Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിയാദിന് പിന്നാലെ ജിദ്ദയിലും തിയറ്ററുകൾ വരുന്നു; ആദ്യ മൾട്ടിപ്ലക്‌സ് സിനിമാ തിയേറ്റർ ഡിസംബറിൽ തുറക്കും

റിയാദിന് പിന്നാലെ ജിദ്ദയിലും തിയറ്ററുകൾ വരുന്നു; ആദ്യ മൾട്ടിപ്ലക്‌സ് സിനിമാ തിയേറ്റർ ഡിസംബറിൽ തുറക്കും

35 വർഷങ്ങൾക്ക് ശേഷം സൗദിയിൽ വീണ്ടും തിയറ്റർ തുടങ്ങാൻ കഴിഞ്ഞ ഡിസംബറിലാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി റിയാദിൽ ആദ്യ തിയേറ്ററുതകൾ തുറന്നിരുന്നു. കഴിഞ്ഞ ഏപ്രിലിൽ റിയാദിലായിരുന്നു രാജ്യത്തെ ആദ്യ സിനിമാ തിയറ്റർ പ്രവർത്തനമാരംഭിച്ചത്. ഇപ്പോഴിതാ റിയാദിന് പിന്നാലെ ജിദ്ദയിലും തിയറ്ററുകൾ തുറക്കുന്നു. ആദ്യ മൾട്ടിപ്ലക്‌സ് സിനിമാ തിയറ്റർ ഡിസംബറിലാണ് ജിദ്ദയിൽ തുറക്കുക.

രാജ്യത്തെ ഏറ്റവും വലിയ ഐമാക്‌സ് സ്‌ക്രീനിലാണ് ജിദ്ദയിലെ ആദ്യ മൾട്ടി പ്ലക്‌സ് സിനിമാ തിയറ്റർ റെഡ് സീ മാളിൽ ഒരുങ്ങുന്നത്. മൂന്ന് ഗോൾഡ് ബൈ റോഡ്‌സ് ഉൾപ്പെടെ 12 സ്‌ക്രീനുകൾ ഈ വർഷം ജിദ്ദയിൽ പ്രവർത്തനസജ്ജമാകും. ഗോൾഡ് ബൈ റോഡ്‌സ് എന്ന നൂതന ഡൈനിങ് സംവിധാനമുൾപ്പെടുത്തിയ രാജ്യത്തെ ആദ്യ സംരംഭമാണ് ഇത്. വാൾ-ടു-വാൾ ഹൈ ഡെഫിനിഷൻ സ്‌ക്രീനിൽ ഡിജിറ്റൽ സറൗണ്ട് സിസ്റ്റത്തിൽ സിനിമ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആവശ്യമുള്ള ഭക്ഷണവിഭവങ്ങൾ പ്രേക്ഷകരുടെ സീറ്റുകളിലെത്തും. കുട്ടികൾക്ക് കുടുംബ-സൗഹൃദ സാഹചര്യങ്ങളിലായികൊണ്ട് തന്നെ ഏറ്റവും പുതിയ ആനിമേഷനുകളും സാഹസിക ചിത്രങ്ങളും കാണാൻ കഴിയും.

രണ്ട് ബില്ല്യൺ റിയാലിന്റെ നിക്ഷേപത്തിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 600 സ്‌ക്രീനുകൾ രാജ്യത്തുടനീളം കൊണ്ട് വരാനാണ് വോക്‌സ് സിനിമാസ് ലക്ഷ്യം വെക്കുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP