Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനിതാ കമ്മീഷൻ കാര്യാലയത്തിൽ മനുഷ്യവിസർജ്യം അയച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ കാര്യാലയത്തിലേക്ക് മനുഷ്യവിസർജ്യം അയച്ച സംഭവത്തിൽ അന്വേഷണ സംഘത്തോട് ഇടഞ്ഞ് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണത്തിൽ കാലതാമസം വരുന്ന സാഹചര്യത്തിൽ എത്രയും വേഗം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകകാശ കമ്മീഷൻ അംഗം പി മോഹൻദാസ് ഉത്തരവിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണ്.

നടിയെ ആക്രമിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ രജിസ്റ്റർ ചെയ്ത ഒരു കേസിനെ തുടർന്നാണ് കമ്മീഷൻ അധ്യക്ഷക്കെതിരെ ഇത്തരമൊരു തപാൽ വരുന്നത്. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകനായ പി.കെ രാജു നൽകിയ പരാതിയിലാണ് നടപടി.

കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മ്യൂസിയം പൊലീസ് ക്രൈം 1485/17 നമ്പറായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഐ.പി സിയിലെ വകുപ്പുകളും കേരള പൊലീസ് ആക്റ്റിലെ വകുപ്പുകളും ചേർത്ത് അന്വേഷണം നടന്നു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം പൂർത്തിയാക്കാൻ കാലതാമസം ഉണ്ടാകരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP