Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടികൾ തട്ടി മുങ്ങിയിട്ട് അഡ്രസില്ലാതാക്കുന്ന മല്യയുടെയും നീരവ് മോദിയുടെയും വിദ്യ ഇനി നടപ്പില്ല; സാമ്പത്തിക തട്ടിപ്പുകാരെ കുരുക്കിലാക്കുന്ന പുതിയ നിയമം ലോക്‌സഭ പാസാക്കി; നാടുവിടുന്നവരുടെ ഒറിജിനൽ -ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടും; പല്ലില്ലാത്ത നിയമമെന്ന് പ്രതിപക്ഷം

കോടികൾ തട്ടി മുങ്ങിയിട്ട് അഡ്രസില്ലാതാക്കുന്ന മല്യയുടെയും നീരവ് മോദിയുടെയും വിദ്യ ഇനി നടപ്പില്ല; സാമ്പത്തിക തട്ടിപ്പുകാരെ കുരുക്കിലാക്കുന്ന പുതിയ നിയമം ലോക്‌സഭ പാസാക്കി; നാടുവിടുന്നവരുടെ ഒറിജിനൽ -ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടും; പല്ലില്ലാത്ത നിയമമെന്ന് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിജയ് മല്യ, നീരവ് മോദി തുടങ്ങിയ വമ്പന്മാരുടെ സാമ്പത്തിക തട്ടിപ്പിന്റെ ദുരനുഭവം പാഠമാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഫ്യുജിറ്റീവ് എക്കണോമിക് ഒഫൻഡേഴ്‌സ് ബിൽ ലോക് സഭ പാസാക്കി. പ്രതിപക്ഷ ഭേദഗതികളൊന്നും അംഗീകരിക്കാതെയാണ് ബിൽ പാസാക്കിയത് സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് രാജ്യംവിടുന്നവരെ കുരുക്കിലാക്കുന്നതാണ് നിയമം. ്യാഴാഴ്ച ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.

സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ടവർ നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതും, രാജ്യംവിടുന്നതും തടയാനാണ് പുതിയ നിയമം. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ പേരിലുള്ള വസ്തുവകകൾ പിടിച്ചെടുക്കാൻ അധികാരം നൽകുന്നതിന് പുറമെ, ഇവരുടെ ബിനാമി സ്വത്തുക്കളും പിടിച്ചെടുക്കാൻ പുതിയ ബില്ലിൽ ശുപാർശ ചെയ്യുന്നുണ്ട്.

വ്യവസായികളായ വിജയ് മല്യ, നീരവ് മോദി തുടങ്ങിയവർ വൻതുകയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം രാജ്യംവിട്ടത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പുതിയ ബിൽ അവതരിപ്പിച്ചത്.

ബിൽ പാസാക്കുന്നതിന് മുന്നോടിയായി ലോക്സഭയിൽ രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ചർച്ചകളും ഉണ്ടായി. സാമ്പത്തിക തട്ടിപ്പുകൾ നടത്തി നേരത്തെ രാജ്യംവിട്ടവരെ കൂടി ഈ നിയമത്തിന്റെ പരിധിയിൽപ്പെടുത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ വിദേശത്തേക്ക് കടന്ന പ്രതികളെ തിരിച്ചെത്തിക്കാൻ സർക്കാരിന് അറിയാമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പീയുഷ് ഗോയൽ തിരിച്ചടിച്ചു.
എൻ.കെ.പ്രേമചന്ദ്രൻ, ശശി തരൂർ, ടിഎംസിയിലെ കല്യാൺ ബാനർജി തുടങ്ങിയവർ ഈ നിയമം കൊണ്ട് കാര്യാമായ പ്രയോജനം ഒന്നിമില്ലെന്ന വാദിച്ചു.ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരൂർ വിമർശിച്ചു. കള്ളപ്പണം കടത്തിക്കൊണ്ടുപോകുന്നത തടയാൻ താൻ കാവൽക്കാരനാകുമെന്ന് പ്രഖ്യാപിച്ചയാളുടെ കണ്മുന്നിൽ കൂടിയാണ് മുഖ്യ സാമ്പത്തിക തട്ടിപ്പുകാരെല്ലാം കടന്നുകളഞ്ഞതെന്് തരൂർ പരിഹസിച്ചു. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം 31 പേരാണ് മൊത്തം 40,000 കോടിയോളം തട്ടിച്ച് കടന്നുകളഞ്ഞതെന്നും തരൂർ പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യ, നീരവ് മോദി എന്നിവരടക്കമുള്ളവരെ തടയാൻ ഇന്ത്യൻ നിയമങ്ങൾക്ക് കഴിഞ്ഞില്ലെന്ന വിമർശനം ഉയർന്നതോടെയാണ് പുതിയ നിയമം ഉണ്ടാക്കാൻ കേന്ദ്രത്തെ നിർബന്ധിതരാക്കിയത്. സാമ്പത്തിക തിരിമറി നടത്തി വിദേശത്തേക്ക് കടക്കുന്നവർ, അറസ്റ്റ് വാറണ്ടുള്ളവർ, ബാങ്കിൽ നിന്ന് നൂറ് കോടിക്ക് മേൽ വായ്പ എടുത്ത് മുങ്ങുന്നവർ തുടങ്ങിയവരുടെ സ്വത്തുവകകൾ കണ്ടുകെട്ടും.

ദ ഫ്യുജിറ്റീവ് എ്കണോമിക് ഒഫന്റേഴ്‌സ് ബിൽ മാർച്ച് 12ന് ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും നിരവധി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ എടുത്തത് കാരണം ബിൽ നീക്കെവെക്കുകയായിരുന്നു. ബാങ്കിന്റേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടേയും നഷ്ടമായ തുക തിരികെ പിടിക്കാനുള്ള ഫലപ്രദമായതാണ് പുതിയ നിയമ എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP