Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാന്നി, എറണാകുളം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി വീട്ടുകാരോട് മോചനദ്രവ്യത്തിനായി വിലപേശിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ; സംഭവത്തിന് പിന്നിലെ പ്രചോദനം കഞ്ചാവ് ഇടപാട്; പിടിയിലായത് ഓട്ടോ കത്തിച്ച കേസിലും ബസ്സിൽ കയറി കണ്ടക്ടറെ വെട്ടിയ സംഭവത്തിലും പ്രതിയായ ഫമീസ്

റാന്നി, എറണാകുളം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി വീട്ടുകാരോട് മോചനദ്രവ്യത്തിനായി വിലപേശിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ; സംഭവത്തിന് പിന്നിലെ പ്രചോദനം കഞ്ചാവ് ഇടപാട്; പിടിയിലായത് ഓട്ടോ കത്തിച്ച കേസിലും ബസ്സിൽ കയറി കണ്ടക്ടറെ വെട്ടിയ സംഭവത്തിലും പ്രതിയായ ഫമീസ്

എം പി റാഫി

മലപ്പുറം : പത്തനംതിട്ട റാന്നി, എറണാകുളം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യത്തിനായി വിലപേശിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. പറവണ്ണ അരയന്റെ പുരക്കൽ അബ്ബാസ് മകൻ ഫമീസ് (26) ആണ് പിടിലായത്.

ഫമീസ് നിരവധി കേസുകളിൽ പ്രതിയായ ക്വട്ടേഷൻ സംഘാംഗമാണെന്നും സംഭവത്തിനു പിന്നിൽ കഞ്ചാവ് ഇടപാട് ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് തീരദേശ മേഖലയിൽ ഓട്ടോറിക്ഷ കത്തിച്ച കേസ്, ബസിൽ കയറി കണ്ടക്ടറെ വെട്ടിയ കേസ് ഉൾപ്പടെ പത്തോളം കേസിൽ ഫമീസ് പ്രതിയാണെന്ന് എസ്‌ഐ സുമേഷ് സുധാകരൻ പറഞ്ഞു. ഐത്തല കൊച്ചേത്ത് സണ്ണിയുടെ മകൻ ഷിജി (27), താഴത്തേതിൽ മോനച്ചന്റെ മകൻ ജിക്കുമോൻ (25) എന്നിവരെ തട്ടിക്കൊണ്ടു പോകുകയും വീ്ട്ടുകാരെ വിളിച്ച് മോചന ദ്രവ്യത്തിനായി വിലപേശൽ നടത്തുകയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്.

മോചന ദ്രവ്യം ചോദിച്ച് തട്ടിയെടുത്ത യുവാക്കളെ കഴിഞ്ഞ 26ന് തിരൂരിലെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജൂൺ 23 ന് വൈകിട്ടാണു സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്.

ബാറിൽ മദ്യപിച്ച ശേഷം പുറത്തിറങ്ങിയ യുവാക്കൾക്കു പിന്നാലെ കൂടിയ സംഘം ഇവരെ തട്ടിയെടുത്ത ശേഷം രണ്ടു ദിവസമായി വിലപേശുകയായിരുന്നു. വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടു ലക്ഷങ്ങളാണു സംഘം ആവശ്യപ്പെട്ടത്. ഇരുവരുടെയും വീട്ടുകാർ അതിനു വഴങ്ങാതിരുന്നതോടെ ഒടുവിൽ 10,000 രൂപയെങ്കിലും തരണമെന്നായി. ഇതും വീട്ടുകാർ വിസമ്മതിച്ചു. ഇതോടെയാണു രാത്രിയിൽ തിരൂരിനു സമീപം റോഡരികിൽ സംഘം യുവാക്കളെ ഉപേക്ഷിച്ചു മുങ്ങിയത്.

യുവാക്കളെ തട്ടിക്കൊണ്ടുപോയതു മുതൽ വിവരങ്ങൾ ശേഖരിച്ചുവന്ന പത്തനംതിട്ട പൊലീസ് ഉടനെ മലപ്പുറത്തേക്കു തിരിച്ചിരുന്നു. സംഘത്തിലെ ഒരാളുടെ ഫോൺ നമ്പർ കൈവശമാക്കിയ പൊലീസ് ഈ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതോടെ പിടിക്കപ്പെടുമെന്ന സംശയത്തിൽ സംഘം യുവാക്കളെ വഴിയിലുപേക്ഷിക്കാൻ നിർബന്ധിതരാകുകയായിരുന്നു.
സംഭവ ശേഷം സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ പോയ മുഖ്യ പ്രതിഫമീസ് കഴിഞ്ഞ ഏതാനും ദിവസമായി തിരൂരിൽ എത്തിയിരുന്നു. ഈ വിവരം ലഭിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ശേഷം പ്രതി പലതവണ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കേസിൽ ഇനി അഞ്ച് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. രണ്ടാം പ്രതി പറവണ്ണ സ്വദേശി ഷഫീഖ് എന്ന സമീർ തമിഴ് നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ആന്ധ്ര , തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ലഹരി കടത്തു സംഘങ്ങളുമായി പ്രതികൾ ചേർന്ന് പ്രവർത്തിക്കുന്നതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP