Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എയർപോർട്ടുകളിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ നിന്നും വാങ്ങുന്നതാണോ അതോ ഓൺലൈൻ വഴി വാങ്ങുന്നതാണോ ലാഭകരം..?വിമാനത്താവളത്തിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർ ഇത് വായിച്ച് ഞെട്ടാതിരിക്കില്ല

എയർപോർട്ടുകളിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ നിന്നും വാങ്ങുന്നതാണോ അതോ ഓൺലൈൻ വഴി വാങ്ങുന്നതാണോ ലാഭകരം..?വിമാനത്താവളത്തിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർ ഇത് വായിച്ച് ഞെട്ടാതിരിക്കില്ല

ഹോളിഡേ പോലെ തന്നെ ആസ്വാദ്യകരമാണ് മിക്കവർക്കും വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്നുമുള്ള ഷോപ്പിംഗും. എന്നാൽ എയർപോർട്ടുകളിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ നിന്നും വാങ്ങുന്നതാണോ അതോ ഓൺലൈൻ വഴി വാങ്ങുന്നതാണോ ലാഭകരം..? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഈ അവസരത്തിൽ ശ്രമിക്കുന്നത് നന്നായിരിക്കും. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്നുമുള്ള പർച്ചേസിംഗിനെ താരതമ്യേന ലാഭകരമായ കാര്യമാണെന്നായിരുന്നു ഈ അടുത്ത കാലം വരെ നാം കണക്കാക്കിയിരുന്നത്.

എന്നാൽ വിമാനത്താവളത്തിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് ഓൺലൈൻ ഷോപ്പിംഗിനേക്കാൾ ഏറെ കുടുതലാണെന്നാണ് അടുത്തിടെ നടത്തിയ താരതമ്യ പഠനങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് നിർബന്ധമായും അറിഞ്ഞിരിക്കേണ്ടുന്ന നിർണായകമായ ചില കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. വിമാനത്താവളങ്ങളിൽ നിന്നും ഷോപ്പിങ് നടത്തുന്നവർ ഇത് വായിച്ച് ഞെട്ടുമെന്നുറപ്പാണ്.

ഇത് സംബന്ധിച്ച് നടത്തിയ ഏറ്റവും പുതിയ ഗവേഷണം അനുസരിച്ച് 90 ശതമാനം സാധനങ്ങൾക്കും ഡ്യൂട്ടിഫ്രീ ഷോപ്പുകളിലേതിനേക്കാൾ വിലക്കുറവ് ഓൺലൈനിലാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ലാഭകരമാണെന്നാണ് നിരവധി ബ്രിട്ടീഷുകാർ കണ്ണുമടച്ച് വിശ്വസിച്ചിരിക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്നും ഇതിനേക്കാൾ ലാഭം ഓൺലൈൻഷോപ്പിംഗാണെന്നുമാണ് പ്രൈസ് ആൻഡ് പ്രൊഡക്ട് കംപാരിസൺ സർവീസായ പ്രൈസ് സ്പൈ നടത്തിയ ഗവേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഓൺലൈനുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും പത്ത് ഉൽപന്നങ്ങൾ മാത്രമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ലാഭകരമെന്നും ബാക്കിയുള്ളവ ഓൺലൈനിൽ നിന്നും വാങ്ങുമ്പോഴുള്ളതിനേക്കാൾ നഷ്ടമാണ് നിങ്ങൾക്കേകുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഹിത്രോ, ബോട്ടിക്യു, ഗാത്വിക്ക്, സ്റ്റാൻസ്റ്റെഡ്, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ എന്നിവിടങങ്ങളിലെ വിമാനത്താവളങ്ങളിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളിലെ വിലകൾ പഠനത്തിന്റെ ഭാഗമാി പ്രൈസ് സ്പൈ ശേഖരിച്ചിരുന്നു. തുടർന്ന് ഇവയെ ഓൺലൈനിൽ നിന്നും പർച്ചേസ് ചെയ്യുമ്പോഴുള്ള വിലകളുമായി താരതമ്യപ്പെടുത്തിയാണ് വിദഗ്ദ്ധർ പുതിയ നിർവചനത്തിലെത്തിയിരിക്കുന്നത്.

ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കും പുരുഷന്മാരുടെ സുഗന്ധദ്രവ്യങ്ങൾക്കുമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും ഓൺലൈനിലും കൂടുതൽ വില വ്യത്യാസമുള്ളത്. അതായത് ഒരേ ഗുണമേന്മയുള്ള ഉൽപന്നങ്ങൾക്ക് പോലും ഇവിടങ്ങളിൽ വൻ വില വ്യത്യാസമാണ് പ്രകടമായിരിക്കുന്നത്. ലാപ്ടോപ്പ്, ടാബ്ലറ്റ്, സ്മാർട്ട്ഫോൺ, ഫിറ്റ്നെസ് ട്രാക്കർ തുടങ്ങിയ നിരവധി ഉൽപന്നങ്ങളെ ഗവേഷകർ നിരീക്ഷിച്ചിരുന്നു. ഇവയ്ക്കെല്ലാം ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ വില കൂടുതലാണെന്നും പകരം ഓൺലൈനിൽ നിന്നും ഇതേ സാധനങ്ങൾ വാങ്ങുമ്പോൾ താരതമ്യേന കുറച്ച് വില കൊടുത്താൽ മതിയെന്നും വെളിപ്പെട്ടിരുന്നു. ബ്രിട്ടനിൽ ശരാശരി ഇലക്ട്രോണിക്സ് ഉൽപന്നത്തിന് രണ്ടിടങ്ങളിലുമായി ഏതാണ്ട് 100 പൗണ്ടിന്റെ വില വ്യത്യാസമാണുള്ളത്.

ആപ്പിൾ ഉൽപന്നങ്ങൾ ഓൺലൈനിൽ വാങ്ങുമ്പോഴാണ് നിങ്ങൾക്ക് നല്ല ലാഭം അനുഭവിക്കാൻ സാധിക്കുന്നത്. ഇത് പ്രകാരം ഐപാഡ് പ്രോ 10.5 ഇഞ്ചിന് 70 പൗണ്ടിന്റെ വില വ്യത്യാസമാണ് രണ്ടിടങ്ങളിലുമുള്ളത്. മാക് ബുക്ക് പ്രോ 13 ഇഞ്ചിന് 200 പൗണ്ടിന്റെ വിലവ്യത്യാസമാണുള്ളത്. ലണ്ടൻ ഗാത്വിക്ക്, ലണ്ടൻ ഹീത്രോ എന്നിവിടങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലെ വിലകളും ഓൺലൈനിലെ വിലകളും താരതമ്യം ചെയ്തിട്ടാണ് ഗവേഷകർ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സാംസങ് ഗ്യാലക്സി എസ് 8 വാങ്ങുമ്പോഴാണ് വൻ വ്യത്യാസംഅനുഭവപ്പെടുന്നത്.

ഹീത്രോവിലെ ബൗട്ടിക്യൂവിൽ ഇതിനുള്ള വിലയും ഓൺലൈനിൽ വാങ്ങുമ്പോഴുള്ള വിലയും തമ്മിൽ നല്ല വ്യത്യാസമുണ്ട്. സ്ത്രീകളുടെ മാർക് ജേക്കബ് ഡെയിസി ഡ്രീം ഇഡിടി വേൾഡ് ഡ്യൂട്ടി ഫ്രീയിൽ നിന്നും വാങ്ങുമ്പോൾ വില 62.35 പൗണ്ടാണ്. എന്നാൽ ഇബേയിൽ നിന്നും വാങ്ങുമ്പോൾ വെറും 45.99 പൗണ്ട് നൽകിയാൽ മതിയാകും. ഇത് പ്രകാരം 26 ശതമാനമാണ് ലാഭം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP