Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാന്ധിജിയെ കൈവിടാതെ റാണി കി വാവ് ചേർത്ത് നിർമ്മിതി; ലാവെൻഡർ നിറത്തിൽ മുങ്ങി വലുപ്പം കുറച്ചു; ഉടൻ വിപണിയിൽ എത്തുന്ന പുതിയ 100 രൂപ നോട്ട് ഇങ്ങനെയിരിക്കും; നിലവിലുള്ള 100 രൂപ പിൻവലിക്കാതെ തുടരും

ഗാന്ധിജിയെ കൈവിടാതെ റാണി കി വാവ് ചേർത്ത് നിർമ്മിതി; ലാവെൻഡർ നിറത്തിൽ മുങ്ങി വലുപ്പം കുറച്ചു; ഉടൻ വിപണിയിൽ എത്തുന്ന പുതിയ 100 രൂപ നോട്ട് ഇങ്ങനെയിരിക്കും; നിലവിലുള്ള 100 രൂപ പിൻവലിക്കാതെ തുടരും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. അതിന്റെ ഭാഗമായി ഇപ്പോഴിതാ നൂറ് രൂപയുടെ പുതിയ നോട്ടുകളും പുറത്തിറങ്ങുന്നു. പഴയ നോട്ടിലുള്ളത് പോലെ ഗാന്ധിജിയുടെ ചിത്രത്തെ ഇതിലും കൈവിട്ടിട്ടില്ല. ഇതിന് പുറമെ ''റാണി കി വാവ് '' എന്ന മോട്ടിഫും ഈ നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലാവെൻഡർ നിറത്തിൽ മുങ്ങിയ ഈ നോട്ടിന് ഇപ്പോഴത്തെ നൂറ് രൂപ നോട്ടിനേക്കാൾ വലുപ്പം കുറവാണ്. പുതിയ നോട്ട് പുറത്തിറങ്ങിയാലും നിലവിലുള്ള നോട്ട് സർക്കുലേഷനിൽ തുടരുകയും ചെയ്യും.

പുതിയ നൂറ് രൂപ നോട്ട് ഉടൻ പുറത്തിറങ്ങുമെന്നാണ് ആർബിഐ ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തിലെ പത്താനിൽ സരസ്വതി നദിയുടെ തീരത്തുള്ള സ്റ്റെപ്പ് വെല്ലിന്റെ പേരാണിത്. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രതീകമായിട്ടാണ് ഈ പേരും കൂടി നൂറ് രൂപയിൽ ഉൾപ്പെടുത്തുന്നത്. ഈ നോട്ടിന്റെ അടിസ്ഥാന നിറം ലാവെൻഡറാണ്. ഈ നോട്ടിന് മറ്റ് ഡിസൈനുകളും ജിയോമെട്രിക് പാറ്റേണുകളുമുണ്ട്. മൊത്തം കളറിനോട് ചേർന്ന് ഇരുവശങ്ങളിലുമാണിവ നിലകൊള്ളുന്നത്. നിലവിലെ നൂറ് രൂപ നോട്ടിന് 73 മില്ലീമീറ്റർ വീതിയും 157 മില്ലിമീറ്റർ നീളവുമാണുള്ളതെങ്കിൽ പുതിയ നോട്ടിന് 66 മില്ലീമീറ്റർ വീതിയും 142 മില്ലീമീറ്റർ നീളവും മാത്രമേയുള്ളൂ.

ഇതിന് മുമ്പത്തെ 100 രൂപ നോട്ടുകളെല്ലാം ഇഷ്യൂ ചെയ്തിരുന്നത് റിസർവ് ബാങ്കാണ്. പുതിയ നോട്ടിന്റെയം ലീഗൽ ടെൻഡർ ആർബിഐക്കാണ്.പുതിയ നോട്ട് പ്രിന്റ് ചെയ്ത് ജനങ്ങളിലേക്ക് ബാങ്കിങ് ചാനലിലൂടെ ക്രമേണ എത്തിക്കുമെന്നാണ് ആർബിഐ പറയുന്നത്. പുതിയ ബാങ്ക് നോട്ടുകൾ ഈ ഏപ്രിലോടെ പ്രിന്റിങ് ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആർബിഐ പ്രസ്താവിച്ചിരുന്നു. ഇതിന് ശേഷം 200 രൂപയുടെ പുതിയ നോട്ടുകൾ ആർബിഐ പുറത്തിറക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP