Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്ഡിപിഐ നേതാക്കളെ വിട്ടയച്ചു; കസ്റ്റഡിയിൽ എടുത്തത് ഹാദിയ കേസിലെ ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ടെന്ന് പുറത്തിറങ്ങിയ നേതാക്കൾ; കൊലപാതകത്തെ ന്യായീകരിക്കാത്ത എസ്ഡിപിഐക്കാരെ പിടിക്കുന്നത് പാർട്ടിക്കുണ്ടാക്കിയ ഡാമേജ് വളരെ വലുതാണെന്ന് അബ്ദുൾ മജീദ് ഫൈസി; ഹർത്താലിനെ നേരിടുമെന്ന് ഡിജിപിയും വ്യക്തമാക്കിയതോടെ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ച് എസ്ഡിപിഐ; ജനവികാരം എതിരാണെന്ന് മനസിലാക്കിയ പിന്മാറ്റത്തോടെ പൊളിയുന്നത് 'മുസ്ലിം സമുദായവേട്ട' ആരോപിച്ച് വിദ്വേഷം വിതയ്ക്കാനുള്ള ശ്രമങ്ങളും

എസ്ഡിപിഐ നേതാക്കളെ വിട്ടയച്ചു; കസ്റ്റഡിയിൽ എടുത്തത് ഹാദിയ കേസിലെ ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ടെന്ന് പുറത്തിറങ്ങിയ നേതാക്കൾ; കൊലപാതകത്തെ ന്യായീകരിക്കാത്ത എസ്ഡിപിഐക്കാരെ പിടിക്കുന്നത് പാർട്ടിക്കുണ്ടാക്കിയ ഡാമേജ് വളരെ വലുതാണെന്ന് അബ്ദുൾ മജീദ് ഫൈസി; ഹർത്താലിനെ നേരിടുമെന്ന് ഡിജിപിയും വ്യക്തമാക്കിയതോടെ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ച് എസ്ഡിപിഐ; ജനവികാരം എതിരാണെന്ന് മനസിലാക്കിയ പിന്മാറ്റത്തോടെ പൊളിയുന്നത് 'മുസ്ലിം സമുദായവേട്ട' ആരോപിച്ച് വിദ്വേഷം വിതയ്ക്കാനുള്ള ശ്രമങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഭിമന്യു കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഡിപിഐ നേതാക്കളെ പൊലീസ് വിട്ടയച്ചു. എറണാകുളം പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തി പുറത്തിറങ്ങിയ ശേഷം എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. പൊലീസ് പല കാര്യങ്ങളും പാർട്ടി സംസ്ഥാന നേതാക്കളിൽ നിന്നും ചോദിച്ചറിഞ്ഞുവന്നാണ് സൂചന. അതേസമയം പുറത്തിറങ്ങിയ നേതാക്കൾ സംഭവത്തെ കുറിച്ച് മറ്റൊരു കാര്യമാണ്. തങ്ങളെ കസ്റ്റഡിയിൽ എടുത്തത് അഭിമന്യു കൊലപാതകവുമായി ബന്ധപ്പെട്ടല്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി പറഞ്ഞു.

പൊലീസ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത്, ഹൈക്കോടതി മാർച്ചിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനു വേണ്ടിയാണ് കസ്റ്റഡിയിൽ എടുത്തതെന്നാണെന്നും ഫൈസി പറഞ്ഞു. വാർത്താസമ്മേളനം നടത്തിയപ്പോൾ ഞങ്ങൾ പറഞ്ഞത് അഭിമന്യു കൊലക്കേസിൽ പ്രതികളെ പിടികൂടുന്നതിനപ്പുറം ചില രാഷ്ട്രീയതാൽപ്പര്യത്തോടെ സിപിഐഎം പെരുമാറുന്നു എന്നാണ്. ഇത് ശരിയാണെന്ന് വാർത്താസമ്മേളനം കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ അറസ്റ്റ് ചെയ്തതിലൂടെ വ്യക്തമാകുന്നുവെന്നും ഫൈസി പറഞ്ഞു.

പൊലീസ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത്, ഹൈക്കോടതി മാർച്ചിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുവേണ്ടിയാണ് എന്നാണ്. തങ്ങളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ വല്ലാത്ത നാണക്കേട് എന്നേ പറയാനുള്ളൂ. ഈ സംസ്ഥാനത്ത് പരസ്യമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ആളുകളാണ് ഞങ്ങൾ. ഹൈക്കോടതി മാർച്ചിനു ശേഷം രണ്ടുതവണ എറണാകുളം പ്രസ് ക്ലബിൽ നടത്തിയയാളാണ് ഞാൻ. ഇതിനു വളരെ മുമ്പേ ഹൈക്കോടതി മാർച്ചിന്റെ പേരിൽ പരിശോധന നടത്താമായിരുന്നു. ഇപ്പോൾ ചെയ്യുന്നത് സിപിഐഎമ്മിന് എസ്ഡിപിഐയെ മോശമായി ചിത്രീകരിക്കാനുള്ള ഒത്താശയാണെ്ന്നും ഫൈസി പറഞ്ഞു.

അഭിമന്യു കേസിൽ അറസ്റ്റിലാണ്, കസ്റ്റഡിയിലാണ് എന്ന വാർത്ത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ പൊലീസുമായി സഹകരിക്കാൻ തയ്യാറാണ്. ഡിജിപിയെ കഴിഞ്ഞയാഴ്ച നേരിട്ട് കണ്ടവരാണ് ഞങ്ങൾ. ഡിജിപിയെ ഓഫീസിൽ ചെന്ന് കണ്ടിരുന്നു. പരസ്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആളുകളെ ഇങ്ങനെ ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണ്. പൊലീസിനെ ഞങ്ങൾ കുറ്റം പറയുന്നില്ല. അനാവശ്യമായി സീൻ ഉണ്ടാക്കരുതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു.

അതേസമയം കസ്റ്റഡിയിൽ എടുത്തതിന്റെ പേരിൽ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിക്കുമോ എന്നത് ആലോചിച്ചിട്ട് പറയാമെന്നും ഫൈസി പറഞ്ഞു വിട്ടയച്ചു എന്നത് ശരിയാണ് എന്നാൽ പാർട്ടി ഒരിക്കലും ന്യായീകരിക്കാത്ത-കൊലപാതകത്തിൽ എസ്ഡിപിഐക്കാരെ പിടിക്കുന്നത് പാർട്ടിക്കുണ്ടാക്കിയ ഡാമേജ് വളരെ വലുതാണ്. പൊലീസ് പിടിച്ചതിലുള്ള അപമാനം കൊണ്ടുള്ള ഹർത്താലല്ല. പ്രതിഷേധമാണ്. പാർട്ടിയെ ജനങ്ങൾക്കിടയിൽ അപമാനിക്കാനുള്ള നീക്കത്തിനെതിരെയാണ് ഹർത്താൽ. അഭിമന്യു കേസിൽ അറസ്റ്റിലായവർക്ക് എസ്ഡിപിഐക്ക് പ്രതികളുമായി ഒരു ബന്ധവുമില്ല. മുഹമ്മദ് എസ്ഡിപിഐയുടെ ബ്രാഞ്ച് സെക്രട്ടറിയല്ല. സമ്മേളനങ്ങളിൽ എല്ലാവരും പങ്കെടുക്കുമെന്നും ഫൈസി പറഞ്ഞു.

എസ്ഡിപിഐ ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ്, പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി എന്നിവരെയായരുന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. കൊച്ചിയിൽ ഇവർ വാർത്താ സമ്മേളനം കഴിഞ്ഞ് ഇറങ്ങിയപ്പോൾ ആണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവർക്കു പുറമെ ഇവർ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവർമാരെയും പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചിരുന്നു.

കസ്റ്റഡിയിൽ എഠുത്തതോടെ സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. അഭിമന്യു കേസുമായി ബന്ധപ്പെട്ട് വലിയ തോതിൽ വ്യാജപ്രചരണങ്ങൾ എസ്ഡിപിഐ നടത്തുന്നു എന്നാണ് പൊലീസിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട അറസ്റ്റുകളെ എസ്ഡിപിഐ ദുർവ്യാഖ്യാനിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു എന്നതുൾപ്പടെയാണ് പൊലീസ് പറയുന്നത്. കൊലപാതകികളെ പിടികൂടാൻ ശ്രമിച്ചതിനെ പൊലീസ് ന്യൂനപക്ഷ വേട്ട നടത്തുന്നു എന്നുൾപ്പടെയായിരുന്നു വിശദീകരണം. എസ്ഡിപിഐയുടെ പ്രചരണം വർഗീയ കലാപത്തിന് വഴിവെക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്.

അതേസമയം നാളെ എസ്ഡിപിഐ ആഹ്വാനം ചെയ്ത ഹർത്താലിനെ പൊതുസമൂഹം അവഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. ഹർത്താൽ പ്രഖ്യാപനത്തെ പരിഹസിച്ചു കൊണ്ട് സൈബർ ലോകവും ജനങ്ങളും രംഗത്തെത്തിയതോടെ 'മുസ്ലിം സമുദായവേട്ട' ആരോപിച്ച് ജനപിന്തുണ ആർജ്ജിക്കാനുള്ള ശ്രമങ്ങളെയും പൊലീസ് നടപടിയെ ഇകഴ്‌ത്താനുമുള്ള എസ്ഡിപിഐയുടെ ശ്രമങ്ങളുമാണ് പൊളിയുന്നത്. നാളത്തെ ഹർത്താൽ ആഹ്വാനം ബഹിഷ്‌ക്കരിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു കഴിഞ്ഞു. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുമെന്ന് പൊലീസും വ്യക്തമാക്കി കഴിഞ്ഞു. സംസ്ഥാന നേതാക്കളെ കസ്്റ്റഡിയിൽ എടുത്തതോടെ അഭിമന്യുവിന്റെ കൊലയാളി സംഘത്തിലെ മറ്റ് പ്രതികളെയും പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയുമുണ്ട്.

എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് നേതാക്കളെ അഭിമന്യു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പിടികൂടുന്ന സാഹചര്യത്തിൽ അതിനെ മുസ്ലിം വേട്ടയാക്കി ചിത്രീകരിക്കാൻ തീവ്രശ്രമമാണ് നടക്കുന്നത്. എന്നാൽ, മുസ്സിം സമുദായത്തിലെ തന്നെ മറ്റുള്ളവരുടെ പിന്തുണയിൽ ഈ നീക്കങ്ങൾ പൊളിയുന്നുണ്ട്. കൊലയാളികൾക്ക് മേൽ പിടിവീഴുന്ന ഘട്ടം വന്നതോടെ ഇരവാദം ഉയർത്തി കേസിൽ നിന്നും രക്ഷപെടാനാണ് എസ്ഡിപിഐക്കാരുടെ ശ്രമം. ഈ മാസം 20ന് ജനസമ്പർക്ക യോഗങ്ങളും കുടുംബ സംഘങ്ങളും നടത്താനും തങ്ങളെ പൊലീസ് പീഡിപ്പിക്കുന്നു എന്നുള്ള രീതിയിൽ പ്രചാരണം നടത്താനുമാണ് സംഘടനയുടെ ശ്രമം. ഈ ശ്രമങ്ങളെ തുടക്കത്തിൽ തന്നെ ചെറുക്കാൻ പൊലീസിന് സാധിച്ചിട്ടുണ്ട്.

ജനരോഷം എതിരായപ്പോൾ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ച് എസ്ഡിപിഐ

കേരളത്തിൽ ജനവികാരം എതിരാണെന്ന് വ്യക്തമായതോടെ ഹർത്താൽ പിൻവലിച്ച് എസ്ഡിപിഐക്കാർ. ഹർത്താൽ പൊളിയുമെന്ന് കണ്ടാണ് ആഹ്വാനം പിൻവലിച്ചത്. ഹർത്താൽ തള്ളണമെന്ന ആഹ്വാനം സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു. മാത്രമാല്ല, ഡിജിപി അടക്കമുള്ളവർ ർത്താലിനെ നേരിടുമെന്നും വ്യക്തമാക്കുകയുണ്ടായി. ഇതോടെയാണ് സംഘടന ഹർത്താൽ ആഹ്വാനത്തിൽ നിന്നും പിന്മാറിയത്. എപ്പോൾ വേണമെങ്കിലും വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാം എന്ന വ്യവസ്ഥയിലാണ് എസ്ഡിപിഐ നേതാക്കളെ ചോദ്യം ചെയ്തു വിട്ടയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP