Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ വിദ്യാർത്ഥികൾ നേടിയത് പൂജ്യം മുതൽ നെഗറ്റീവ് മാർക്ക് വരെ; 560 വിദ്യാർത്ഥികൾക്ക് ഫിസിക്സിനും കെമിസ്ട്രിക്കും ലഭിച്ചത് പത്ത് മാർക്കിൽ താഴെ

മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ വിദ്യാർത്ഥികൾ നേടിയത് പൂജ്യം മുതൽ നെഗറ്റീവ് മാർക്ക് വരെ; 560 വിദ്യാർത്ഥികൾക്ക് ഫിസിക്സിനും കെമിസ്ട്രിക്കും ലഭിച്ചത് പത്ത് മാർക്കിൽ താഴെ

ഡൽഹി: മെഡിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥികൾ നേടിയത് നെഗറ്റീവ് മാർക്ക് മുതൽ പൂജ്യം വരെ. 2017 ലെ നീറ്റ് എൻട്രൻസ് പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ 400 പേരുടെ ലിസ്റ്റിലാണ് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 0, -2,-4 എന്നീ ക്രമത്തിൽ മാർക്കുകൾ ലഭിച്ചത്. പരീക്ഷയെഴുതിയ 110 വിദ്യാർത്ഥികളാണ് പൂജ്യം മുതൽ നെഗറ്റീവ് മാർക്ക് വരെ വാങ്ങിക്കൂട്ടിയത്. കൂടുതലായും പ്രൈവറ്റ് കോളജുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഉത്തരക്കടലാസിലാണ് ഇത്തരത്തിൽ മാർക്കുകൾ ലഭിച്ചിട്ടുള്ളത്.

എൻട്രൻസ് പരീക്ഷയുടെ മാനദണ്ഡമനുസരിച്ച് വ്യക്തിഗത വിഷയത്തിൽ കുറഞ്ഞത് 50% മാർക്ക് നേടിയിരിക്കണമെന്ന് നിബന്ധനയുണ്ട്. കണക്കുകൾ പ്രകാരം 1990 വിദ്യാർത്ഥികൾ എം ബി ബി എസിന് പ്രവേശനം നേടിയിട്ടുണ്ട്. എംബി ബി എസ് പ്രവേശനത്തിനായുള്ള നീറ്റ് യോഗ്യത കുറഞ്ഞത് 720 മാർക്കിൽ 150 മാർക്കെങ്കിലും നേടണമെന്നുള്ളതാണ്. എന്നാൽ എഴുതി 530 വിദ്യാർത്ഥികളുടെ പരീക്ഷ പേപ്പറലിൽ വ്യക്തിഗത വിഷയമായ ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ ഒറ്റയക്ക മാർക്ക് കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP