Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പ് അഡ്‌മിൻ പൊലീസിന്റേയും എക്സൈസിന്റേയും കണ്ണുവെട്ടിച്ചു കടന്നോ? കേസും അന്വേഷണവുമായി രായ്ക്ക് രാമാനം അലഞ്ഞിട്ടും അഡ്‌മിന്മാർ ഇപ്പോഴും കാണാമറയത്ത്; ജി എൻ പി സി അനുകൂല പോസ്റ്റുമായി സോഷ്യൽ മീഡിയ ചർച്ച തുടരുമ്പോൾ അഡ്‌മിനെ വിദേശത്തേക്ക് കടത്തിയത് പ്രമുഖ മദ്യകമ്പനിയെന്ന് ആരോപിച്ച് എക്സൈസ്

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പ് അഡ്‌മിൻ പൊലീസിന്റേയും എക്സൈസിന്റേയും കണ്ണുവെട്ടിച്ചു കടന്നോ? കേസും അന്വേഷണവുമായി രായ്ക്ക് രാമാനം അലഞ്ഞിട്ടും അഡ്‌മിന്മാർ ഇപ്പോഴും കാണാമറയത്ത്; ജി എൻ പി സി അനുകൂല പോസ്റ്റുമായി സോഷ്യൽ മീഡിയ ചർച്ച തുടരുമ്പോൾ അഡ്‌മിനെ വിദേശത്തേക്ക് കടത്തിയത് പ്രമുഖ മദ്യകമ്പനിയെന്ന് ആരോപിച്ച് എക്സൈസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എൻ.പി.സി) ഫേസ്‌ബുക്ക് കൂട്ടായ്മയുടെ അഡ്‌മിൻ കാരയ്ക്കാമണ്ഡപം സ്വദേശി അജിത്കുമാർ പൊലീസിനേയും എക്‌സൈസിനേയും വെട്ടിച്ച് വിദേശത്ത് കടന്നുവെന്ന് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ വഴി മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിൽ പ്രചരണം നൽകുന്നു എന്നപേരിലാണ് അജിത്ത് കുമാറിനും ഭാര്യക്കുമെതിരെ പൊലീസും എക്‌സൈസും കേസെടുത്തത്.

18 ലക്ഷത്തിലധികം അംഗങ്ങളുമായി മുന്നേറി ലോകത്തിലെ ഏറ്റവും വലിയ ഗ്രൂപ്പുകളിൽ ഒന്നായി മാറിയ ജി എൻ പി സി സമീപകാലത്ത് വാർത്തകളിൽ  നിറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പാണ് ജി എൻ പി സി എന്ന് അജിത്തകുമാർ തന്നെ തുറന്നു സമ്മതിച്ചിരുന്നു. സിനിമാ താരങ്ങളുൾപ്പടെ സജീവമായി ഗ്രൂപ്പിൽ ഇടപെടൽ നടത്തിയതിനു പിന്നാലെയാണ് പൊലീസും എക്‌സൈസും നടപടിയുമായി മുന്നോട്ടു വന്നത്.

ജി.എൻ.പി.സി കൂട്ടായ്മയിലെ അംഗങ്ങൾക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്തു ശതമാനം വിലക്കുറവിൽ മദ്യം ലഭിക്കുന്നുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും എക്‌സൈസും ആരോപിക്കുന്നു. ജി.എൻ.പി.സിക്കെതിരേ  പൊലീസും എക്‌സൈസും പ്രത്യേകം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അജിത്കുമാർ രാജ്യം വിട്ടതായി സൂചന ലഭിച്ചതിനെത്തുടർന്ന് പൊലീസും എക്‌സൈസും എമിഗ്രേഷൻ വിഭാഗങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.

പൊലീസും എക്‌സൈസും വളരെ ലാഘവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്തതെന്ന ആക്ഷേപമുണ്ട്. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഇതിൽ പങ്കുണ്ടെന്ന് ആരോപണവും ശക്തമായി ഉയർന്നിരുന്നു. സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിലായി ജോലി ചെയ്തു വരുന്നവർ പരസ്പര സംവേദത്തിനുള്ള വേദിയായി ചുരുങ്ങിയ കാലം കൊണ്ട് ഗ്രൂപ്പ് മാറിയിരുന്നു. എന്നാൽ ജി എൻ പി സിക്കെതിരായി ഗുരുതര ആരോപണമാണ് പൊലീസും എക്‌സൈസും ഉന്നയിച്ചത്. 
വിദേശ മദ്യകമ്പനികളുമായി അടുത്ത ബന്ധമാണ് ജി.എൻ.പി.സിക്കുള്ളതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിനു രാജ്യം വിടാനുള്ള സൗകര്യമൊരുക്കിക്കൊടുത്തതു പ്രമുഖ വിദേശ മദ്യകമ്പനികളാണെന്നാണ് എക്‌സൈസിന്റെ വാദം. 

ഇതേത്തുടർന്ന് ആ കമ്പനിയിലെ പ്രമുഖരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് എക്‌സൈസും പൊലീസും. അഡ്‌മിൻ അജിത്കുമാറിന്റെ ഭാര്യ വിനിതയ്‌ക്കെതിരേ എക്‌സൈസ് കേസെടുത്തിട്ടുണ്ട്. മദ്യവിൽപനയ്ക്കു പ്രോത്സാഹനം നൽകുന്നതരത്തിൽ കുട്ടികളെ ഉപയോഗിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് 78, ശവക്കല്ലറയുടെ പുറത്തിരുന്നു മദ്യപിച്ച് മതസ്പർധയും ലഹളയും ഉണ്ടാക്കുകയെന്ന ലക്ഷത്തോടെ പ്രവർത്തിച്ചതിനു ഇന്ത്യൻ ശിക്ഷാനിയമം 153, പൊതുസ്ഥലത്തുള്ള മദ്യപാനത്തിനു കേരള അബ്കാരി വകുപ്പ് എന്നിവ ചുമത്തിയാണ്  കേസെടുത്തത്. അജിത്ത് കുമാറിനും ഗ്രൂപ്പിനുമെതിരായ പൊലീസ്, എക്‌സൈസ് നിയമനടപടിയിൽ പ്രതിഷേധിച്ച് ജി എൻ പി സിയെ സപ്പോർട്ട് ചെയ്തുള്ള ക്യാമ്പയിനുകൾ നവമാധ്യമങ്ങളിൽ സജീവമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP