്‌ത്തിയിത്. 6-3, 6-3 എന്ന സ്‌കോറിനായിരുന്നു കെർബറുടെ വിജയം. ടൂർണ്ണമെന്റിലെ 11-ാം സീഡുകാരിയായ കെർബറെ വീഴ്‌ത്തി പ്രസവ ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ സെറീന കിരീടം നേടുമെന്ന് പ്രീതീക്ഷിച്ച ആരാധകർ ഏറെയാണ്.

4 തവണ കെർബർ സെറീനയെ മത്സരത്തിൽ ബ്രേക്ക് ചെയ്താണ് കിരീടത്തിലേക്ക് ചുവടുവച്ചത്. സെറീന ഒരു വട്ടം തിരിച്ചു ബ്രേക്ക് ചെയ്‌തെങ്കിലും കെർബറുടെ തേരോട്ടം തടയാനായില്ല. സെറീന നാല് എയ്‌സും കെർബർ ഒരു എയ്‌സും ഉതിർത്ത മത്സരം കൂടിയായി ഫൈനൽ. 11-ാം സീഡ് കെർബർ 12-ാം സീഡ് ഒസ്റ്റാപെങ്കോയെ തോൽപ്പിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ജർമൻ താരം ജൂലിയ ജോർജെസിനെതിരെ ആയിരുന്നു സെറീനയുടെ വിജയം.

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇരുവരുടേയും സെമി വിജയങ്ങൾ. ജൂലിയയെ 6-2, 6-4ന് സെറീന അനായാസം കീഴടക്കിയപ്പോൾ ഒസ്റ്റാപെങ്കോയെ 6-3,6-3നാണ് കെർബർ തോൽപ്പിച്ചത്. 2016 വിംബിൾഡൺ ഫൈനലിലും സെറീന-കെർബർ പോരാട്ടമാണ് നടന്നത്. അന്ന് സെറീനയോടേറ്റ തോൽവിക്ക് കെർബർ ഇന്ന് പകരം വീട്ടി.

വിംബിൾഡൺ കൂടി നേടിയാൽ സെറീനയുടെ 24-ാം ഗ്രാൻസ്ലാം കിരീടമാകും അത് എന്നതാണ് ആരാധകർ ഉറ്റുനോക്കിയത്. ഒപ്പം അമ്മയായ ശേഷമുള്ള ആദ്യ ഗ്രാൻസ്ലാം കിരീടം കൂടിയാകും ഇതെന്ന പ്രത്യേകതയും ചർച്ചയായി. രണ്ടു തവണ ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള കെർബർ രണ്ടാം തവണയാണ് വിംബിൾഡണിന്റെ ഫൈനലിലെത്തുന്നത്. 2016ൽ ഓസ്ട്രേലിയൻ ഓപ്പണും യു.എസ് ഓപ്പണും കെർബർ നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP