Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അക്രമ രാഷ്ട്രീയം ; നിലപാടുകൾ വിചാരണ ചെയ്യപെടുന്നു: കെ ഐ ജി സംഘടിപ്പിച്ച സംവാദം വേറിട്ടതായി

അക്രമ രാഷ്ട്രീയം ; നിലപാടുകൾ വിചാരണ ചെയ്യപെടുന്നു: കെ ഐ ജി സംഘടിപ്പിച്ച സംവാദം വേറിട്ടതായി

കുവൈത്ത് സിറ്റി: അഭിമന്യുവിന്റെ അതി ദാരുണമായ കൊലപാതകം അപലപനീയവും, അത് നടത്തിയവർ പ്രതിനിധീകരിക്കുന്നത് അപകടകരമായ രാഷ്ട്രീയത്തെയും ആണ്. മനുഷ്യനെ കൊല്ലുന്ന പ്രതിരോധം അപരാധമാണ്. തിന്മയെ നന്മ കൊണ്ട് നേരിടാനും നീതിക്ക് വേണ്ടി നിലകൊള്ളനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അന്യായമായി ഒരാളെ കൊന്നാൽ മാനവരാശിയെ മുഴുവൻ കൊല്ലുന്നതിനു തുല്യമാണ് എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത് എന്ന് ഫൈസൽ മഞ്ചേരി പറഞ്ഞു. അക്രമ രാഷ്ട്രീയം കൊണ്ട് ഒന്നും നേടാൻ കഴിയില്ല. വിയോജിപ്പിന്റെ പേരിൽ അപരനെ കൊലപ്പെടുത്തുന്ന ക്രൂരതകൾ ചെയ്യുന്നതിൽ മുഖ്യധാര പാർട്ടികൾ പ്രതികളാണ്.മനുഷ്യനെ കൊന്ന് പാർട്ടികൾ രക്ത രക്ഷസുക്‌ളായി മാറുന്ന അതി ഭികരമായ അവസ്ഥയാണ് ഇന്ന് നാട്ടിലുള്ളത്. അരിവാൾ ചുറ്റിക നക്ഷത്രം എന്നത് അരിവാളും ചുറ്റികയും കൊണ്ട് കയ്യും കാലും ചെവിയും അറുത്ത് നക്ഷത്രം എന്നിക്കുന്നതാവരുത് എന്നും ഫൈസൽ മഞ്ചേരി പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്റെ ദാരുണമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അക്രമ രാഷ്ട്രീയം നിലപാടുകൾ വിചാരണ ചെയ്യപെടുന്നു എന്ന തലകെട്ടിൽ അബ്ബാസിയ പ്രവാസി ഓഡിറ്റൊറിയത്തിൽ കെ ഐ ജി സംഘടിപ്പിച്ച സംവാദത്തിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഫൈസൽ മഞ്ചേരി.

കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഒരുപാട് നടന്നിട്ടുണ്ടെങ്കിലും മതരാഷ്ട്രീയതിന്റെ കൊലപാതകം വലിയ അപകടങ്ങൾ വരുത്തുമെന്നും, വർഗീയ ഫാസിസ്റ്റ് ശക്തികളുടെ വളർച്ചക്ക് ഇത് വലിയ കാരണം ആകുമെന്നും സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ച ചെസിൽ രാമപുരം പറഞ്ഞു. കൊലപാതകം നടത്തുന്ന രാഷ്ട്രീയം പാർട്ടികളുടെ അംഗീകാരം റദ്ദാക്കൽ ഉൾപെടെയുള്ള ശിക്ഷാനിയമം നടപ്പിലാകിയാൽ ഇത്തരം കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സാധിക്കും എന്നും ചെസിൽ അഭിപ്രായപെട്ടു. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപെട്ട് പ്രതിസ്ഥാനത്ത് നിർത്തുന്ന എസ്ഡി പി ഐ യെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റെപെടുതനം എന്നും, മുസ്ലിം ലീഗ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ദുർബലപെടുതാൻ സി പി എം ആണ് ഇവർക്ക് എല്ലാ പിന്തുണയും നൽകുന്നത് എന്ന് ബഷീർ ബാത്ത അഭിപ്രായപെട്ടു. കേരളം വിറങ്ങലിച്ച ഒരു കൊലപാതകം ആണ് അഭിന്യുവിന്റെ കൊലപാതകം എന്നും കേരളത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ കൊലപാതകം നടത്തിയിട്ടുണ്ടെങ്കിലും അവരൊന്നും പ്രത്യശാസ്ത്ര പിൻഭലതോടെ അതിനെ ന്യയികരിചിട്ടില എന്നും എന്നാൽ ഇത്തരം കൊലപാതകങ്ങളെ വിമർശിക്കാൻ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്ക് അവകാശം ഇല്ല എന്നും നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ഏശു ക്രിസ്തുവിന്റെ വചനത്തെ ഉദ്ധരിച്ച് അൻവർ സഈദ് അഭിപ്രായപെട്ടു. അഭിമന്യുവിന്റെ കൊലപാതകം മറ്റ് രാഷ്ട്രീയ കൊലപാതകവുമായി താരതമ്യം ചെയ്യാൻ പറ്റില്ല എന്നും ഇടതുപക്ഷം ദുർബലമായാൽ ഫാസിസ്റ്റ് ശക്തികളുടെ വിജയം എളുപ്പമാകുമെന്നും സത്താർ കുന്നിൽ പറഞ്ഞു. കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന നാഷണൽ ലീഗ് ഒരു അക്രമ പ്രവർത്തങ്ങളും ഇത് വരെ നടത്തിയിട്ടില്ല എന്നും സത്താർ പറഞ്ഞു. ഇസ്ലാമിന്റെ പേരിൽ ഇസ്ലാം വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്ന എൻ ഡി എഫിനെയും അതിന്റെ പ്രവർത്തനങ്ങളെയും തുടക്കം മുതൽ ജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷക ഘടകങ്ങളും എതിർത്തിട്ടുണ്ടെന്നും, പ്രവാചക നിന്ദയുടെ പേരിൽ ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ ജോസഫ് മാഷിനു രക്തം നൽകിയാണ് യദാർത്ഥ പ്രവചാകാദ്യപനം കായ്‌ഴ്ച വെച്ചത് എന്ന് ശരീഫ് പി ടി പറഞ്ഞു. വർഗ രാഷ്ട്രീയത്തിന് പകരം വർഗീയ കാർഡ് ഇറക്കുന്ന സി പി എം നയം പാർട്ടിയുടെ നാശത്തിൽ കാരണം ആകുമെന്നും ശരീഫ് പി ടി അഭിപ്രായപെട്ടു.

കെ ഐ ജി പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ മോഡറേറ്റർ ആയിരുന്നു. നജീബ് എം കെ സ്വാഗതം ആസംസിച്ചു. സംവാദത്തിൽ സദസ്സ്യർക്കും പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP