Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സത്യം പറയുന്നവരെ കൊന്നുതള്ളുന്ന നാടായോ കേരളം? മലബാർ സിമന്റ്സ് അഴിമതിയിൽ ചാക്ക് രാധാകൃഷ്ണനെ വെള്ള പൂശാൻ ആർക്കാണ് ഇത്ര തിടുക്കം? അഴിമതിപ്പണമായ 400 കോടിയുടെ പങ്കുപറ്റിയവർ ശശീന്ദ്രന്റെയും ടീനയുടെയും ആ പിഞ്ചു മക്കളുടേയും രക്തക്കറ എങ്ങനെ മായ്ച്ചുകളയും: ഇൻസ്റ്റന്റ് റെസ്പോൺസ്

സത്യം പറയുന്നവരെ കൊന്നുതള്ളുന്ന നാടായോ കേരളം? മലബാർ സിമന്റ്സ് അഴിമതിയിൽ ചാക്ക് രാധാകൃഷ്ണനെ വെള്ള പൂശാൻ ആർക്കാണ് ഇത്ര തിടുക്കം? അഴിമതിപ്പണമായ 400 കോടിയുടെ പങ്കുപറ്റിയവർ ശശീന്ദ്രന്റെയും ടീനയുടെയും ആ പിഞ്ചു മക്കളുടേയും രക്തക്കറ എങ്ങനെ മായ്ച്ചുകളയും: ഇൻസ്റ്റന്റ് റെസ്പോൺസ്

മറുനാടൻ ഡെസ്‌ക്‌

കേരളത്തെ ഞെട്ടിച്ച അഴിമതിക്കേസിലെ സാക്ഷികളിൽ ഒരാൾ കൂടി മരിച്ചിരിക്കുകയാണ്. മുഖ്യസാക്ഷിയായ ശശീന്ദ്രന്റെ ഭാര്യ ടീനയയാണ് മരിച്ചത്. ടീനയുടെ രണ്ടു കിഡ്‌നിയും തകരാറിലായി കോയമ്പത്തൂരിലെ ഹോസ്പിറ്റലിലാണ് മരിച്ചത്. എന്നാൽ കിഡ്‌നിരോഗം ഇവർക്കുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. ശശീന്ദ്രന്റെ സഹോദരൻ പറയുന്നത് ഇത്തരത്തിലൊരു ആരോഗ്യ പ്രശ്നമില്ലായിരുന്നു എന്നാണ്. ഏഴ് വർഷം മുൻപ് ശശീന്ദ്രനേയും രണ്ട് മക്കളേയും തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ആദ്യം മുതലേ അസ്വാഭാവികത ആരോപിക്കപ്പെട്ടിരുന്നു. മൂന്ന് വർഷം സിബിഐ നടത്തിയ അന്വേഷണത്തിൽ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയെങ്കിലും ഇതും ചോദ്യം ചെയ്യപ്പെട്ടു.

മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത പരിശോധിച്ചാൽ ആത്മഹത്യ ആകാനുള്ള സാഹചര്യം വിരളമാണ്. ശശീന്ദ്രൻ ആത്മഹത്യ ചെയ്താൽ തന്നെയും എട്ടും പത്തും വയസുള്ള മക്കൾ ആത്മഹത്യ ചെയ്യുമോ? ഇക്കാര്യം ദുരൂഹമായി തന്നെ തുടരുകയാണ്. ശശീന്ദ്രന്റെ ശരീരത്തിൽ ഒൻപതോളം മുറിപ്പാടുകൾ കണ്ടെത്തിയതിനു ശേഷം പൊലീസ് പ്രാഥമികമായി കൊലപാതകമെന്നു തന്നെ വിധിയെഴുതിയ കേസിൽ മൂന്നു കൊല്ലത്തെ അന്വേഷണം അവസാനിപ്പിക്കുമ്പോൾ ആത്മഹത്യയാണെന്ന് സിബിഐ കണ്ടെത്തിയതും ദുരൂഹമാണ്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ചാക്ക് രാധാകൃഷ്ണനെന്ന വി എം രാധാകൃഷ്ണനെ വെള്ളപൂശാനാണ് സിബിഐ ശ്രമിച്ചത്. ശശീന്ദ്രനെ കൊന്നത് ചാക്ക് രാധാകൃഷ്ണനാണെന്ന് തെളിയിക്കാൻ ആരുടേയും കയ്യിൽ തെളിവുകളില്ലെങ്കിലും ശശീന്ദ്രനനുഭവിച്ച പീഡനങ്ങളും യാതനകളും എല്ലാം പരിശോധിച്ചാൽ തന്നെ കൊലപാതകത്തിന് വഴിയൊരുക്കിയതിന്റെ പേരിൽ ചാക്ക് രാധാകൃഷ്ണനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ സാധിക്കും.

മലബാർ സിമന്റ്സിലെ 400 കോടിയോളം വരുന്ന അഴിമതി പുറത്തുകൊണ്ടുവരുന്നത് ശശീന്ദ്രനാണ്. ഇതു സംബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദന് ശശീന്ദ്രൻ കത്തും സമർപ്പിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനത്തിന്റെ ഡയറക്ടറും എം.ഡിയും പ്രതിക്കൂട്ടിലായ സംഭവത്തിൽ അഴിമതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകിയതിന്റെ പേരിൽ ജോലിയിൽ നിന്ന് രാജി വയ്‌ക്കേണ്ടി വരികയും കേസിൽ സാക്ഷിപറയുന്നതിന് മുൻപ് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ചാക്ക് രാധാകൃഷ്ണന്റെ പേരിൽ സിബിഐ കുറ്റം ചുമത്തിയത് ആത്മഹത്യ പ്രേരണയ്ക്കാണ്. വ്യവസായ മന്ത്രിയായ എളമരം കരീമിനെതിരെ ആരോപണ നിഴലുകൾ വന്നിരുന്നെങ്കിലും അന്വേഷണത്തിൽ ഇതൊന്നും വന്നിട്ടില്ല. ഏഴു കൊല്ലം കഴിഞ്ഞിട്ടും കേസിൽ മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. - ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP