Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ഏതുഉദ്യോഗസ്ഥനും ധൈര്യമായി കൈക്കൂലി വാങ്ങാം! പുതിയ അഴിമതി നിരോധന നിയമത്തിൽ കൈക്കൂലി വാങ്ങുന്നതിനേക്കാൾ വലിയ കുറ്റം കൊടുക്കുന്നത്; കൈക്കൂലി കൊടുക്കാൻ ശ്രമിച്ചു എന്നാരോപിച്ചാലും ജാമ്യമില്ലാ വകുപ്പ്; നിയമങ്ങളുടെ തലതിരിയുന്നത് ഇങ്ങനെ

ഇനി ഏതുഉദ്യോഗസ്ഥനും ധൈര്യമായി കൈക്കൂലി വാങ്ങാം! പുതിയ അഴിമതി നിരോധന നിയമത്തിൽ കൈക്കൂലി വാങ്ങുന്നതിനേക്കാൾ വലിയ കുറ്റം കൊടുക്കുന്നത്; കൈക്കൂലി കൊടുക്കാൻ ശ്രമിച്ചു എന്നാരോപിച്ചാലും ജാമ്യമില്ലാ വകുപ്പ്; നിയമങ്ങളുടെ തലതിരിയുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വ്യവസായങ്ങൾക്കും തീരുമാനങ്ങൾ നടപ്പിലാക്കുന്നവർക്കുമെതിരെ മലവെള്ള പാച്ചിൽ പോലെയാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. അഴിമതികളെയും കൈപ്പിഴകളെയും രണ്ടായികാണണമെന്നാണ് സർ്ക്കാരിന്റെ പുതിയ നയം. ഇതിന്റെ ഭാഗമായാണ് അഴിമതി നിരോധന നിയമം ഭേദഗതി ചെയ്തത്.

കൈക്കൂലി നൽകുന്നയാൾക്കും സ്ഥാപനങ്ങൾക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന അഴിമതി നിരോധന (ഭേദഗതി) ബിൽ രാജ്യസഭ പാസ്സാക്കി. വ്യക്തികൾക്കു പരമാവധി ഏഴു വർഷം തടവും സ്ഥാപനങ്ങൾക്കു പിഴയുമാണ് 1988 ലെ നിയമം ഭേദഗതി ചെയ്യുന്ന ബില്ലിൽ നിർദ്ദേശിച്ചിട്ടുള്ളത്.
ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിനു നിയമപരമായി സ്വീകരിക്കാവുന്ന ശമ്പളമല്ലാതെ വാങ്ങുന്ന ആനുകൂല്യങ്ങൾ കൈക്കൂലിയുടെ പരിധിയിൽ വരും. കൈക്കൂലി ചോദിക്കുന്നതും സ്വീകരിക്കുന്നതും അതിനു ശ്രമിക്കുന്നതും വഴിവിട്ട നടപടി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കു മൂന്നു മുതൽ ഏഴുവർഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്നു.

അനുകൂല തീരുമാനങ്ങൾക്കു പ്രതിഫലം വാഗ്ദാനം ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. സ്ഥാപനത്തിന്റെ തലവന് പരമാവധി ഏഴു വർഷംവരെ തടവ്. കൈക്കൂലി വാങ്ങാൻ പ്രേരിപ്പിക്കുന്നതിനും പരമാവധി ഏഴുവർഷം തടവ്. കൈക്കൂലി വാങ്ങിയെന്നു സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ആസ്തികൾ പ്രത്യേക കോടതിയുടെ അനുമതിയോടെ കണ്ടുകെട്ടാൻ അന്വേഷണ ഉദ്യോഗസ്ഥനു നടപടിയെടുക്കാം.

ഉദ്യോഗത്തിൽനിന്നു വിരമിച്ചവർക്കെതിരെയുള്ള നടപടികൾക്കും സർക്കാരിന്റെ അനുമതി വാങ്ങണം. കേസ് വിചാരണ, പ്രത്യേക കോടതി രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. കൈക്കൂലി നൽകാൻ നിർബന്ധിതരായവർക്ക് അക്കാര്യം ഏഴു ദിവസത്തിനകം അന്വേഷണ ഏജൻസിക്കു റിപ്പോർട്ട് ചെയ്യാം.

1988ലെ അഴിമതി നിരോധന നിയമത്തിലെ വിവിധ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതാണ് ബിൽ. കൈക്കൂലി നൽകുന്നത് കുറ്റകരമാക്കുന്നതാണ് ഭേദഗതിയുടെ പ്രധാന സവിശേഷത. എന്നാൽ, കൈക്കൂലി നൽകാൻ നിർബന്ധിതനാകുന്ന വ്യക്തി ഇക്കാര്യം ഏഴുദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അഴിമതിവിരുദ്ധ ഏജൻസിയെ അറിയിച്ചാൽ അയാൾക്കെതിരേ നടപടിയുണ്ടാകില്ല.

സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണം ആരംഭിക്കുന്നതിനുമുമ്പ് സർക്കാരിൽനിന്നോ ബന്ധപ്പെട്ട അധികൃതരിൽനിന്നോ മുൻകൂർ അനുമതി തേടിയിരിക്കണം. കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടപ്പെടുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തിൽ മുൻകൂർ അനുമതിയുടെ ആവശ്യമില്ല.അഴിമതിക്കേസുകളിലെ വിചാരണ പ്രത്യേക ജഡ്ജിയുടെ മുമ്പാകെ രണ്ടുവർഷത്തിനകം പൂർത്തിയാക്കിയിരിക്കണം. ആറുമാസംവരെ കാലതാമസമുണ്ടായാൽ അതിനുള്ള കാരണം വ്യക്തമാക്കണം. വിചാരണ നാല് വർഷത്തിൽക്കൂടുതൽ നീളാൻപാടില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP