Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈന്ദവ വിശ്വാസിയുടെ മൃതദ്ദേഹം മഴവെള്ളം നിറഞ്ഞ് കിടക്കുന്ന വീട്ടിൽ വയ്ക്കാൻ പറ്റാതായതോടെ സഹായത്തിന്റെ വാതിൽ തുറന്നത് കത്തോലിക്കാ പള്ളി; പെരുമഴയിൽ സ്നേഹത്തിന്റെ പൊൻവെളിച്ചം വീശി കോട്ടയത്തെ ലിറ്റിൽ ഫ്ളവർ ചർച്ച്; സാഹോദര്യത്തിന്റെ മാതൃക തീർത്ത പള്ളി അധികാരികളെ അഭിനന്ദിച്ച് നേതാക്കൾ

ഹൈന്ദവ വിശ്വാസിയുടെ മൃതദ്ദേഹം മഴവെള്ളം നിറഞ്ഞ് കിടക്കുന്ന വീട്ടിൽ വയ്ക്കാൻ പറ്റാതായതോടെ സഹായത്തിന്റെ വാതിൽ തുറന്നത് കത്തോലിക്കാ പള്ളി; പെരുമഴയിൽ സ്നേഹത്തിന്റെ പൊൻവെളിച്ചം വീശി കോട്ടയത്തെ ലിറ്റിൽ ഫ്ളവർ ചർച്ച്; സാഹോദര്യത്തിന്റെ മാതൃക തീർത്ത പള്ളി അധികാരികളെ അഭിനന്ദിച്ച് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മതത്തിന്റെ പേരിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്ന കാലത്ത് നന്മ പൂക്കുന്ന ഒരുകഥ. കാലവർഷം അതിന്റെ മൂർധന്യത്തിൽ എത്തിനിൽക്കുന്ന കാലത്ത് അക്ഷരനഗരിയിൽ ജലപ്രളയം തന്നെ ഉണ്ടായ വേളയിലാണ് സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും വാർത്ത പുറത്തുവന്നത്. ഹൃദ്രോഗം മൂലം മരണമടഞ്ഞ ഗൃഹനാഥന്റെ മൃതദ്ദേഹം മഴവെള്ളത്തിൽ മുങ്ങിയ വീട്ടിൽ വയ്ക്കാൻ പറ്റാതായതോടെ സഹായ ഹസ്തം നീട്ടിയത് കത്തോലിക്ക സഭ രംഗത്തുവരികയായരുന്നു.

പാറയ്ക്കൽ കടവിൽ വാടകയ്ക്ക് താമസിക്കുന്ന തോട്ടുങ്കൽ കെ.ജി രാജുവിന്റെ (59) മൃതദ്ദേഹം വയ്ക്കാനാണ് കുടുംബത്തിന് ഇടം കിട്ടാതിരുന്നത്. ഇദ്ദേഹവും കുടുംബവും പാലക്കാട് സ്വദേശികളാണ്. നാളുകളായി മറിയപ്പള്ളി, കൊല്ലാട് ഭാഗത്ത് വാടകയ്ക്കാണ് താമസം. മൃതദ്ദേഹം വയ്ക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും പലയിടത്തും സൗകര്യം ലഭിക്കുമോയെന്ന് അന്വേഷിച്ചെങ്കിലും എവിടെയും ലഭിച്ചില്ല. അവസാനം പനച്ചിക്കാട് പഞ്ചായത്തംഗമായ ആനി മാമൻ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. വിവേക് കളരിത്തറയെ വിവരമറിയിക്കുകയായിരുന്നു.

ഇതോടെ രാജുവിന്റെ മൃതദേഹം വെക്കാൻ സ്ഥലം എവിടെ കിട്ടുമെന്ന ആലോചന തുടങ്ങി. ഒടുവിൽ പള്ളിയുടെ മറ്റ് ചുമതലക്കാരുമായി ആലോചിച്ച ശേഷം പാരീഷ് ഹാളിന് മുൻപിൽ രാജുവിന്റെ മൃതദ്ദേഹം വയ്ക്കുവാൻ ഇവർ സൗകര്യമൊരുക്കി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മൃതദ്ദേഹം വഹിച്ച ആംബുലൻസ് പള്ളി പരിസരത്ത് എത്തിയപ്പോൾ ബന്ധുക്കളടക്കം ഒട്ടേറെ പേർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അടക്കം വിവിധ രാഷ്ട്രിയ പാർട്ടികളിലുള്ളവർ വരെ വിവരമറിഞ്ഞ് എത്തി.

ഹൈന്ദവ സഹോദരന്റെ മൃതദ്ദേഹം വയ്ക്കുവാൻ ഇടമൊരുക്കിയ കടുവാക്കുളം പള്ളി വികാരിയെയും മറ്റ് ചുമതലക്കാരെയും എംഎൽഎ അഭിനന്ദിച്ചു. ഇന്നലെ വൈകുന്നേരം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിലാണ് രാജുവിന്റെ മൃതദ്ദേഹം സംസ്‌കരിച്ചത്. വർഗീയത സംബന്ധിച്ച വാർത്തകൾ നാടെങ്ങും നിറഞ്ഞ് നിൽക്കുമ്പോൾ കോട്ടയത്ത് നിന്നുമുള്ള ഈ മതസൗഹാർദ്ദത്തിന്റെ വാർത്ത ലോകത്തിന് തന്നെ മാതൃകയാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP