Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനേഡിയൻ മലയാളികളുടെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഇനി ശിങ്കാരിമേളത്തിന്റെ അകമ്പടിയും; നാദം കലാസമിതി ശിങ്കാരി മേളം ഏറ്റെടുത്ത് സംഘടനകളും

കനേഡിയൻ മലയാളികളുടെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഇനി ശിങ്കാരിമേളത്തിന്റെ അകമ്പടിയും; നാദം കലാസമിതി ശിങ്കാരി മേളം ഏറ്റെടുത്ത് സംഘടനകളും

ബൈജു പി വി

എഡ്മൺറ്റോൺ ആൽബെർട്ട : കനേഡിയൻ മലയാളികളുടെ ആഘോഷങ്ങൾക്കുമറ്റു കൂട്ടാൻ ഇനി മുതൽ നാദം കലാസമിതിയുടെ ശിങ്കാരി മേളവും. കാനഡ ഡയോടും സെയിന്റ് തോമസ് ഡയോടും അനുബന്ധിച്ചു ജൂലൈ ഒന്നാം തീയതിഞായറാഴ്ച നാദം കലാസമിതിയുടെ ശിങ്കാരി മേളം എഡ്മൺറ്റോൺ സെയിന്റ്അൽഫോൻസാ സിറോ മലബാർ ചുരച്ചിൽ അരങ്ങേറി.

16 വാദ്യ കലാകാരന്മാരെഅണിനിരത്തിക്കൊണ്ടായിരുന്നു അരങ്ങേറ്റം . മൊത്തം 21 കലാകാരന്മാർ ഉള്ളശിങ്കാരി മേളം ടീം നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ടീം ആണ് . മെജോ പി ജോസ് നേതൃത്വം വഹിക്കുന്ന ഈ ടീമിലെ മറ്റു അംഗങ്ങൾ ടോജോതോമാസ് , വിൽസൺ ദേവസ്സി , ജിബു ജോസ് നെറ്റിക്കാടൻ , ജോയ്സ് സിറിയക് ,ജോബി ജോർജ് , റോബിൻ വര്ഗീസ് , ജിസ്‌മോൻ മാത്യു , അലക്‌സ് പൈകട ,ടോബി പോൾ , ബിജോ സെബാസ്റ്റ്യൻ , ബിബിൻ ഫ്രാൻസിസ് , വിനീഷ് ജോർജ് ,ഹുബെർട് ലാസർ , സ്റ്റീവ് തെക്കേക്കര ,സുബിൻ സ്റ്റാൻലി , ബിജു അഗസ്റ്റിന്, ജിൻസ്‌ഡേവിസ് , ജൂൺട് അഗസ്റ്റിന് , ജോസെയ് പുതുശ്ശേരി , ജെറിൻ ജോൺസൻ എന്നിവർആണ്.

പൂരവും പള്ളിപെരുനാളും ചെണ്ടയും ബാൻഡ് സീറ്റും ആനയും വെടിക്കെട്ടും
എല്ലാം ഒരു നല്ല ഓർമയായി മനസ്സിൽ സൂക്ഷിക്കുന്ന കനേഡിയൻ മലയാളികൾക്ക്ഒരു പട്ടം യുവാക്കളുടെ സമ്മാനമാണ് നാദം കലാസമിതി എന്നാണ് സമിതിക്കുനേതൃത്വം വഹിക്കുന്ന മെജോ പറഞ്ഞത് .

മെജോ പി ജോസിന്റെയും ടോജോ തോമസിന്റെയും മനസ്സിൽ തോന്നിയ ആശയം21 കലാകാരന്മാർ ഉള്ള ഒരു വലിയ ടീം ആയി വളർന്നത് അതിശയത്തോടെ ആണ്എഡ്മൺറ്റോൺ മലയാളികൾ നോക്കി കാണുന്നത് . പ്രൊഫഷണൽ ആയി തന്നെപ്രവർത്തനം ആരംഭിച്ച സമിതി നിലവിൽ 5 ബുക്കിങ് നേടി കഴിഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP