Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്നവർക്ക് ആദ്യ ഘട്ടത്തിൽ തന്നെ ഡ്രൈവിങ് നിരോധനം; അയർലന്റിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ കഠിനമാക്കുന്ന ബില്ലിന് സെനറ്റേഴ്‌സിന്റെ അംഗീകാരം

മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്നവർക്ക് ആദ്യ ഘട്ടത്തിൽ തന്നെ ഡ്രൈവിങ് നിരോധനം; അയർലന്റിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ കഠിനമാക്കുന്ന ബില്ലിന് സെനറ്റേഴ്‌സിന്റെ അംഗീകാരം

ദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ കഠിനമാക്കിക്കൊണ്ടുള്ള ബില്ലിന് സെനറ്റേഴ്‌സും അംഗീകാരം നല്കി. റോഡ് ട്രാഫിക് ബില്ലിലാണ് ഇന്നലെ സെനറ്റർമാർ വോട്ടിങിലൂടെ അനുകൂല വിധി നടപ്പിലാക്കിയത്.

ഇതോടെ രാജ്യത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് കഠിന ശിക്ഷ നടപ്പിലാക്കും. ബില്ലിലെ നിർദ്ദേശമനുസരിച്ച് മദ്യപിച്ച് വാഹനമോടിച്ചതിന് ആദ്യ തവണ തന്നെ പിടിയിലായാൽ ഡ്രൈവിങ് നിരോധനം ഏർപ്പെടുത്തും. ഇത് കൂടാതെ യോഗ്യതയില്ലാതെ ഡ്രൈവർമാരാണ് വാഹനമോടിക്കുന്നതെങ്കിലും കാർ ഉടമകൾക്കെതിരെയും നടപടിയെടുക്കും.

പുതിയ നിയമം കഴിഞ്ഞമാസം അവതരിപ്പിക്കപ്പെട്ടെങ്കിലും എതിർപ്പിനെ തുടർന്ന് കാലതാമസം നേരിടുകയായിരുന്നു. എന്നാൽ സെനറ്റും ഇതിന് അംഗീകാരം നല്കിയതോടെ പ്രസിഡന്റ് ഒപ്പ് വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP