Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളക്ടറുടെ വ്യാജ പേജ് ഉണ്ടാക്കി അവധി പ്രഖ്യാപിച്ചവർ കുടുങ്ങും; വ്യാജന്മാർക്കെതിരെ നടപടിയെടുക്കാൻ കളക്ടറുടെ നിർദ്ദേശം

കളക്ടറുടെ വ്യാജ പേജ് ഉണ്ടാക്കി അവധി പ്രഖ്യാപിച്ചവർ കുടുങ്ങും; വ്യാജന്മാർക്കെതിരെ നടപടിയെടുക്കാൻ കളക്ടറുടെ നിർദ്ദേശം

കൊച്ചി: മഴ കനത്ത് പെയ്യുമ്പോൾ കുട്ടികൾക്ക് വലിയ സന്തോഷമാണ്. കാരണം വേറൊന്നുമല്ല ജില്ല കളക്ടർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുമെന്നത തന്നെ. മഴ ഒന്നു കുറഞ്ഞതോടെ അവധികൾ പിൻവലിക്കുമോ എന്ന് ആശങ്കയിൽ കളക്ടറുടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുണ്ടാക്കി സ്വയം അവധി പ്രഖ്യാപിച്ചവർക്ക് പണി വരുന്നു.എറണാകുളം ജില്ലാ കലക്ടറുടെ വ്യാജ ഫേസ്‌ബുക് അക്കൗണ്ടും പേജും തയാറാക്കി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്. കലക്ടർ മുഹമ്മദ് വൈ സഫിറുള്ളയാണ് ഇക്കാര്യം അറിയിച്ചത്.വ്യാജമായി പേജ് സൃഷ്ടിച്ചവർക്കെതിരെയും വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കാനും കലക്ടർ പൊലീസിനു നിർദ്ദേശം നൽകി. facebook.com/dcekm മാത്രമാണ് കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക് പേജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP