Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

18 കോടി മുടക്കിയ സിനിമ രണ്ട് ദിവസം പോലും തിയേറ്ററിൽ ഓടിയില്ല; പഴി മുഴുവൻ സൈബർ ആക്രമണങ്ങൾക്ക്; മൈ സ്റ്റോറി എന്ന സിനിമ പണം മുടക്കി നിർമ്മച്ച സംവിധായക റോഷ്‌നി ദിനകർ പരാതിയുമായി പൊലീസിലേക്ക്; പൊട്ടിയതിന് സംവിധായക രോഷം തീർക്കുന്നത് കണ്ട് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

18 കോടി മുടക്കിയ സിനിമ രണ്ട് ദിവസം പോലും തിയേറ്ററിൽ ഓടിയില്ല; പഴി മുഴുവൻ സൈബർ ആക്രമണങ്ങൾക്ക്; മൈ സ്റ്റോറി എന്ന സിനിമ പണം മുടക്കി നിർമ്മച്ച സംവിധായക റോഷ്‌നി ദിനകർ പരാതിയുമായി പൊലീസിലേക്ക്; പൊട്ടിയതിന് സംവിധായക രോഷം തീർക്കുന്നത് കണ്ട് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

കൊച്ചി : 'മൈ സ്റ്റോറി' സിനിമയെ കുറിച്ച് മോശം പ്രതികരണങ്ങളാണ് തിയേറ്ററിൽ നിന്നും ഉണ്ടായത്. ഇതോടെ സിനിമ എട്ടു നിലയിൽ പൊട്ടുന്ന സ്ഥിതി വന്നു. സെലക്ടീവായി സിനിമ കാണാൻ ആഗ്രഹിക്കുന്നവർ പൃഥ്വി രാജ് ചിത്രത്തെ കൈയൊഴിഞ്ഞു. ഇതോടെ പല തിയേറ്ററിൽ നിന്നും ഈ ബഗ് ബജറ്റ് ചിത്രം മാറ്റി. ഇതോടെ എല്ലാ കുറ്റവും സോഷ്യൽ മീഡിയയിൽ ചുമത്തുകയാണ് സംവിധായക. മൈസ് സ്റ്റോറിക്കെതിരെയുള്ള ആസൂത്രിതമായ സൈബർ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാവും സംവിധായികയുമായ റോഷ്‌നി ദിനകർ എറണാകുളം റേഞ്ച്‌ െഎജിക്ക് പരാതി നൽകി.

സിനിമയെ പരാജയപ്പെടുത്താൻ തുടക്കം മുതൽ തന്നെ വ്യാജ പ്രചാരണങ്ങളിലൂടെ ശ്രമിക്കുന്നതായി പരാതിയിൽ പറയുന്നു. നേരത്തെ ബെംഗളൂരു സൈബർ സെല്ലിനും റോഷ്‌നി പരാതി നൽകിയിരുന്നു. ഇതോടെ സോഷ്യൽ മീഡിയ പരിഹാസവുമായി രംഗത്ത് വരികയാണ്. നല്ല സിനിമ എടുക്കാതെ പടം പൊളിയുമ്പോൾ സോഷ്യൽ മീഡിയയെ ചീത്തപറയുന്നതിനെതിരെയാണ് പ്രതിഷേധം. പഴഞ്ചൻ കഥയും ഇഴഞ്ഞു നീങ്ങുന്ന ആഖ്യാനവുമായി വെറുപ്പിക്കലിന്റെ ഭയാനക വേർഷനാണ് മൈ സ്റ്റോറി എന്നതായിരുന്നു പുറത്തുവന്ന വിലയിരുത്തൽ.

കോസ്റ്റിയൂംഡിസൈനർ എന്നനിലയിൽ പേരെടുത്ത രോഷ്നി ദിനകർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം പക്ഷേ ഒരർഥത്തിലും പ്രോൽസാഹിപ്പിക്കപ്പെടണ്ടതല്ലാത്ത വികല സൃഷ്ടിയായിപ്പോയി എന്ന വിലയിരുത്തലും എത്തി. കാക്കത്തൊള്ളായിരം വട്ടം കേട്ട കഥ ഒരു വെറൈറ്റിക്കുവേണ്ടി യൂറോപ്യൻ രാജ്യത്തുപോയി ചിത്രീകരിച്ചാൽ പുതുമയാവുമോ എന്ന ചോദ്യവും മൈസ്‌റ്റോറി ചർച്ചയാക്കിയിരുന്നു. അങ്ങനെ സിനിമാ അവതരണത്തിലെ പാളിച്ചകളാണ് സിനിമ പൊളിയാനുള്ള കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP