Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതര സംസ്ഥാന തൊഴിലാളിയെയും ആദിവാസിയെയും കണ്ടാൽ കള്ളൻ ആണെന്ന് തോന്നുന്നതു ചികിത്സ ആവശ്യമുള്ള രോഗമാണ്; ഒരുത്തനെ തല്ലിക്കൊന്നിട്ടും അനങ്ങാത്ത നമ്മൾ മധുവിന് വേണ്ടി വാദിച്ചതും കാപട്യമല്ലേ? മനഃപൂർവ്വമല്ലാത്ത മരണത്തിന് കേസ് എടുത്ത പൊലീസ് ആരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്? മണിക് റോയിക്ക് വേണ്ടി പൊഴിക്കാൻ ഒരു തുള്ളി കണ്ണീരുപോലും ബാക്കിയില്ലേ?

ഇതര സംസ്ഥാന തൊഴിലാളിയെയും ആദിവാസിയെയും കണ്ടാൽ കള്ളൻ ആണെന്ന് തോന്നുന്നതു ചികിത്സ ആവശ്യമുള്ള രോഗമാണ്; ഒരുത്തനെ തല്ലിക്കൊന്നിട്ടും അനങ്ങാത്ത നമ്മൾ മധുവിന് വേണ്ടി വാദിച്ചതും കാപട്യമല്ലേ? മനഃപൂർവ്വമല്ലാത്ത മരണത്തിന് കേസ് എടുത്ത പൊലീസ് ആരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്? മണിക് റോയിക്ക് വേണ്ടി പൊഴിക്കാൻ ഒരു തുള്ളി കണ്ണീരുപോലും ബാക്കിയില്ലേ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസിയായ മധുവിനെ ജനക്കൂട്ടം തല്ലിക്കൊന്നത് ഇനിയും നമ്മൾ മറന്നിട്ടല്ല. വിശന്ന് വലഞ്ഞപ്പോൾ അൽപ്പം ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഒരു കൂട്ടം ആളുകൾ മർദ്ദിച്ചു കൊലപ്പെടുത്തിയത്. അവർ ഇന്ന് അഴിക്കുള്ളിലാണ്. മധുവിന്റെ സഹോദരിക്ക് സർക്കാർ ജോലികൊടുത്തു. ആക്കാര്യത്തെ നമ്മൾ ആദരവോടെ നോക്കിക്കാണുന്നു. എന്നിട്ടും മളയാളി പാഠം പഠിക്കുന്നില്ല. ആണിനെയും പെണ്ണിനെയും ഒരുമിച്ച് കാണുമ്പോൾ സദാചരബോധം അണപൊട്ടുന്നതു പോലെയാണ് ഇതര സംസ്ഥാന തൊഴിലാളിയെയും ആദിവാസിയെയും കാണുമ്പോൾ കള്ളനെന്ന് വിളിക്കുന്നതും ആക്ഷേപികുന്നുതും.

ഇതര സംസ്ഥാന തൊഴിലാളി എന്നത് നമ്മളെ പോലെ ഇന്ത്യാ രാജ്യത്തെ പൗരന്മാരാണെന്നും നമ്മളെ പോലെ എല്ലാ അവകാശങ്ങളും അവർക്കുണ്ട്. സംസ്ഥാനത്തെ എവിടെയും പണം കൊടുത്തു വീടു വാങ്ങിയോ വാടകയ്‌ക്കെടുത്തോ താമസിക്കാനുമുള്ള എല്ലാ അവകാശമുണ്ട്. എങ്കിലും അവൻ അന്യനാട്ടുകാരനാണ് കൊള്ളക്കാരനാണ് എന്ന് പറഞ്ഞ് അവഹേളിക്കുന്ന രീതി കേരള സമൂഹത്തിന് മാറാരോഗമായി മാറുന്നുണ്ട്. പണ്ട് തൊഴിൽ അന്വേഷിച്ച് മലയാളികൾ ബോംബെയിൽ ചെന്നിരുന്ന കാലത്ത് അന്യദേശക്കാരൻ എന്നു പറഞ്ഞ് ശിവസേനക്കാർ ആക്രമിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതേകാലം കേരളീയ സമൂഹം ഓർമ്മിപ്പിക്കുകയാണ്.

നമുക്ക് ജോലി ചെയ്യാൻ സാധിക്കില്ലെന്നതു കൊണ്ടാണ് അവർ ഈ നാട്ടിൽ എത്തുന്നത്. എന്നിട്ടും നമ്മൾ അവരെ അവജ്ഞയോടെ പെരുമാറുന്നു. ഇത്തരം അവഹേളനത്തിന്റെയും ക്രൂരതയുടെയും ഒടുവിലത്തെ ഇരയാണ് കൊല്ല അഞ്ചലിലെ മണിക് റോയ് എന്നു പറയുന്ന ബംഗാളി യുവാവ്. ഒരു കൂട്ടം മലയാളികൾ കോഴി മോഷ്ടിച്ചു എന്നാരോപിച്ചാണ് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഈ സംഭവം കഴിഞ്ഞ് ഒരാഴ്‌ച്ചയായിട്ടും മണിക് റോയി എന്ന യുവാവിന് വേണ്ടി കണ്ണീരൊഴുക്കാർ ഇവിടെ ആരുമില്ല. മധുവെന്ന യുവാവിന് വേണ്ടി ഇവിടെ സൈബർ ലോകത്ത് നിരന്തരം കണ്ണീരൊഴുക്കിയവരൊക്കെ എവിടെയോ പോയി ഒളിച്ചിരിക്കുന്നു.

ഇവിടുത്തെ മാധ്യമങ്ങൾക്കും ചാനലുൾക്കും ഒന്നും ഇത് വിഷയമാകുന്നില്ലേ.. ഇതര സംസ്ഥാന തൊഴിലാളിയുടെ ജീവന് ഇത്രയേ വിലയുള്ളൂവോ? ജോലി കഴിഞ്ഞ് വരുന്ന വഴി ഒരു കോഴി വാങ്ങി വീട്ടിലേക്ക് മടങ്ങിയപ്പോൾ മോഷ്ടാവെന്ന് ആരോപിച്ചാണ് ആ സദാചാരക്കാർ തല്ലിക്കൊന്നത്. എന്നിട്ടും ഈ വിഷയത്തിൽ കാര്യമായ ഇടപെടൽ ഒന്നുമുണ്ടായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന്. എന്നിട്ടും മനപ്പൂർവ്വമലലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. ഇത് നീതിബോധമുള്ള മലയാളി സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുക പോലുമില്ല... ഇതേക്കുറിച്ചാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്.- വീഡിയോ കാണുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP