Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൂഗിളിന് 500 കോടി ഡോളറിന്റെ പിഴ വിധിച്ച് യൂറോപ്യൻ യൂണിയൻ; നടപടി ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഗൂഗിൾ സെർച്ച് എൻജിനും ക്രോമും ആപ്പുകളും നിർബന്ധപൂർവം ഉൾപ്പെടുത്താൻ മൊബൈൽ കമ്പനി ഉടമകൾക്ക് പണം നൽകി സ്വാധീനിച്ചെന്ന ആക്ഷേപത്തിൽ; അതുകൊണ്ട് ദോഷമുണ്ടായിട്ടില്ലെന്നും അപ്പീൽ നൽകുമെന്നും ഗൂഗിൾ

ഗൂഗിളിന് 500 കോടി ഡോളറിന്റെ പിഴ വിധിച്ച് യൂറോപ്യൻ യൂണിയൻ; നടപടി ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഗൂഗിൾ സെർച്ച് എൻജിനും ക്രോമും ആപ്പുകളും നിർബന്ധപൂർവം ഉൾപ്പെടുത്താൻ മൊബൈൽ കമ്പനി ഉടമകൾക്ക് പണം നൽകി സ്വാധീനിച്ചെന്ന ആക്ഷേപത്തിൽ; അതുകൊണ്ട് ദോഷമുണ്ടായിട്ടില്ലെന്നും അപ്പീൽ നൽകുമെന്നും ഗൂഗിൾ

മറുനാടൻ ഡെസ്‌ക്‌

ഗൂഗിളിന് യൂറോപ്യൻ യൂണിയന്റെ റെക്കോഡ് പിഴ. ഗൂഗിൾ ഉപയോക്താക്കളോട് വിശ്വാസവഞ്ചന കാണിച്ചു എന്ന് ചൂണ്ടിക്കാട്ടി അഞ്ഞൂറ് കോടി ഡോളറിന്റെ പിഴയാണ് (4.3 ബില്യൺ യൂറോ) യൂറോപ്യൻ യൂണിയൻ വിധിച്ചിട്ടുള്ളത്. ആൻഡ്രോയ്ഡ് വഴി ഗൂഗിൾ സ്വന്തം ആപ്പുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചിട്ടുള്ളത്.

ഒരു സ്ഥാപനത്തിന് യൂറോപ്യൻ യൂണിയൻ വിധിച്ചതിൽ റെക്കോഡ് പിഴയാണ് ഇത്. ഗൂഗിൾ അതിന്റെ സെർച്ച് എൻജിനും ക്രോം ആപ്പുകളും ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെടുത്തി നിർബന്ധപൂർവം ഉപയോക്താക്കളിൽ എത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ. ഗൂഗിൾ ആപ്പുകൾ ഹാൻഡ്‌സെറ്റുകളിൽ നിർബന്ധപൂർവം ഓപ്പറേറ്റിങ് സിസ്റ്റവുമായി യോജിപ്പിച്ച് പ്രവർത്തിപ്പിക്കാൻ വൻകിട നിർമ്മാണ കമ്പനികൾക്കും ചില മൊബൈൽ ഓപ്പറേറ്റർമാർക്കും ഗൂഗിൾ പണം നൽകിയതായും യൂറോപ്യൻ യൂണിയൻ കണ്ടെത്തിയിട്ടുണ്ട്.

ഇത് നിയമവിരുദ്ധമാണെന്ന് യൂറോപ്യൻ കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് ഗുഗിളിനോട് യൂണിയൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഹാൻഡ്‌സെറ്റ് നിർമ്മാണ കമ്പനികളോട് ആൻഡ്രോയ്ഡിൽ ക്രോമും ഗൂഗിൾ സെർച്ചും ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടാൻ ഗൂഗിളിന് യാതൊരു അവകാശവുമില്ലെന്നും ഇത്തരത്തിൽ മാറ്റംവരുത്തിയ ആൻഡ്രോയ്ഡ് വേർഷനുകൾ ഉപയോഗിക്കാൻ നിർബന്ധിക്കരുതെന്നും ഗൂഗിളിനോട് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇത്തരത്തിൽ ഗൂഗിൾ സെർച്ച് എൻജിനും ആപ്പുകളും ഉപയോഗിച്ചതിലൂടെ ഏതെങ്കിലും ആൻഡ്രോയ്ഡ് സിസ്റ്റം തകരാറിലായതായോ സാങ്കേതിക പ്രശ്‌നം ഉണ്ടായതായോ ആക്ഷേപം ഉയർന്നിട്ടില്ലെന്നാണ് ഗൂഗിളിന്റെ വാദം. ഇത്തരത്തിൽ ഗൂഗിൾ അനധികൃതമായി ആപ്പുകൾ ആൻഡ്രോയ്ഡിൽ സംയോജിപ്പിക്കാൻ പണം നൽകിയെന്ന് 2014ൽ തന്നെ യൂറോപ്യൻ യൂണിയൻ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ചില പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം. ഏതായാലും ഇപ്പോൾ പിഴ ചുമത്തിയതിന് എതിരെ അപ്പീൽ പോകാനാണ് ഗൂഗിളിന്റെ തീരുമാനം.

യൂറോപ്യൻ ആറ്റി ട്രസ്റ്റ് വിധിച്ച പിഴകളിൽ ഏറ്റവും ഉയർന്നതാണ് ഇത്. കഴിഞ്ഞ വർഷം ഗൂഗിളിന് തന്നെ 2.42 ബില്യൺ യൂറോയുടെ പിഴ ശിക്ഷ വിധിച്ചിരുന്നു. 2009ൽ ഇന്റലിന് വിധിച്ച 1.06 ബില്യൺ യൂറോ പിഴയും, 2008ൽ മൈക്രോസോഫ്റ്റിന് വിധിച്ച 899 ദശലക്ഷം യൂറോ പിഴയുമാണ് ഇതിന് മുമ്പിലത്തെ വമ്പൻ പിഴകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP