Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഋഷഭ് പന്ത് അരങ്ങേറ്റം കുറിക്കും; രോഹിത് ശർമയെ ഒഴിവാക്കി; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ടീം ഇങ്ങനെ

ഋഷഭ് പന്ത് അരങ്ങേറ്റം കുറിക്കും; രോഹിത് ശർമയെ ഒഴിവാക്കി; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ടീം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ നിന്ന് ബാറ്റ്‌സ്മാൻ രോഹിത് ശർമയെ ഒഴിവാക്കി. യുവതാരം ഋഷഭ് പന്ത് ടെസ്റ്റിൽ ഇതാദ്യമായി കളിക്കും. പരിക്കിന്റെ പിടിയിലാണെങ്കിലും ജസ്പീത് ബൂമ്രയെ ടീമിലുൾപ്പെടുത്തി. രണ്ടാം ടെസ്റ്റിൽ ബൂമ്ര കളിച്ചേക്കുമെന്നാണ് സൂചന. എന്നാൽ പുറംവേദന അലട്ടുന്ന ഭുവനേശ്വർ കുമാറിനെ പരിക്ക് ഭേദമായാൽ ടീമിൽ ഉൾപ്പെടുത്തുമെന്ന ധാരണയിലാണ് സെലക്ഷൻ കമ്മിറ്റി എത്തിയത്. വിരാട് കോഹ്‌ലി നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക്കാണുള്ളത്. രണ്ടാം വിക്കറ്റ് കീപ്പറുടെ റോളാണ് ഋഷഭ് പന്തിന്റേത്.

ഓപ്പണർ മുരളി വിജയ്, ചേതേശ്വർ പൂജാര, കരുൺ നായർ എന്നിവരും ടീമിലുണ്ട്. മുഹമ്മദ് ഷമി, ഇഷാന്ത് ശർമ എന്നിവർക്കൊപ്പം ഏകദിന ടീമിൽ അംഗമായിരുന്ന ഷാർദുൽ ഠാക്കൂറും ടെസ്റ്റ് ടീമിൽ ഇടംപിടിച്ചു. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർത്തൊപ്പം കുൽദീപ് യാദവും സ്പിന്നർമാരുടെ റോൾ വഹിക്കും.

വിരാട് കോഹ്‌ലി (ക്യാപ്ടൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്ടൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, മുരളി വിജയ്, ചേതേശ്വർ പൂജാര, കരുൺ നായർ, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ജസ്പ്രീത് ബൂമ്ര, ഷാർദുൽ ഠാക്കൂർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP