Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഘികളെയും കമ്മികളെയും സുഡാപ്പികളെയും സഹിക്കാം; അവർ നമ്മുടെ ജനാധിപത്യത്തിന്റെ ഭാഗമാണ്; തിരിച്ചറിയേണ്ടത് സഖാപ്പികളെ; അവർ വളഞ്ഞ വഴിയിലൂടെ നുഴഞ്ഞ് കയറി നമ്മുടെ നാട് കുട്ടിച്ചോറാക്കും; മുതലെടുക്കുന്നത് പിന്തുണച്ചുകൊണ്ടുള്ള കഴുത്തറുക്കൽ; അഭിമന്യുവിനെ കൊന്നവൻ ഒരു സഖാപ്പിയായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ; ഇൻസ്റ്റന്റ് റസ്‌പോൺസ്

സംഘികളെയും കമ്മികളെയും സുഡാപ്പികളെയും സഹിക്കാം; അവർ നമ്മുടെ ജനാധിപത്യത്തിന്റെ ഭാഗമാണ്; തിരിച്ചറിയേണ്ടത് സഖാപ്പികളെ; അവർ വളഞ്ഞ വഴിയിലൂടെ നുഴഞ്ഞ് കയറി നമ്മുടെ നാട് കുട്ടിച്ചോറാക്കും; മുതലെടുക്കുന്നത് പിന്തുണച്ചുകൊണ്ടുള്ള കഴുത്തറുക്കൽ; അഭിമന്യുവിനെ കൊന്നവൻ ഒരു സഖാപ്പിയായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ; ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയ പുത്തൻകാലത്തെ ആശയസംവാദത്തിന്റെ എളുപ്പവഴിയാണ്. അക്ഷരമറിയാത്തവർ മുതൽ എഴുത്തുകാർ വരെ ഇതിന്റെ ഭാഗമാണ്. ഫേസ്‌ബുക്കും, വാട്‌സാപ്പും ഇതിന്റെ ഏറ്റവും ജനകീയ ഉപാധികളും. മലയാളികൾക്ക് പൊതുവായ പക്ഷപാതിത്വം സോഷ്യൽ മീഡിയയിലും പ്രകടമാണ്. എല്ലാവരും അവരവരുടെ രാഷ്ട്രീയവും മതവും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും നുണകൾ പറയുകയും ചെയ്യും. ഒരാശയത്തെ എതിർക്കുന്നവരെ ഇല്ലാതാക്കാൻ അവരുടെ വിശ്വാസ്യതയെ തകർക്കാൻ ഏതറ്റവും വരെ പോകും. നേരിൽ കണ്ടാൽ മുഖത്ത് നോക്കാത്തവർ സോഷ്യൽ മീഡിയയിൽ പരസ്പരം പോർവിളിക്കുകയും പോരടിക്കുകയും ചെയ്യും. സംഘികൾ, സുഡാപ്പികൾ, കമ്മികൾ, കൊങ്ങികൾ, എന്നിങ്ങനെ നാലുവിഭാഗമായാണ് മലയാളികളെ പൊതുവെ വിലയിരുത്താറുള്ളത്. ഇതൊക്കെ എതിരാളികൾ നൽകുന്ന പേരുകളാണ്. ഈ ബ്രാക്കറ്റിനുള്ളിൽ നിന്ന് കൊണ്ട് ആശയപ്രചാരണം നടത്തുന്നവർ അനവധിയാണ്. ഇവരൊക്കെ ഇൻബോക്‌സിലൂടെ പരസ്പരം ബന്ധപ്പെടുകയും ചെയ്യാറുണ്ട്.

ഇപ്പറഞ്ഞ നാലുകൂട്ടരേക്കാൾ അപകടകാരികളായ പുതിയ വിഭാഗം ഉദയം കൊണ്ടിരിക്കുന്നു. അവരെ വിളിക്കുന്നത് സഖാപ്പികൾ എന്നാണ്. സഖാക്കളായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഇവർ യഥാർഥത്തിൽ തീവ്രസുഡാപ്പികളാണ്. സുഡാപ്പികൾ എന്ന പേര് എസ്ഡിപിഐയുമായി ബന്ധപ്പെട്ട് ഉണ്ടായതാണെങ്കിലും, അതിനെ ഉപയോഗിക്കുന്നതും വിശേഷിപ്പിക്കുന്നതും തീവ്ര മുസ്ലിം മതമൗലികവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നവർ എന്ന നിലയിലാണ്. എന്നാൽ, അവരുടെ മൗലികവാദത്തിന് വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ വരുമ്പോൾ സിപിഎം എന്ന വിശാലമായ സൈബിറടത്തിൽ കയറി ഒളിയാക്രമണം നടത്തുകയാണ് ചെയ്യുന്നത്. ചെങ്കാടിയേന്തിയ സഖാവേ എന്നായിരിക്കും അവർ പരസ്പരം വിശേഷിപ്പിക്കുക. നിലപാടുകൾ സിപിഎമ്മിനും പിണറായിക്കും അനുകൂലമായിരിക്കും. എന്നാൽ, അവരുടെ ലക്ഷ്യം സുഡാപ്പിസത്തിന്റെ പ്രചാരണം മാത്രമാണെന്ന് അവരുടെ പ്രവർത്തികൾ തെളിയിക്കുകയും ചെയ്യുന്നു. സിപിഎമ്മിന്റെ മുഖാവരണം അണിയുമ്പോൾ അവരുടെ ആശയങ്ങൾക്ക് വിശാലമായ പ്രചാരണസാധ്യത തുറന്നുകിട്ടുന്നുവെന്നതാണ് മെച്ചം.

കാന്തപുരം മുസലിയാരെ ആൾദൈവം എന്ന് വിളിച്ചതിന്റെ പേരിൽ കാന്തപുരം ഭക്തർ മറുനാടൻ മലയാളിക്ക് നേരേ ആഞ്ഞടിച്ചപ്പോൾ ഷാജഹാൻ ശംസുദ്ദീൻ എന്നൊരാൾ ഇത്തരത്തിൽ സഖാപ്പി വേഷം കെട്ടി രക്ഷപ്പെട്ടിരുന്നു. മറുനാടൻ ടിവിയുടെ വളർച്ചയ്ക്ക് പിന്നിൽ ബജെപി-ആർഎസ്എസ് സഖ്യം എന്നാരോപിക്കുകയും ചാനലിനായി കോടികൾ ഉത്തരേന്ത്യയിൽ നിന്ന് ഒഴുകുന്നു, പിണറായി സർക്കാരിനെതിരായി പ്രവർത്തിക്കുന്നതിന് മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയ്ക്ക് ബിജെപി നൽകുന്നത് കോടികൾ എന്നൊക്കെയുള്ള വാർത്തയായിരുന്നു അദ്ദേഹം പ്രചരിപ്പിച്ചിരുന്നത്. നിർഭാഗ്യവശാൽ അതൊക്കെ ശരിയാണ് എന്ന് കരുതി നിരവധി സഖാക്കളും അതുപ്രചരിപ്പിച്ചു. ഇതിനെ സഖാപ്പിസത്തിന്റെ മികച്ച ഉദാഹരണമായി കാണാം. പറയുന്നത് സഖാക്കൾക്ക് വേണ്ടിയാണ്, വാദിക്കുന്നത് സിപിഎമ്മിന് വേണ്ടിയാണ്..എന്നാൽ, അവരുടെ ആത്യന്തികമായ ലക്ഷ്യം എന്ന് പറയുന്നത് മറ്റൊരുവിഷയത്തിൽ, അവർ വ്രണപ്പെടുമ്പോൾ അവർക്കുണ്ടാകുന്ന മൗലികവാദം തന്നെയാണ്.

ഈ സഖാപ്പിസം ഒരുകഥയല്ല എന്ന് തെളിഞ്ഞത് അഭിമന്യുവധക്കേസോടുകൂടിയാണ്. കേസിൽ അറസ്റ്റ് ചെയ്ത മുഹമ്മദ് ഒരു സഖാപ്പിയായിരുന്നു. അയാളുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ എപ്പോഴും വിപ്ലവവും ചെങ്കൊടിയും നിറഞ്ഞുനിന്നിരുന്നു. എന്നാൽ, അയാൾ യഥാർഥത്തിൽ മുസ്ലിം മതമൗലികവാദിയായിരുന്നു എന്ന് തെളിയിക്കുന്നത് കേസിലെ അയാളുടെ പങ്കുതന്നെയാണ്. അഭിമന്യുവിനെ പലതവണ ഫോണിൽ വിളിച്ചുവരുത്തി വധശിക്ഷയ്ക്ക് ഒരുക്കിക്കൊടുത്തത് ഈ മുഹമ്മദായിരുന്നു. ഇത് കേസ് അന്വേഷിക്കുന്ന പൊലീസ് കണ്ടെത്തിയതാണ്. അല്ലാതെ മലയാള മനോരമയുടെ ഒരു കള്ളവാർത്തയല്ല. മനോരമയുടെ കള്ളവാർത്തയായിരുന്നുവെന്നും ട്രോളായിരുന്നുവെന്നുമൊക്കെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും സത്യം അങ്ങനെയല്ല. എസ്എഫ്‌ഐയിൽ മാത്രമല്ല, ഡിവൈഎഫ്‌ഐയിലും സിപിഎമ്മിലും കേരളത്തിലെ മറ്റുപ്രമുഖ രാഷ്ട്രീയ പാർട്ടികളിലും ഇവർ ഉണ്ട്.

ഇത്തരക്കാരെ തിരിച്ചറിയുകയും ഒഴിവാക്കുകയും മതനിരപേക്ഷത എന്നുപറയുക സംഘപരിവാറിനെതിരെയുള്ള കാഹളമൂത്തുമാത്രമല്ല, എന്ന് തിരിച്ചറിയുന്നിടത്തുമാണ് മതമൗലികവാദത്തിനെതിരെയുള്ള സമരം ആരംഭിക്കേണ്ടത്. സഖാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വം വഴി സഖാപ്പികളുടെ മുഖംമൂടി അഴിഞ്ഞുമാറുന്നതിനും, അവരെ ഒറ്റപ്പെടുത്തുന്നതിനും വഴിഒരുങ്ങും എന്നാണ് പ്രതീക്ഷിക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP