Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രേഹം ഖാന്റെ വിവാദ പുസ്തകത്തിൽ ഷാറൂഖ് ഖാനെ കുറിച്ചും പരാമർശം; ഷാരൂഖിനെ കുറിച്ച് പരാമർശമുള്ളത് മുൻ ഭർത്താവ് ഇമ്രാൻ ഖാനെയുൾപ്പെടെ വെള്ളം കുടിപ്പിച്ച പുസ്തകത്തിൽ; പല പ്രമുഖരേയും വിവാദത്തിലാക്കിയ പുസ്തകത്തിൽ നല്ലത് പറയുന്നത് കിങ് ഖാനെ കുറിച്ച് മാത്രം; ഷാരൂഖ് അഹങ്കാരമില്ലാത്തവനെന്നും കഠിനാധ്വാനിയെന്നും രേഹം ഖാൻ

രേഹം ഖാന്റെ വിവാദ പുസ്തകത്തിൽ ഷാറൂഖ് ഖാനെ കുറിച്ചും പരാമർശം; ഷാരൂഖിനെ കുറിച്ച് പരാമർശമുള്ളത് മുൻ ഭർത്താവ് ഇമ്രാൻ ഖാനെയുൾപ്പെടെ വെള്ളം കുടിപ്പിച്ച പുസ്തകത്തിൽ; പല പ്രമുഖരേയും വിവാദത്തിലാക്കിയ പുസ്തകത്തിൽ നല്ലത് പറയുന്നത് കിങ് ഖാനെ കുറിച്ച് മാത്രം; ഷാരൂഖ് അഹങ്കാരമില്ലാത്തവനെന്നും കഠിനാധ്വാനിയെന്നും രേഹം ഖാൻ

ലാഹോർ: മുൻ പാക്കിസ്ഥാൻ നായകൻ ഇമ്രാൻഖാന്റെ മുൻ ഭാര്യ രേഹം ഖാന്റെ ആത്മകഥയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനെ കുറിച്ചും പരാമർശം. തന്റെ മുൻ ഭർത്താവ് ഇമ്രാനെയും മറ്റ് പലരേയും വിമർശിച്ചിരിക്കുന്ന പുസ്തകത്തിലാണ് കിങ് ഖാന്റെ പേരിലും പരാമർശങ്ങൾ ഉള്ളത്. ഇമ്രാൻ ഖാനെതിരെ കടുത്ത ആരോപണവുമായി മുൻ ഭാര്യ രേഹം ഖാൻ രംഗത്തെത്തിയത് വൻ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ ആത്മകഥയിലൂടെ ഇമ്രാനെ കൂടാതെ പല പ്രമുഖരെയും രേഹം കണക്കിന് വിമർശിച്ചിട്ടുണ്ട്.

ആത്മകഥയിൽ എഴുത്തുകാരിയുടെ പ്രശംസപിടിച്ചുപറ്റിയ ഏക മനുഷ്യൻ ഷാരൂഖ് മാത്രമാണ് എന്നുള്ളതാണ് വസ്തുത. തന്റെ പത്രപ്രവർത്തന കാലഘട്ടത്തിൽ ഷാരൂഖിനെ കണ്ടുമുട്ടിയ ഓർമകൾ പങ്കുവയ്ക്കുന്ന രേഹം, ഷാരൂഖ് മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്ന് പറയുന്നു. തൊഴിലിൽ അദ്ദേഹം കാണിക്കുന്ന ആത്മാർഥതയും അഹങ്കാരം ഇല്ലാത്ത പെരുമാറ്റവും അദ്ദേഹത്തോട് മതിപ്പുണ്ടാകാനുള്ള കാരണമാണെന്നാണ് രേഹം പറയുന്നത്. വിദ്യാഭ്യാസവും, ഒരു ഇടത്തരം കുടുംബത്തിൽ സാഹോദര്യവും മര്യാദയും ശീലിച്ച് വളർന്നു വന്ന സാഹചര്യങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ സ്വാദീനിച്ചിട്ടുണ്ട് എന്നും രേഹം വ്യക്തമാക്കി.

രേഹം ഖാൻ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ആമസോൺ വഴിയാണ് വിൽപ്പന നടക്കുന്നത്. ഇമ്രാന് പരസ്ത്രീ ബന്ധമുണ്ടെന്നും, സ്വവർഗാനുരാഗിയാണെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. പാക്കിസ്ഥാനിൽ പൊതു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിവാദപുസ്തകത്തിന്റെ വരവ് ഇമ്രാനെ വലിയ സമ്മർദ്ദത്തിലാക്കിയട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP