Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റോഡിലെ വെള്ളക്കെട്ടിലൂടെ കാറിൽ സഞ്ചരിച്ച വിവാഹ സംഘത്തിന് നേരെ ആൾക്കൂട്ടത്തിന്റെ ആക്രമണം; സ്ത്രീകളടക്കം കാറിലുണ്ടായിരുന്നവർക്ക് നേരെ വെള്ളം കോരിയൊഴിച്ചും വാഹനത്തിന്റെ ബോണറ്റ് തകർത്തും ആക്രോശം; ഇരയായ യുവാവ് വീഡിയോ ഫേസ്‌ബുക്കിൽ ഇട്ടതോടെ അന്വേഷണം തുടങ്ങി പൊലീസ്

റോഡിലെ വെള്ളക്കെട്ടിലൂടെ കാറിൽ സഞ്ചരിച്ച വിവാഹ സംഘത്തിന് നേരെ ആൾക്കൂട്ടത്തിന്റെ ആക്രമണം;  സ്ത്രീകളടക്കം കാറിലുണ്ടായിരുന്നവർക്ക് നേരെ വെള്ളം കോരിയൊഴിച്ചും വാഹനത്തിന്റെ ബോണറ്റ് തകർത്തും ആക്രോശം; ഇരയായ യുവാവ് വീഡിയോ ഫേസ്‌ബുക്കിൽ ഇട്ടതോടെ അന്വേഷണം തുടങ്ങി പൊലീസ്

പാലാ: കനത്ത മഴ വലയ്ക്കുന്നതിന് പുറമേ ആൾക്കൂട്ട ഗുണ്ടായിസത്തിന് ഇരയാകേണ്ടി വരികയും ചെയ്തു ഈ വിവാഹ സംഘത്തിന്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാകുകയാണ്. പാലാ പൊൻകുന്നം റോഡിലെ കടയത്തു വച്ചാണ് ആൾക്കൂട്ടം വിവാഹ സംഘം സഞ്ചരിച്ച വാഹനം തടഞ്ഞത്. റോഡിലെ മഴവെള്ളത്തിൽ ആഘോഷിക്കുകകയായിരുന്നു ആൾക്കൂട്ടം. തൃശ്ശൂരിൽ നിന്നും കാഞ്ഞിരപ്പള്ളിയിലെത്തി തിരികെ പോകുകയായിരുന്ന വിവാഹ സംഘത്തെ ഇവർ തടയുകയും കാറിന് നേരെ വെള്ളം തെറിപ്പിക്കുകയും ബോണറ്റ് തകർക്കാൻ ശ്രമിക്കുകയുമായിരുന്നു.

വാഹനം നിർത്തില്ലെന്ന് പറഞ്ഞപ്പോഴാണ് ഇവർ കാറിന്റെ ബോണറ്റ് തകർക്കാൻ ശ്രമിച്ചത്. പിന്നിലിരുന്ന സ്ത്രീകൾ ഗ്ലാസ് തുറന്നയുടൻ ഇവർ വാഹനത്തിലെക്ക് വെള്ളം കോരിയൊഴിച്ചെന്നും വീഡിയോ സമൂഹ മാധ്യമത്തിലിട്ട ശരത്ത് പി.എസ് പറയുന്നു.കനത്ത മഴയിലും റോഡിന് നടുക്കുള്ള വെള്ളക്കെട്ടിൽ ബഹളം വെച്ച് ഇവർ ആഘോഷിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഷർട്ട് പോലും ധരിക്കാതെയാണ് ചിലർ റോഡിൽ നിന്നിരുന്നത്. യാതൊരു വിധ പ്രകോപനവും കൂടാതെയാണ് ഇവർ കാർ യാത്രികരെ അക്രമിച്ചത്.

സംഭവം നടന്ന് ഏതാനും മിനിട്ടുകൾക്കകം ശരത്ത് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തകർത്തതും ബോണറ്റ് അടക്കമുള്ള ഭാഗങ്ങൾ ചെറിയ തോതിൽ തകർന്നിരിക്കുന്നതും വീഡിയോയിൽ നിന്നും വ്യക്തമാണ്. ഇതിനോടകം മൂന്നു ലക്ഷത്തിലധികമാളുകളാണ് സമൂഹമാധ്യമത്തിലൂടെ വീഡിയോ കണ്ടു കഴിഞ്ഞത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് പാലാ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP