Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പോയ വർഷം ഭീകരവാദത്തിൽ കൊല്ലപ്പെട്ടത് 803 പേർ മാത്രമെങ്കിൽ റോഡിലെ കുഴിയിൽ വീണ് പൊലിഞ്ഞത് 3597 ഇന്ത്യൻ പൗരന്മാരുടെ ജീവനുകൾ; യുപിയും ഹരിയാനയും മഹാരാഷ്ട്രയും കുഴികൾക്ക് മുമ്പിൽ; സർക്കാർ അലംഭാവം കൊണ്ട് മാത്രം പൊലിയുന്ന ഈ ജീവനുകൾക്ക് ആര് ഉത്തരം പറയും..?

പോയ വർഷം ഭീകരവാദത്തിൽ കൊല്ലപ്പെട്ടത് 803 പേർ മാത്രമെങ്കിൽ റോഡിലെ കുഴിയിൽ വീണ് പൊലിഞ്ഞത് 3597 ഇന്ത്യൻ പൗരന്മാരുടെ ജീവനുകൾ; യുപിയും ഹരിയാനയും മഹാരാഷ്ട്രയും കുഴികൾക്ക് മുമ്പിൽ; സർക്കാർ അലംഭാവം കൊണ്ട് മാത്രം പൊലിയുന്ന ഈ ജീവനുകൾക്ക് ആര് ഉത്തരം പറയും..?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ റോഡിലെ കുഴികൾ കാരണം ദിവസം തോറും ഏതാണ്ട് 10 പേരെങ്കിലും മരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വന്നു. കഴിഞ്ഞ വർഷം ഭീകവാദം കാരണം ഇന്ത്യയിൽ കൊല്ലപ്പെട്ടത് വെറും 803 പേരാണെങ്കിൽ റോഡിലെ കുഴുകൾ കാരണം കൊല്ലപ്പെട്ടിരിക്കുന്നത് 3597 പേരാണ്. ഇക്കാര്യത്തിൽ 2016മായി താരതമ്യപ്പെടുത്തുമ്പോൾ 50 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. യുപിയും ഹരിയാനയും മഹാരാഷ്ട്രയും കുഴികളുടെ കാര്യത്തിൽ മുൻപന്തിയിലാണ്. റോഡുകൾ യഥാസമയത്ത് അറ്റകുററപ്പണിക്ക് വിധേയമാക്കാത്ത സർക്കാർ അലംഭാവം കൊണ്ട് മാത്രം പൊലിയുന്ന ഈ ജീവനുകൾക്ക് ആര് ഉത്തരം പറയും...? എന്ന ചോദ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.

മഹാരാഷ്ട്രയിൽ 2016ൽ റോഡിലെ കുഴികൾ കാരണം 329 പേരായിരുന്നു പൊലിഞ്ഞിരുന്നതെങ്കിൽ 2017ൽ അത് 726 ആയാണ് വർധിച്ചിരിക്കുന്നത്.അതായത് ഇക്കാര്യത്തിൽ ഇവിടെ 50 ശതമാനത്തിലധികമാണ് പെരുപ്പമുണ്ടായിരിക്കുന്നത്. ഈ കാരണത്താൽ മരണമടഞ്ഞവരുടെ എണ്ണത്തിൽ ഏറ്റവും മുൻപന്തിയിലുള്ള യുപിയിൽ 2016ൽ 714 പേരായിരുന്നു കുഴികൾ കാരണം കൊല്ലപ്പെട്ടതെങ്കിൽ 2017ൽ അവരുടെ എണ്ണം 987 ആയാണ് പെരുകിയിരിക്കുന്നത്. അതുപോലെ തന്നെ ഹരിയാനയിൽ 2016ൽ ഇത്തരം മരണങ്ങളുണ്ടായതായി റിപ്പോർട്ടില്ല. എന്നാൽ 2017ൽ ഹരിയാനയിൽ ഇത്തരത്തിൽ 522 പേരാണ് മരിച്ചിരിക്കുന്നത്.

ഒഡീഷയിൽ 2016ൽ 208 പേരും ആന്ധ്രയിൽ 2016ൽ 131 പേരും 2017ൽ ഗുജറാത്തിൽ 228 പേരുമാണ് റോഡിലെ ഗർത്തങ്ങളിൽ വീണ് പൊലിഞ്ഞ് പോയിരിക്കുന്നത്. മുനിനിസിപ്പൽ, റോഡ് ഓണിങ് അഥോറിറ്റികളുടെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഇത്തരത്തിൽ റോഡിൽ കുഴികളുണ്ടാകുന്നതിന് കാരണമെന്ന ആരോപണം ഈ ഒരു ഘട്ടത്തിൽ ശക്തമാകുന്നുണ്ട്.ഇതിനെ തുടർന്ന് കുഴികളുടെ കാര്യത്തിൽ പൊതുജന അവബോധം ഉണ്ടാക്കിയെടുക്കുന്നതിനായി ഗവൺമെന്റ് ക്യാമ്പയിനുകൾ ലോഞ്ച് ചെയ്തിട്ടുണ്ട്. എന്നാൽ അതിന് ശേഷവും റോഡിലെ കുഴികൾ മരണഗർത്തങ്ങളായി നിലകൊള്ളുന്ന ഭീകരാവസ്ഥയാണ് ഇപ്പോഴുമുള്ളത്.

റോഡുകളിലെ നിയമങ്ങൾ പാലിക്കുന്നതിൽ വരുത്തുന്ന അലംഭാവവും ടുവീലറുകാർ ഹെൽമറ്റ് നിയമങ്ങൾ ലംഘിക്കുന്നതും ഇത്തരം മരണങ്ങൾ അധികരിക്കുന്നതിന് കാരണങ്ങളായി വർത്തിക്കുന്നുണ്ട്. നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന റോഡുകൾക്ക് അടുത്തോ അല്ലെങ്കിൽ അത്തരം റോഡുകളിൽ വച്ചോ അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം 2016ൽ 3878 ആയിരുന്നുവെങ്കിൽ 2017ൽ അത് 4250 ആയാണ് വർധിച്ചിരിക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത ഒഫീഷ്യലുകളാണ്ഇത്തരം മരണങ്ങൾക്ക് ഉത്തരവാദികളെന്നാണ് റോഡ് സേഫ്റ്റി എക്സ്പർട്ടായ രോഹിത്ത് ബലുജ പറയുന്നത്. ഇവരുടെ പേരിൽ കൊലപാതകകുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

ഇതിന് ഉത്തരവാദികളായ ഒഫീഷ്യലുകളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനുള്ള വകുപ്പ് മോട്ടോർ വെഹിക്കിൾസ് അമെൻഡ്മെന്റ് ബില്ലിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് യൂണിയൻ റോഡ് മിനിസ്ട്രി ഒഫീഷ്യലുകൾ പ്രതികരിച്ചിരിക്കുന്നത്. മോശപ്പെട്ട ഡിസൈനിൽ നിർമ്മിച്ചിരിക്കുന്നതും യഥോചിതം അറ്റകുറ്റപ്പണി ചെയ്യാത്തതതും വേണ്ട വിധത്തിൽ പരിപാലിക്കാത്തതുമായ റോഡുളിൽ മരിക്കന്നവരുടെ എണ്ണം വർധിക്കുന്നതിനാലാണ് ഇതിന് ഉത്തരവാദികളായ ഒഫീഷ്യലുകൾക്കുള്ള ശിക്ഷ വർധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നതെന്നും മിനിസ്ട്രി വിശദീകരിക്കുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇത് സംബന്ധിച്ച ബിൽ മുന്നോട്ട് കൊണ്ടു പോകാനാവാതെ പാർലിമെന്റിൽ സ്തംഭിച്ച് നിൽക്കുന്ന അവസ്ഥയാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP