Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്ത്രങ്ങൾ ചോരാതിരിക്കാൻ 'പച്ചവെളിച്ചംകാരെ' ഭയന്ന് കാസർകോട്ടെ പൊലീസുകാരെ ഒന്നും അറിയിച്ചില്ല; മുഹമ്മദിനെ പൊക്കിയത് അതീവ രഹസ്യമായി എറണാകുളത്തു നിന്നും എത്തിയ അന്വേഷണ സംഘം; പിടിയിലായ വിവരവും ചോരാതെ സൂക്ഷിച്ചു; മേൽ നോട്ടക്കാരന്റെ റോളിൽ എല്ലാമറിഞ്ഞ മൂന്നാം കണ്ണായി ഡിജിപി ബെഹ്‌റയും; കേരളാ-കർണാടക അതിർത്തിയായ തലപ്പാടിയിൽ നിന്നും പിടികൂടിയവരിൽ മറ്റ് കൊലയാളികളുമെന്ന് സൂചന

തന്ത്രങ്ങൾ ചോരാതിരിക്കാൻ 'പച്ചവെളിച്ചംകാരെ' ഭയന്ന് കാസർകോട്ടെ പൊലീസുകാരെ ഒന്നും അറിയിച്ചില്ല; മുഹമ്മദിനെ പൊക്കിയത് അതീവ രഹസ്യമായി എറണാകുളത്തു നിന്നും എത്തിയ അന്വേഷണ സംഘം; പിടിയിലായ വിവരവും ചോരാതെ സൂക്ഷിച്ചു; മേൽ നോട്ടക്കാരന്റെ റോളിൽ എല്ലാമറിഞ്ഞ മൂന്നാം കണ്ണായി ഡിജിപി ബെഹ്‌റയും; കേരളാ-കർണാടക അതിർത്തിയായ തലപ്പാടിയിൽ നിന്നും പിടികൂടിയവരിൽ മറ്റ് കൊലയാളികളുമെന്ന് സൂചന

രഞ്ജിത്ത് ബാബു

കാസർഗോഡ്: അതീവ രഹസ്യമായി പൊലീസ് നടത്തിയ നീക്കങ്ങൾക്ക് ഒടുവിലാണ് അഭിമന്യുവിന്റെ ഘാതകൻ മുഹമ്മദ് അലിയെ പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ പ്രതികളെ പിടികൂടാൻ സാധിക്കാതെ പോയത് പൊലീസിലെ തന്നെ ഒറ്റുകാരുടെ ഇടപെടലിനെ തുടർന്നായിരുന്നു. അതുകൊണ്ടാണ് നീക്കങ്ങളും പൊലീസ് രഹസ്യമാക്കി വെച്ചത്. 'പച്ചവെളിച്ചം'കാരുടെ ഇടപെടൽ ഭയന്നാണ് അതീവ രഹസ്യമായി കരുക്കൾ നീക്കിയത്. അതുകൊണ്ട് തന്നെ പ്രതികൾ കേരളാ - കർണാടക അതിർത്തിയിൽ ഉണ്ടെന്ന ്‌ബോധ്യമായതോടെ സെൻ്ട്രൽ പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള സംഘം അവിടേക്ക് തിരിച്ചു. അതീവ രഹസ്യമായാണ് ഇവർ ഓപ്പറേഷൻ നടത്തിയത്. കാസർകോട് പൊലീസിന് ഇതേക്കുറിച്ച് ഒരു അറിവും ഉണ്ടായിട്ടില്ല.

പൊലീസിലെ അധികം ഉന്നതർക്കൊന്നും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഡിജിപി ലോകനാഥ് ബെഹ്‌റയെ അപ്പപ്പോൾ തന്നെ വിവരങ്ങൾ അറിയിക്കുകയും ചെയ്തു. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം കണ്ണൂർ വഴി കർണ്ണാടകത്തിലേക്ക് മുങ്ങുകയായിരുന്നു മുഹമ്മദും സംഘവും. അവിടെ നിന്നും തിരിച്ച് കേരളാ-കർണാടക അതിർത്തിയായ തലപ്പാടിയിൽ മൂന്ന് പേരുമൊത്ത് വാഹനത്തിൽ രഹസ്യസങ്കേതത്തിലേക്ക് നീങ്ങവേയാണ് മുഹമ്മദ് പൊലീസ് പിടിയിലകപ്പെട്ടത്.

അഭിമന്യു കൊലക്കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പത്തംഗ സംഘത്തിലെ ഒരു ഗ്രൂപ്പ് വടക്കൻ കേരളത്തിലേയും കർണ്ണാടകത്തിലേയും തീരദേശം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അങ്ങിനെയാണ് മുഹമ്മദ് കർണ്ണാടകത്തിൽ ഒളിവിൽ കഴിയുന്നുവെന്ന സൂചന ലഭിച്ചത്. പൊലീസ് അയാളെ തേടി കർണാടകത്തിലെത്തിയാൽ രക്ഷപ്പെടാൻ ഏറെ മാർഗ്ഗങ്ങളുണ്ടെന്നതും അന്വേഷണ സംഘത്തെ കുഴക്കിയിരുന്നു. ഗോവയിൽ നിന്നോ മംഗളൂരു-ബട്ക്കൽ എന്നീ സ്ഥലങ്ങളിൽ നിന്നോ അറസ്റ്റ് ചെയ്യുന്നത് പൊലീസിനെ സംബന്ധിച്ച് സാഹസികമായിരിക്കും. കണ്ണൂർ-തലശ്ശേരിയിൽ നിന്നും മട്ടന്നൂരിൽ നിന്നും രണ്ട് എസ്.ഡി.പി.ഐ. ക്കാരെ പൊലീസ് പൊക്കിയതും അധികമാരും അറിഞ്ഞിരുന്നില്ല. അതേ നയമാണ് മുഹമ്മദിന്റെ കാര്യത്തിലും അന്വേഷണ സംഘം സ്വീകരിച്ചത്.

കർണ്ണാടകത്തിൽ ഒളിവിൽ പോയ മുഹമ്മദ് താമസിയാതെ കാസർഗോട്ട് ഒളിത്താവളം തേടുമെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് അതിർത്തികളിൽ രഹസ്യ പരിശോധന നടത്തി വന്നിരുന്നു. പ്രത്യേകിച്ചും കാസർഗോഡ്-മംഗലൂരു അതിർത്തി പങ്കിടുന്ന 22 ഓളം റോഡുകളിൽ മുഹമ്മദിന്റെ യാത്ര കഴിഞ്ഞ ദിവസങ്ങളിൽ നിരീക്ഷണത്തിലായിരുന്നു. കേരള-കർണ്ണാടക അതിർത്തി കഴിഞ്ഞ് കേരളത്തിന്റെ ഭാഗമായ തലപ്പാടിയിലേക്ക് കടന്ന ഉടനെ തന്നെയാണ് മുഹമ്മദിനേയും സംഘത്തിനേയും പിടികൂടിയത്.

മുഹമ്മദിനൊപ്പമുള്ള മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ പ്രധാന ഘാതകനും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന തെളിവുകൾ ലഭിച്ചിട്ടില്ല. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. കേസിൽ തുടക്കത്തിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിക്കാത പോയത് പൊലീസിലെ പച്ചവെളിച്ചം കാരുടെ പ്രവർത്തനത്തിന്റെ ഫലമായെന്ന സൂചനയുണ്ടായിരുന്നു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്ന വേളയിലൊക്കെ റെയഡ് വിവരം ചോരുകയാണ്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്റെ വീട്ടിൽ നടത്തിയ പരിശോധനയും ഫലമില്ലാതെ പോയത് പൊലീസുകാരുട ഒറ്റിന്റെ പരിണതഫലമായിരുന്നു.

വാഴക്കാട് എളമരത്തുള്ള വീട്ടിലും അടുത്തുള്ള ക്വാട്ടേഴ്‌സിലുമാണ് പരിശോധന നടത്തിയത്. വാഴക്കാട് പൊലീസും സ്‌പെഷ്യൽ ബ്രാഞ്ചുമാണ് മൂന്ന് മണിക്കൂറോളം നീണ്ട പരിശോധന നടത്തിയത്. എന്നാൽ, റെയ്ഡിന്റെ വിവരം നാസറുദ്ദീൻ മുൻകൂട്ടി അറിഞ്ഞു എന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പൊലീസിലെ പച്ചവെളിച്ചം എന്ന ഗ്രൂപ്പിലുള്ള ചില പൊലീസുകാരെ നിരീക്ഷിക്കാൻ ഉന്നതപൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു.

പച്ചവെളിച്ചം കാരുടെ പ്രവർത്തനം എറണാകുളത്തും ശക്തമാണെന്നാണ് വിലയിരുത്തൽ. കാസർകോട് ജില്ലയിലും പച്ചവെളിച്ചം ശക്തമായി പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് തന്നെയാണഅ പൊലീസ് ഓപ്പറേഷൻ രഹസ്യമാക്കിയതും എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജ്, എം.ജി. കോളജ്, ചെമ്പഴന്തി എസ്.എൻ. കോളജ് എന്നിവിടങ്ങളിൽ മതതീവ്രവാദസംഘടനകളുടെ പ്രവർത്തനം ശക്തമാക്കണമെന്നും മുൻ എസ്‌പി: എ.വി. ജോർജ് അപകടകാരിയാണെന്നുമുള്ള സന്ദേശങ്ങൾ പച്ചവെളിച്ചമെന്ന വാട്‌സ്ആപ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം ഒരു ഘട്ടതത്തിൽ നടന്നെങ്കിലും പിന്നീട് എല്ലാം മന്ദഗതിയിലായി.

വിഘടനവാദത്തെ എതിർക്കുന്ന ഉദ്യോഗസ്ഥരുടെ 'ഹിറ്റ്‌ലിസ്റ്റ്' തയാറാക്കുക, പൊലീസിൽ തീവ്ര ആശയസംഹിതകളെ അനുകൂലിക്കുന്നവരുടെ പ്രാതിനിധ്യം വർധിപ്പിക്കുക, പൊലീസ് അസോസിയേഷനിൽ സ്വാധീനമുറപ്പിക്കുക തുടങ്ങിയവയായിരുന്നു 'പച്ചവെളിച്ച'ത്തിന്റെ ലക്ഷ്യങ്ങൾ.തീവ്രനിലപാടുള്ള പൊലീസുകാർക്കു പുറത്തുനിന്നുള്ള സഹായവും ലഭിച്ചിരുന്നതായാണു സൂചന. വാട്‌സ്ആപ് ഗ്രൂപ്പിൽ പ്രചരിച്ച പല സന്ദേശങ്ങളും ഐ.ബി. പിടിച്ചെടുത്ത് കേന്ദ്ര ആഭ്യന്തരവകുപ്പിനു െകെമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP