Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നിൽ രണ്ടുഭൂരിപക്ഷത്തോടെ അവിശ്വാസത്തെ നേരിടാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ അവസാന നിമിഷം തീരുമാനിച്ച് ശിവസേനയുടെ മലക്കംമറിച്ചിൽ; ഉദ്ധവ് താക്കറെയുടെ സസ്‌പെൻസ് നീക്കം സേനാവിരുദ്ധരെ എൻഡിഎയിലേക്ക് ആനയിക്കുന്നതിൽ പ്രതിഷേധിച്ച്; ചർച്ച പുരോഗമിക്കുമ്പോൾ അനുവദിച്ച സമയം കുറഞ്ഞുപോയതിൽ പ്രതിഷേധവുമായി പ്രതിപക്ഷം

മൂന്നിൽ രണ്ടുഭൂരിപക്ഷത്തോടെ അവിശ്വാസത്തെ നേരിടാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ അവസാന നിമിഷം തീരുമാനിച്ച് ശിവസേനയുടെ മലക്കംമറിച്ചിൽ; ഉദ്ധവ് താക്കറെയുടെ സസ്‌പെൻസ് നീക്കം സേനാവിരുദ്ധരെ എൻഡിഎയിലേക്ക് ആനയിക്കുന്നതിൽ പ്രതിഷേധിച്ച്; ചർച്ച പുരോഗമിക്കുമ്പോൾ അനുവദിച്ച സമയം കുറഞ്ഞുപോയതിൽ പ്രതിഷേധവുമായി പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേൽ ലേക്‌സഭയിൽ ചർച്ച പുരോഗമിക്കുന്നു. ചർച്ചയ്ക്ക് മുന്നോടിയായി ബിജെഡി അംഗങ്ങൾ ഇറങ്ങിപ്പോയി. കേന്ദ്രസർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാർക്ക് നൽകിയിരുന്ന വിപ്പ് ശിവസേന പിൻവലിച്ചു. വോട്ടെടുപ്പിൽ പങ്കെടുക്കേണ്ടതില്ലെന്നും വിട്ടുനിൽക്കണമെന്നും ശിവസേന ചെയർമാൻ ഉദ്ദവ് താക്കറെ പാർട്ടി അംഗങ്ങളെ അറിയിച്ചു. ഇതോടെ എൻ.ഡി.എ പക്ഷത്തിന്റെ അംഗബലം 296 ആയി കുറഞ്ഞരിക്കുകയാണ്. ഭരണത്തിലേറിയ ശേഷം നേരിടുന്ന ആദ്യ അവിശ്വാസ വോട്ടെടുപ്പിൽ സഖ്യകക്ഷിയുടെ ഭാഗമായ ശിവസേന വിട്ടുനിൽക്കുന്നത് നരേന്ദ്ര മോദി സർക്കാരിന് തിരിച്ചടിയാണ്.

ശിവസേനയും പ്രതിപക്ഷത്ത് നിന്ന് അണ്ണാ ഡി.എം.കെയും പിന്തുണ നൽകുമെന്നുറപ്പുള്ളതിനാൽ അവിശ്വാസപ്രമേയം യാതൊരു പ്രതിസന്ധിയും സൃഷ്ടിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു കേന്ദ്ര സർക്കാർ. എന്നാൽ അപ്രതീക്ഷിതമായാണ് ശിവസേന പിന്മാറിയത്. ഇതിന് പുറമെ ശിവസേന മുഖപ്രസംഗമായ സാമ്‌നയിൽ ബിജെപിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. ഇത് ശിവസേന പ്രതിപക്ഷ ചേരിയിലേക്ക് പോകുന്നതിന്റെ സൂചനയാണ്. ശിവസേന വിരുദ്ധരായ ചിലരെ എൻ.ഡി.എ ചേരിയിലേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചാണ് ഉദ്ദവ് താക്കറെയുടെ നിർണായക നീക്കം.

അവിശ്വാസ പ്രമേയത്തിൽ പിന്തുണ നൽകണമെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടത് അനുസരിച്ച് കഴിഞ്ഞ ദിവസം തന്നെ ശിവസേന എംപിമാർക്ക് വിപ്പ് നൽകിയിരുന്നു. കേന്ദ്രസർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് എംപിമാരോട് ഉദ്ദവ് താക്കറെ നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് നാടകീയമായി ശിവസേന പിന്മാറിയത്.

അതേസമയം, കേന്ദ്രസർക്കാരിനെതിരെ പാർലമെന്റിൽ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിലെ ചർച്ചയിൽ പ്രതിപക്ഷ പാർട്ടികൾക്ക് സംസാരിക്കാൻ സമയം അനുവദിക്കുന്നതിൽ വിവേചനമെന്ന് ആരോപണം. ബിജെപിക്ക് 3.5 മണിക്കൂർ സംസാരിക്കാൻ അനുവദിച്ചപ്പോൾ പ്രതിപക്ഷ പാർട്ടികൾക്കെല്ലാം കൂടി ഒരു മണിക്കൂറാണ് അനുവദിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കാത്തത് ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ ആരോപിച്ചു.

പ്രമേയം അവതരിപ്പിക്കുന്ന തെലുങ്ക് ദേശം പാർട്ടിക്ക് 13 മിനിറ്റും കോൺഗ്രസിന് 38 മിനിട്ടുമാണ് അനുവദിച്ചിരിക്കുന്നത്. ടി.ഡി.എസിന് വേണ്ടി ജയ്‌ദേവ് ഗല്ലയും പിന്നാലെ റാം മോഹൻ നായിഡുവാണ് സംസാരിക്കുന്നത്. കോൺഗ്രസ് പക്ഷത്ത് നിന്നും രാഹുൽ ഗാന്ധിയും മുതിർന്ന നേതാവ് മല്ലാകാർജുൻ ഖാർഗെയും സംസാരിക്കും. അണ്ണാ ഡി.എം.കെ (29 മിനിട്ട്), ബിജു ജനതാദൾ (27 മിനിട്ട്), തെലങ്കാന രാഷ്ട്രീയ സമിതി (15 മിനിട്ട്)എന്നിങ്ങനെയാണ് സമയം അനുവദിച്ചിരിക്കുന്നത്. കോൺഗ്രസിന് വേണ്ടി സംസാരിക്കാൻ എഴുന്നേറ്റ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ഇതിനിടെയാണ് അവിശ്വാസം ബഹിഷ്‌ക്കരിച്ച് ബിജു ജനതാദളിന്റെ ഇരുപത് അംഗങ്ങൾ സഭ വിട്ടിറങ്ങിയത്.

നേരത്തെ പാർലമെന്റിന്റെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. എല്ലാ അംഗങ്ങളും അവസരത്തിനൊത്ത് ഉയർന്ന് ക്രിയാത്മകവും തടസങ്ങളില്ലാത്തതുമായ ചർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻഡിഎ സർക്കാർ ഭരണഘടനയോടും ജനങ്ങളോടും പ്രതിജ്ഞാബദ്ധമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു. നാലര വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയമാണ് ലോക്‌സഭ പരിഗണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP