Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയർസെൽ മാക്സിസ് കേസിൽ പി ചിദംബരത്തെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു; മകൻ കാർത്തി അടക്കം 16 പേർക്കെതിരായ കുറ്റപത്രം; എയർസെൽ കമ്പനിക്ക് 600 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കാൻ ചട്ടങ്ങൾ ലംഘിച്ചെന്ന് കേസ്; ചട്ടലംഘനത്തിനായി ചിദംബരത്തിന്റെ മകൻ കാർത്തി 26 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച എയർസെൽ മാക്സിസ് കേസിൽ മുൻ കേന്ദ്രമന്ത്രി ഇനി പ്രതി സ്ഥാനത്ത്. ഡൽഹി പട്യാല ഹൗസ് കോടതിയിൽ ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. നാളുകളായി കേസന്വേഷണം പുരോഗമിക്കുകയായിരുന്നു.

ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർസെൽ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടങ്ങൾ മറികടന്ന് അനുമതി നൽകിയെന്നാണ് കേസ്. ഇതിനായി കമ്പനിയിൽ നിന്ന് 26 ലക്ഷം രൂപ കാർത്തി ചിദംബരം കൈക്കൂലിയായി വാങ്ങിയെന്നും എൻഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടെത്തിയിരുന്നു.

ചിദംബരവും മകൻ കാർത്തിയുമുൾപ്പടെ 16 പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ കള്ളത്തെളിവുകളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നതെന്നാണ് ചിദംബരത്തിന്റെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP