Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്ഡിപിഐയുടെ വധഭീഷണിയുണ്ടെന്ന് ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞതിന് പിന്നാലെ കാണാതായ ഹാരിസണും ഷഹാനയും ആറ്റിങ്ങലിൽ തിരിച്ചെത്തി; സംരക്ഷണ വലയമൊരുക്കി ഡിവൈഎഫ്‌ഐ സഖാക്കൾ; ചെങ്കൊടിത്തണലിൽ സുരക്ഷിതരെന്ന് മന്ത്രി കടകംപള്ളിയും; പെൺകുട്ടിക്ക് സംരക്ഷണം നൽകാൻ പൊലീസിനോട് നിർദ്ദേശിച്ച് കോടതി; ഭീഷണിപ്പെടുത്തിയവർക്കായി തിരച്ചിൽ തുടങ്ങി പൊലീസ്; കാവലിന് ഒപ്പമുണ്ടെന്ന് അറിയിച്ച് ബിജെപിയും

എസ്ഡിപിഐയുടെ വധഭീഷണിയുണ്ടെന്ന് ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞതിന് പിന്നാലെ കാണാതായ ഹാരിസണും ഷഹാനയും ആറ്റിങ്ങലിൽ തിരിച്ചെത്തി; സംരക്ഷണ വലയമൊരുക്കി ഡിവൈഎഫ്‌ഐ സഖാക്കൾ; ചെങ്കൊടിത്തണലിൽ സുരക്ഷിതരെന്ന് മന്ത്രി കടകംപള്ളിയും; പെൺകുട്ടിക്ക് സംരക്ഷണം നൽകാൻ പൊലീസിനോട് നിർദ്ദേശിച്ച് കോടതി; ഭീഷണിപ്പെടുത്തിയവർക്കായി തിരച്ചിൽ തുടങ്ങി പൊലീസ്; കാവലിന് ഒപ്പമുണ്ടെന്ന് അറിയിച്ച് ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തങ്ങളുടെ ജീവന് എസ്ഡിപിഐക്കാരിൽ നിന്ന് ഭീഷണിയുണ്ടെന്നും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം എന്നും ഫേസ്‌ബുക്ക് ലൈവിൽ വെളിപ്പെടുത്തിയ ഹാരിസണേയും ഷഹാനയേയും കാണാതായെന്ന് ആക്ഷേപം ഉയർന്നതിന് പിന്നാലെ ഇരുവരും ആറ്റിങ്ങലിൽ തിരിച്ചെത്തിയെന്നും സിപിഎമ്മിന്റെ സംരക്ഷണയിലാണെന്നും വെളിപ്പെടുത്തൽ.

ഇരുവരും സുരക്ഷിതരാണെന്നും ആറ്റിങ്ങലിൽ ഡിവൈഎഫ്‌ഐയുടെ സംരക്ഷണത്തിലാണെന്നും മന്ത്രി കടകംപള്ളി തന്നെ ഫേസ്‌ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തി. ഇരുവരെയും കാണാനില്ലെന്ന് പരാതി ലഭിച്ചതോടെ അന്വേഷണം തുടങ്ങിയ പൊലീസ് ഹാരിസണിന്റെ മൊബൈൽ തൃശൂരിൽ വച്ച് സ്വിച്ചോഫ് ആയെന്ന് വ്യക്തമാക്കിയതോടെ ആശങ്ക ഉയർന്നിരുന്നു.

ഇതോടൊപ്പം കോടതിയും ഷഹാനയ്ക്ക് സംരക്ഷണം നൽകാൻ നിർദ്ദേശിച്ചിരുന്നു. പെൺകുട്ടിക്കും യുവാവിനും എല്ലാവിധ സംരക്ഷണവും ഒരുക്കുമെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

തുടർ നടപടികൾ പൊലീസ് സ്വീകരിക്കുന്നതിനിടെയാണ് ഇരുവരും ആറ്റിങ്ങലിലേക്ക് തിരിച്ചെത്തിയതായും സിപിഎം യുവ സംഘടനയായ ഡിവൈഎഫ്‌ഐയുടെ സംരക്ഷണത്തിലാണെന്നും വ്യക്തമാക്കുന്നത്.

പ്രണയിച്ച് വിവാഹിതരായ ക്രിസ്ത്യൻ യുവാവ് ഹാരിസണും മുസ്‌ളീം യുവതി ഷഹാനയും തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും നാളെ കെവിനെ പോലെ ഞാനും പത്രകട്ടിംഗുകളിൽ ഒതുങ്ങുമെന്നും പറഞ്ഞാണ് ഇരുവരും കഴിഞ്ഞദിവസം ഫേസ്‌ബുക്ക് ലൈവിൽ തങ്ങൾ നേരിടുന്ന ഭീഷണിയെപ്പറ്റി വെളിപ്പെടുത്തിയത്. കുടുംബത്തെ ഒന്നാകെ തീർത്തുകളയുമെന്ന് ആറ്റിങ്ങലിലെ എസ്ഡിപിഐ നേതാവ് നിസാറും മറ്റു ചിലരും ഭീഷണി മുഴക്കിയതായാണ് ഇരുവരും ഫേസ്‌ബുക്കിൽ പറഞ്ഞത്.

ഇരുവരെയും കാണാതായെന്നാണ് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതി നൽകി. ബുധനാഴ്ച വൈകുന്നേരത്തോടെ ഹാരിസണെ കാണാനില്ല എന്ന പരാതിയുമായി ഹാരിസണിന്റെ അച്ഛൻ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. മകൾ ഷഹാനയെ കാണാനില്ല എന്നു കാണിച്ച് പെൺകുട്ടിയുടെ അമ്മ വളപട്ടണം പൊലീസ് സ്റ്റേഷനിലും പരാതി നൽകി. ഒപ്പം തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് ഹാരിസണിന്റെ അച്ഛൻ മറ്റൊരു പരാതിയും സ്റ്റേഷനിൽ നൽകി.

ഈ പരാതികളിൽ അന്വേഷണം നടത്തിയെങ്കിലും ഹാരിസണിന്റെ ഫോൺ സ്വിച്ച് ഓഫ് ആയെന്നാണ് പൊലീസ് കണ്ടെത്തിയത്. തൃശ്ശൂർ വച്ചാണ് ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുന്നത്.

ഹാരിസണിന്റെ ഫോണിലേക്ക് അവസാനമായി വന്ന ഫോൺകോളുകൾ കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു പൊലീസ് ഇതിനിടെയാണ് കോടതിയും വിഷയത്തിൽ ഇടപെട്ടത്. പെൺകുട്ടിക്ക് സംരക്ഷണം നൽകണമെന്ന് ഫേസ്‌ബുക്ക് ലൈവ് പരിഗണിച്ച് കോടതി നിർദ്ദേശിക്കുകയായിരുന്നു.

എന്നാൽ അതിനകം തന്നെ ഡിവൈഎഫ്‌ഐ സംരക്ഷിക്കാമെന്ന സന്ദേശം ഇരുവർക്കും എത്തിച്ചിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഇതോടെ ഇരുവരും തലസ്ഥാനത്തേക്ക് തിരിച്ചെത്തി.

പൊലീസ് സ്റ്റേഷനിൽ ഹാജരായി വിവരം നൽകിയ ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്കിലും ഈ നവനമ്പതികൾക്ക് പാർട്ടി എസ്ഡിപിഐ ഭീകരതയിൽ നിന്ന സംരക്ഷണം നൽകിയെന്ന വിവരം വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹിതരായത് രണ്ടുദിവസം മുമ്പ്

ആറ്റിങ്ങൽ സ്വദേശികളായ ഹരിസണും ഷഹാനയും ദീർഘനാളത്തെ പ്രണയത്തിന് ശേഷം രണ്ടുദിവസം മുമ്പാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ മനസ്സമാധാനം കെടുത്തിക്കൊണ്ട് എസ്ഡിപിഐയും നിസാർ എന്ന വ്യക്തിയും തങ്ങൾക്കെതിരെ വധഭീഷണി മുഴക്കുകയാണെന്നാണ് ഇരുവരും ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞത്. വീട്ടുകാരെ..മാതാപിതാക്കളെയും അനിയത്തിയെയും വധിക്കുമെന്നാണ് ഭീഷണി. തന്റെ അച്ഛനെ ഒന്നുവിളിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.

തങ്ങളെ വധിക്കുമെന്നും ഭീഷണി മുഴക്കുന്നുണ്ട്. കെവിന്റെയും നീനുവിന്റെയും ദുരനുഭവവും ഹാരിസൺ ഓർമിപ്പിക്കുന്നു. തനിക്ക് കെവിനെ പോലെയാകാൻ താൽപര്യമില്ലെന്നും ഹാരിസൺ ലൈവിൽ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പോകാനോ പരാതിപ്പെടാനോ ഉള്ള സാഹചര്യമില്ല. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ വന്നപ്പോഴാണ് ഇങ്ങനെയൊരു വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് ഹാരിസൺ വ്യക്തമാക്കി.

ലൈവിൽ ഹാരിസണ് ഒപ്പം നിന്ന ഷഹാനയും ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി. ഹാരിസണെ താൻ സ്നേഹിച്ചത് ജാതിയോ മതമോ നോക്കിയല്ലെന് ഷഹാന പറയുന്നു. വിവാഹം ചെയ്തതും അങ്ങനെ നോക്കിയിട്ടല്ല. ഇപ്പോൾ തന്റെ വീട്ടുകാർ പറയുന്നത് ഹാരിസണെയും അയാളുടെ വീട്ടുകാരെയും തന്നെയും ഒന്നിച്ച് വധിക്കുമെന്നാണ് ഭീഷണിയെന്ന് ഷഹാന പറഞ്ഞു. തനിക്ക് ഹാരിസണിന്റെ കൂടെ ജീവിക്കണം. അതിനാണ് താൻ ഇറങ്ങി വന്നത്. താൻ മരിക്കാൻ ആഗ്രഹിക്കുന്നില്ല. തന്റെ ജാതിയൊന്നും ഹാരിസൺ മാറ്റിയിട്ടില്ല. ഭർത്താവ് ക്രിസ്ത്യാനിയായും താൻ മുസ്ലീമായും തന്നെയാണ് ജീവിക്കുന്നത്. സമ്മർദ്ദം ചെലുത്തി തന്റെ ജാതി മാറണമെന്ന് ആവശ്യപ്പെടുകയോ താൻ അങ്ങനെ ചെയ്യുകയോ ഉണ്ടായില്ല. ഭർത്താവ് മതം മാറണമെന്ന് താനും ആവശ്യപ്പെട്ടിട്ടില്ല. തങ്ങൾക്കിടയിൽ സ്നേഹം മാത്രമേയുള്ളു, ഷഹാന പറഞ്ഞു.

തങ്ങളെ കൊല്ലാൻ ആറ്റിങ്ങലിൽ എസ്ഡിപിഐക്കാർക്ക് ക്വട്ടേഷൻ കൊടുത്തിരിക്കുകയാണ്. അതിന് തങ്ങൾ എന്തുതെറ്റാണ് ചെയ്തത്. അങ്ങനെ തങ്ങളെ കൊന്നാൽ വീട്ടുകാർക്ക് എന്തുനേട്ടമാണ് ഉണ്ടാവുക.? തങ്ങൾക്ക് ജീവിക്കണം .ഇങ്ങനെയൊക്കെ ചെയ്താലും വീട്ടുകാർക്ക് ഒരുഗുണവും കിട്ടാൻ പോകുന്നില്ല. തങ്ങൾ മരിച്ചാലും വീട്ടുകാർക്ക് ഗുണം കിട്ടുമെന്ന് കരുതേണ്ട. അതിന്റെ ശാപമായിരിക്കും വീട്ടികാരെ തേടിയെത്തുക. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നത്. തങ്ങൾക്ക് ഒന്നിച്ചുജീവിക്കണം, ഷഹാന പറഞ്ഞുനിർത്തിയത് ഇങ്ങനെയാണ്. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തിയതും ഫോൺ തൃശൂരിൽ വച്ച് സ്വിച്ചോഫ് ആയെന്ന കണ്ടെത്തുന്നതും. ഡിവൈഎഫ്‌ഐ സംരക്ഷണം നൽകുമെന്ന് വ്യക്തമാക്കിയതോടെ ആയിരുന്നു ഇത്. 

ഇരുവരും ഇന്നലെ നൽകിയ ലൈവ് വീഡിയോ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP