Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ

ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ആലപ്പുഴ കലക്ടറായി പ്രവർത്തിച്ച് ഉദ്യോഗസ്ഥരുടെയും സാധാരണക്കാരുടെയും മനം കവർന്നാണ് ടി വി അനുപമ ഐഎഎസ് തൃശ്ശൂരിലേക്ക് യാത്രയായത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ തൃശ്ശൂരുകാരുടെ പ്രിയപ്പെട്ട കലക്ടറാകാൻ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെട്ടാണ് അവർ പിന്തുണ ആർജ്ജിക്കുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തിൽ തങ്ങൾക്കൊപ്പം ആശ്വാസം പകരാൻ കലക്ടർ ഉണ്ടാകുമെന്ന ബോധ്യം തൃശ്ശൂരുകാർക്കുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് അനുപമ ഐഎഎസിനെ ശരിക്കും ഇഷ്ടമായിട്ടുണ്ട്.

സംസ്ഥാനത്തെങ്ങും മഴക്കെടുതി ഉണ്ടാകുന്ന ഘട്ടത്തിൽ കലക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിപ്രഖ്യാപിച്ച് വീട്ടിരിക്കുകയാണ് പതിവ്. ഈ പതിവ് തെറ്റിച്ച് അനുപമ സാധാരണക്കാർക്കൊപ്പം നിന്നു കണ്ണീരൊപ്പാൻ തയ്യാറായി. കൊടുങ്ങല്ലൂർ താലുക്കിന്റ തീരമേഖലയിൽ കടലേറ്റം അങ്ങേയറ്റം രൂക്ഷമാണ്. രണ്ടായിരത്തോളം വീടുകളിൽ വെള്ളം കയറി. അറുപതോളം വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. കടലോരപ്രദേശത്ത് കനത്തമഴയും കാറ്റും തുടരുകയാണ്.

ഇങ്ങനെ ദുരിതപൂർണമായാ അവസ്ഥയിലാണ് കലക്ടർ ചെളിവെള്ളം ചവിട്ടി നാട്ടുകാർക്കിടയിലേക്ക് കടന്നുവന്നത്. ഒന്നരക്കിലോമീറ്ററോളം ദൂരത്തിൽ കടൽവെള്ളം പുഴപോലെ നിറഞ്ഞതോടെ ഈ ഭാഗത്തെ മുഴുവൻ വീട്ടുകാരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് താമസം മാറ്റിയിരുന്നു. ദുരുതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനവും അവർ ഒപ്ം നിന്നു. അഴീക്കോടുമുതൽ കാര പുതിയറോഡ് അറപ്പവരെയുള്ള ഭാഗത്ത് രുകീലോമീറ്റർ ദൂരം വരെയുള്ള വീട്ടുകാർ മുഴുവനോടെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കും താമസം മാറ്റിയിട്ടുണ്ട്. വീടുകളിൽ അസുഖബാധിതരായിക്കഴിയുന്നവരെയും വൃദ്ധജനങ്ങളെയും മറ്റും ആംബുലൻസുകളിലാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്തിച്ചത്. സജ്ജീകരണങ്ങൾ ഒരുക്കാൻ മുന്നിൽ നിന്നത് അനുപമയായിരുന്നു.

തങ്ങളുടെ കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് തീരവാദികളും ബിഗ്് സല്യൂട്ട് നൽകി രംഗത്തുണ്ട്. ജനങ്ങൾക്കൊപ്പം നിൽക്കുന്ന കലക്ടറെയാണ് തങ്ങൾക്ക് ആവശ്യമെന്ന് പറഞ്ഞ് സൈബർ ലോകത്തും അനുപമയ്ക്ക് പിന്തുണയുണ്ട്. അനുമപ തീരം സന്ദർശിക്കാൻ എത്തിയ ചിത്രങ്ങൾക്കും വലിയ പിന്തുണ ലഭിക്കുന്നുണട്. നേരത്തെ തൃശൂർ ജില്ലയിൽ സ്ഥാനമേറ്റ ഉടനെതന്നെ തീരദേശവാസികളുട കൈയടി നേടാൻ അനുപമക്ക് സാധിച്ചിരുന്നു.

കടൽ പോലെ ഇളകി മറിഞ്ഞ സമരക്കാർക്ക് മുന്നിൽ അവരെ കേൾക്കാനും, അവരോട് പറയാനും ക്ഷമയും സമയവും നീക്കിവെച്ച തൃശൂരിന്റെ പുതിയ കലക്ടർ ടി.വി.അനുപമ പ്രകടിപ്പിച്ചത് അസാമാന്യമായ പക്വതയും നയവുമായിരുന്നു. കൊടുങ്ങല്ലൂരിൽ കടൽക്ഷോഭമുണ്ടായ വേളയിലാണ് അന്ന് അനുപമ എഥ്തിയത്. ക്ഷോഭം കൊണ്ട് അലറുകയായിരുന്ന ജനക്കൂട്ടത്തിന് മുന്നിൽ പൊലീസും, റവന്യു ഉദ്യോഗസ്ഥരും രാവിലെ മുതൽക്കെ നിസ്സഹായരായി നിൽക്കുകയായിരുന്നു. ഇതിനിടെ സ്വയം മധ്യസ്ഥരാകാൻ ശ്രമിച്ച ചിലരെ ചീത്ത പറഞ്ഞും, കൂകി വിളിച്ചും സമരക്കാർ മടക്കിയയച്ചു.

എന്ത് ചെയ്യുമെന്നറിയാതെ അധികാരികൾ കാഴ്‌ച്ചക്കാരായി നോക്കി നിൽക്കുന്നിടത്തായിരുന്നു കലക്ടറുടെ രംഗപ്രവേശം. കാറിൽ നിന്നിറങ്ങിയ കലക്ടറെ കൈയടിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. സമരക്കാർക്ക് പറയാനുള്ളത് ക്ഷമാപൂർവ്വം കേട്ടു നിന്ന കലക്ടർ, എല്ലാം ഉടനടി പരിഹരിക്കുമെന്ന നടക്കാത്ത വാഗ്ദാനങ്ങളൊന്നും തന്നെ നൽകുന്നില്ലെന്നും, തീരദേശവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും പറഞ്ഞു. കടൽക്ഷോഭ ബാധിത പ്രദേശം സന്ദർശിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ച കലക്ടർ എറിയാട് ചന്തക്കടപ്പുറത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കലക്ട്രേറ്റിൽ വിളിച്ചു ചേർത്ത ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും, താത്ക്കാലിക തടയണ, കടൽഭിത്തി പുനർനിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾ പരമാവധി വേഗത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ഉറപ്പു നൽകി.

തീരദേശ ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നു പരമാവധി പിന്തുണക്കുന്നു എന്നുമുള്ള ഫീൽ വരുത്തിയാണ് അനുപമ ജനങ്ങളുട കൈയടി നേടുന്നത്. തന്നാൽ ആവും വിധം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനാണ് അനുപമ ശ്രമിക്കാറ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP